• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജസ്റ്റിസ് കര്‍ണന്റെ ജാതിയായിരുന്നോ പ്രശ്നം? പ്രശാന്ത് ഭൂഷന്റെ ജാതി? കോടതിലയലക്ഷ്യത്തിലെ പൊതുബോധം

Google Oneindia Malayalam News

പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ കേസ് ആണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. പ്രശാന്ത് ഭൂഷന്റെ വിശദീകരണം കോടതി എന്തായാലും അംഗീകരിച്ചിട്ടില്ല. അദ്ദേഹം കുറ്റം ചെയ്തു എന്ന് തന്നെയാണ് കോടതിയുടെ വിലയിരുത്തല്‍.

ഈ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അസംഖ്യം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നീതിന്യായ മേഖലയില്‍ നിന്ന് പോലും അദ്ദേഹത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. അതില്‍ ആരേയും തെറ്റ് പറയാന്‍ ആവില്ല.

എന്നാല്‍ കുറച്ച് കാലം മുമ്പ് മറ്റൊരു കോടതിയലക്ഷ്യ കേസ് വലിയ വാര്‍ത്തയായിരുന്നു. അന്ന് എതിര്‍പക്ഷത്തുണ്ടായിരുന്നത് ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് കര്‍ണന്‍... ഇന്ന് പ്രശാന്ത് ഭൂഷണ് കിട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രിവിലേജും ലഭിക്കാതെ പോയ ആളായിരുന്നു ജസ്റ്റിസ് കര്‍ണന്‍. അതൊന്ന് പരിശോധിക്കാം...

പരസ്യ വിമര്‍ശനം

പരസ്യ വിമര്‍ശനം

നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും അതിന് മുമ്പുള്ള നാല് ചീഫ് ജസ്റ്റിസുമാരേയും പരസ്യമായി വിമര്‍ശിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍ ചെയ്തത്. ട്വിറ്ററില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ നാല് ചീഫ് ജസ്റ്റിസുമാര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജസ്റ്റിസ് കര്‍ണന്‍

ജസ്റ്റിസ് കര്‍ണന്‍

ജുഡീഷ്യറിയിലെ അഴിമതിയ്‌ക്കെതിരെ തന്നെ രംഗത്ത് വന്ന ആളായിരുന്നു ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന കര്‍ണന്‍. പ്രശാന്ത് ഭൂഷണെ പോലെ പരസ്യമായ ആരോപണം ആയിരുന്നില്ല കര്‍ണന്‍ ആദ്യം ഉന്നയിച്ചത്. ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയായിരുന്നു അദ്ദേഹം.

വിവാദം മുര്‍ച്ചിച്ചപ്പോള്‍ കര്‍ണന്‍ സ്വീകരിച്ച പല നടപടികളും മറ്റുപല ചര്‍ച്ചകള്‍ക്കും വഴിവച്ചു എന്നത് വേറെ കാര്യം.

cmsvideo
  Rahul gandhi Says PM Modi is ruining the country | Oneindia Malayalam
  ജയില്‍ ശിക്ഷ

  ജയില്‍ ശിക്ഷ

  ഒടുവില്‍ ജസ്റ്റിസ് കര്‍ണന് കിട്ടിയത് കോടതിയലക്ഷ്യത്തിന്റെ പരമാവധി ശിക്ഷയായിരുന്നു. അദ്ദേഹത്തിന്റെ തന്റെ ഭാഗം ന്യായീകരിക്കാന്‍ പോലും അവസരം ലഭിക്കാതെ ആ ശിക്ഷ അനുഭവിക്കേണ്ടി വന്നു. അന്ന് കര്‍ണനെ പിന്തുണയ്ക്കാന്‍ അധികമാരും രംഗത്തുണ്ടായിരുന്നില്ല. ഇപ്പോള്‍ കോടതിയലക്ഷ്യ നിയമത്തിനെതിരെ രംഗത്ത് വരുന്ന പ്രശാന്ത് ഭൂഷണ്‍ അന്ന് കര്‍ണന് ശിക്ഷ കിട്ടിയപ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്തു എന്നതാണ് വൈരുദ്ധ്യം.

  ജാതിയാണോ പ്രശ്‌നം?

  ജാതിയാണോ പ്രശ്‌നം?

  ജസ്റ്റിസ് കര്‍ണന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായിരുന്നു. ഈ ഒരു പാര്‍ശ്വവത്കരണം താന്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്.

  ഇന്ന് പ്രശാന്ത് ഭൂഷണ് കിട്ടുന്ന പിന്തുണ അന്ന് ജസ്റ്റിസ് കര്‍ണന് കിട്ടാതിരിക്കാന്‍ കാരണം, അദ്ദേഹത്തിന്റെ ജാതിയായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

  പ്രശാന്ത് ഭൂഷന്റെ പ്രിവിലേജ്

  പ്രശാന്ത് ഭൂഷന്റെ പ്രിവിലേജ്

  ജസ്റ്റിസ് കര്‍ണനെ പോലെ അല്ല പ്രശാന്ത് ഭൂഷണ്‍. അദ്ദേഹം ഉന്നതകുല ജാതനാണ്. മാത്രമല്ല, വരേണ്യമായ ഒരു പിന്തുണാസമൂഹമാണ് അദ്ദേഹത്തിനുള്ളത്. പ്രശാന്ത് ഭൂഷണിന്റെ പിതാവ് ശാന്തിഭൂഷണ്‍ മൊറാര്‍ജിദേശായി സര്‍ക്കാരിലെ കേന്ദ്രമന്ത്രിയും ആയിരുന്നു. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയവരായിരുന്നു ഈ മകനും അച്ഛനും എന്നത് കൂടി ഓര്‍ക്കേണ്ടതാണ്.

  കര്‍ണനോട് ചെയ്തത്

  കര്‍ണനോട് ചെയ്തത്

  ജസ്റ്റിസ് കര്‍ണന്റെ വാക്കുകള്‍ക്ക് പോലും വിലക്കായിരുന്നു ഒട്ടുമിക്ക മാധ്യമങ്ങളിലും. കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സുപ്രീം കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി എന്ന് ബിബിസിയെ പോലുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിശബ്ദതയെ കര്‍ണന്‍ തന്നെ തുറന്ന് ചോദ്യം ചെയ്തിരുന്നു.

  English summary
  Comparing Justice Karnan and Prashant Bhushan on getting support in contempt of Court case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X