'അമ്മേ നിനക്ക് വേണ്ടി....' മാതൃദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

  • By: മരിയ
Subscribe to Oneindia Malayalam

അമ്മമാര്‍ക്കായി ഒരു ദിനം, ലോക മാതൃദിനം. എല്ലാ ദിവസവും മാതൃദിനമാണെന്ന് പറയുന്നവരാണ് കൂടുതലും. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഇത്ര വ്യാപകമായ ശേഷമാണ് മാതൃദിനവും ശ്രദ്ധിയ്ക്കപ്പെട്ട് തുടങ്ങിയത്. 

തിരക്കുപിടിച്ച ജീവിതത്തിന് ഇടയ്ക്ക് അമ്മയെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത മക്കള്‍ ഒരു ദിവസമെങ്കിലും അമ്മയ്ക്കായി മാറ്റി വയ്ക്കുന്നത് നല്ലതാണ്. അമ്മയോടൊപ്പം സമയം ചെലവഴിച്ച് അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റി, സ്‌നേഹത്തിന്റെ ഒരു മാതൃദിനം.

ചരിത്രം

അമേരിക്കകാരാണ് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മദിനമായി ആചരിയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് മറ്റ് പല രാഷ്ട്രങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. ഇപ്പോള്‍ അന്താരാഷ്ട്ര മാതൃദിനമായ് മെയ്മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആഘോഷിയ്ക്കുന്നു.

വേര്‍പാട്

1905ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവേസ് ജാര്‍വീസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമ്മയുടെ ശവകല്ലറയ്ക്ക് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കൊണ്ടാണ് റീവേസ് പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചത്. റീവേസിന്റെ അമ്മയുടെ മൃതദേഹം അടക്കം ചെയ്ത പള്ളിയാണ് മാതൃദിനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായി അറിയപ്പെടുന്നത്.

വ്യത്യാസങ്ങള്‍

യുകെയിലും അയര്‍ലന്റിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിയ്ക്കുന്നത്. ഗ്രീസില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് പ്രാധാന്യമുള്ള ദിനമാണ് മാതൃദിനം. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടിനാണ് ഇവര്‍ മാതൃദിനം ആഘോഷിയ്ക്കുന്നത്.

അറബ് രാഷ്ട്രങ്ങളില്‍

അറേബ്യന്‍ രാജ്യങ്ങളില്‍ മാര്‍ച്ച് 21നാണ് മാതൃദിനം. ചില ക്രൈസ്ത രാഷ്ട്രങ്ങള്‍ ഇത് മേരി മാതാവിന്റെ ഓര്‍മ്മ ദിനമായി ആചരിയ്ക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കാണ് ബൊളിവീയ മാതൃദിനം ആഘോഷിയ്ക്കുന്നത്.

ഫാദേഴ്‌സ് ഡേ ഇല്ലെ...

അമ്മമാര്‍ക്ക് മാത്രം മതിയോ ഒരു ദിവസം, അച്ഛന്‍മാര്‍ക്കും ഉണ്ട്. മാര്‍ച്ച് 19 ആണ് ഇന്റര്‍നാഷണല്‍ ഫാദേഴ്‌സ് ഡേ ആയി ആഘോഷിയ്ക്കുന്നത്.

English summary
All you want to know about Mother's Day.
Please Wait while comments are loading...