കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിന് വിവാഹം തടസ്സമോ?

  • By Lakshmi
Google Oneindia Malayalam News

വിവാഹിതരായവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ കഴിയില്ലേ? അടുത്തയിടെ കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് വച്ച് നോക്കുകയാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രവര്‍ത്തനത്തിന് വിവാഹവും അതുവഴിയുണ്ടാകുന്ന ഉത്തരവാദിത്തങ്ങളും തടസ്സമാണ്.

വിവാഹം കഴിച്ചാല്‍ കുട്ടികളുണ്ടാകുമെന്നും പിന്നീട് കുട്ടികളെ എങ്ങനെ തന്റെ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാമെന്ന ചിന്തയായിരിക്കും തനിയ്ക്ക് ഉണ്ടാവുകയെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ ഈ പ്രസ്താവന തന്റെ കാര്യത്തില്‍ മാത്രമല്ല, ഇത്തരത്തില്‍ മക്കള്‍ക്കും കുടുംബത്തിനും വേണ്ടി രാഷ്ട്രീയക്കളികള്‍ കളിക്കുന്ന പലരെയും ലാക്കാക്കിയാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും.

അതുകൊണ്ടുതന്നെയാണ് രാഹുലിന്റെ പ്രസ്താവന വന്നതിന് പിന്നാലെ അപ്പോള്‍ വിവാഹിതരായ ഞങ്ങളൊന്നും രാജ്യസേവനത്തിന് കൊള്ളില്ലാത്തവരാണോയെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചതും. അപ്പോള്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു താരതമ്യനിരീക്ഷണത്തിന് വകയുണ്ട്.

നരേന്ദ്രമോഡി

നരേന്ദ്രമോഡി

ഗുജറാത്തിനെ വികസനത്തിലേയ്ക്കും അതുവഴി ലോകശ്രദ്ധയിലേയ്ക്കും നയിച്ച രാഷ്ട്രീയ നേതാവാണ് നരേന്ദ്രമോഡി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച, ദാരിദ്ര്യനിരക്ക്, സാക്ഷരത എന്നീ കാര്യങ്ങളിലെല്ലാം മുന്നേറാന്‍ മോഡി സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. മോഡി അവിവാഹിതനാണ്.

മായാവതി

മായാവതി

ഉത്തര്‍പ്രദേശിലെ മുന്‍മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി ഇന്ത്യകണ്ട ശക്തരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധി കൂട്ടാനും ദാരിദ്ര്യം കുറയ്ക്കാനമെല്ലാം മായാവതിയുടെ സര്‍ക്കാറിന് കഴിഞ്ഞിരുന്നു. അധികാരത്തിലിരിക്കുന്ന സമയത്ത് ദുര്‍വ്യയം സ്വകാര്യ സ്വത്ത് സമ്പാദനം എന്നിവയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്നെങ്കിലും അവിവാഹിതയായ മായാവതി രാഷ്ട്രീയത്തില്‍ മോശക്കാരിയാണെന്ന് പറയാന്‍ കഴിയില്ല.

നവീന്‍ പട്‌നായിക്

നവീന്‍ പട്‌നായിക്

ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് അവിവാഹിതനാണ്. വളരെ ദരിദ്രമായ സാമ്പത്തിക സ്ഥിതിയിലുള്ള ഒരു സംസ്ഥാനത്തിന്റെ തലപ്പത്തേയ്ക്കാണ് അദ്ദേഹം എത്തിയത്. തൊഴില്ലായ്മ ദാരിദ്ര്യം ഏന്നീ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്തെ പലമേഖലകളിലും മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ജയലളിത

ജയലളിത

2011ലാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2011-12 കാലഘട്ടത്തില്‍ സാമ്പത്തികവളര്‍ച്ച, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാക്ഷരത എന്നീ കാര്യങ്ങളില്‍ ജയലളിത സര്‍ക്കാര്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. മറ്റെല്ലായിടത്തേയുമെന്നപോലെ തൊഴിലില്ലായ്മ പരിഹരിക്കുന്നകാര്യത്തിലും കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ കാര്യത്തിലും ജയലളിത സര്‍ക്കാറിന് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ പേരെടുത്ത മുഖ്യമന്ത്രിയാണ്. ഇദ്ദേഹം വിവാഹിതനുമാണ്. സംസ്ഥാനത്തെ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല പദ്ധതികളും പൂര്‍ത്തീകരിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ദാരിദ്ര്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങല്‍ ബീഹാറും ഉണ്ടെങ്കിലും നല്ലൊരു രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്ക് നിതീഷ് പേരെടുത്തിട്ടുണ്ട്.

മമത ബാനര്‍ജി

മമത ബാനര്‍ജി

ഇന്ത്യയിലെ ശക്തരായ വനിതാ നേതാക്കളില്‍ ഒരാളായി എണ്ണപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അവിവാഹിതയാണ്. കേന്ദ്രമന്ത്രിയായിരിക്കേ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് മമത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായത്. പക്ഷേ മുഖ്യമന്ത്രിയായശേഷം പലകാര്യങ്ങളുടെ പേരിലും മമത വിവാദത്തില്‍ അകപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം പോലും ഹനിക്കുന്ന തരത്തില്‍ ഉത്തരവുകളിറക്കിയ മമതയുടെ ഇമേജിന് കോട്ടം സംഭവിച്ചിട്ടുണ്ട്.

English summary
Do unmarried politician perform better then married ones? Does marriage and children affect their work for the nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X