കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കറിയ്ക്ക് പ്രിയമേറുന്നു... പക്ഷേ ചിക്കന് വന്‍ ഡിമാന്റ്

  • By Vishnu V gopal
Google Oneindia Malayalam News

ചിക്കനും മീനിനുമെല്ലാം ഇന്ത്യയില്‍ വലിയ ഡിമാന്റാണ്. എന്നാല്‍ പച്ചക്കറിക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ് ഇപ്പോള്‍. ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും ആചാരങ്ങളുമൊക്കെയാണത്രേ കൂടുതല്‍ പേരെ വെജിറ്റേറിയന്‍സാക്കി മാറ്റിയത്.

chicken vegitable

2004ല്‍ 75 ശതമാനം പേരും നോണ്‍ വെജ് ഉപയോഗിക്കുന്നവരായിരുന്നു. എന്നാലിത് 2014 ആയപ്പോഴേക്കും 70 ശതമാനമായി കുറഞ്ഞു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ദേശീയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ പച്ചക്കറി പ്രിയത്തെപ്പറ്റി പറയുന്നത്.

ജീവിത ശൈലി രോഗത്തോടൊപ്പം മതപരമായ കാരണങ്ങളും കൂടുതല്‍ പേരെ പച്ചക്കറി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നുണ്ടത്രേ. ബീഫ് നിരോധനവും അക്രമവുമെല്ലാം ജനങ്ങളില്‍ സ്വാധീവം ചെലുത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍.

ആരോഗ്യമന്ത്രി ജെപി നദ്ദ പച്ചക്കറി ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. പച്ചക്കറി ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും വലിയ പിന്തുണ നല്‍കുന്നുണ്ട്. ഇത് പക്ഷെ ചിക്കനും ബീഫും നിരോധിച്ചുകൊണ്ടായാല്‍ പ്രശ്‌നമാകുമെന്നുറപ്പാണ്.

വെജിറ്റേറിയന്‍സിന് നോണ്‍ വെജിറ്റേറിയന്‍സിനെ അപേക്ഷിച്ച് രോഗങ്ങള്‍ പിടിപെടുന്നത് കുറവാണെന്ന് സര്‍വ്വേയില്‍ പറയുന്നു. സ്ഥിരമായി മാംസാഹാരം കഴിക്കുന്നവര്‍ക്ക് പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ അടക്കമുള്ള രേഗങ്ങള്‍ പിടിപെടുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്തര്‍ പറയുന്നത്. രോഗം വരുമെന്ന പേടിയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പലരും പച്ചക്കറിയിലേക്ക് തിരിഞ്ഞത്.

വെജിറ്റബിള്‍സിന് പ്രിയമേറുന്നതിനോടെപ്പം ചിക്കനും മീനിനുമെല്ലാം വലിയ ഡിമാന്റാണ് ഇപ്പോഴുമെന്നതാണ് അതിശയം. ഇറച്ചിപ്രിയര്‍ ചിക്കനും മീനുമെല്ലാം വലിയ അളവില്‍ കഴിക്കുന്നതാണ് ഡിമാന്റിന് കാരണം. 2014 ലെ കണക്കനുസരിച്ച് ലോകത്തുതന്നെ ചിക്കന്‍ ഉപയോഗിക്കുന്നതില്‍ നാലം സ്ഥാനത്തുണ്ട് ഇന്ത്യക്കാര്‍. പച്ചക്കറി പ്രേമികള്‍ കൂടിയാലും ചിക്കനും മീനിനുമൊന്നും ഡിമാന്റ് കുറയില്ലെന്ന് സാരം.

English summary
India is rapidly growing as a major market for chicken and fish, awareness about health benefits of a vegetarian diet may also be catching up fast among people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X