കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിയ്ക്കുന്നതിന് മുന്പേ ഇവരെ 'മാധ്യമങ്ങള്‍' കൊന്നു... പാവം സെലിബ്രിറ്റികള്‍

Google Oneindia Malayalam News

രാജേഷ് പിള്ള അന്തരിച്ചു എന്ന വാര്‍ത്ത ഫെബ്രുവരി 27 ന് രാവിലെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പലരും വാര്‍ത്തകള്‍ പിന്‍വലിയ്ക്കാന്‍ തുടങ്ങി. പക്ഷേ മണിക്കൂറുകള്‍ക്കം തന്നെ രാജേഷ് പിള്ളയുടെ മരണം സ്ഥിരീകരിച്ചു.

പക്ഷേ മരിയ്ക്കുന്നതിനും മുമ്പേ രാജേഷ് പിള്ളയെ കൊല്ലാന്‍ ഇവിടെ മാധ്യമങ്ങള്‍ മത്സരിയ്ക്കുകയായിരുന്നു. രാജേഷ് പിള്ള മാത്രമല്ല അതിന് ഇര. പണ്ട് മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ തൊട്ട് മലയാളികള്‍ പലപ്പോഴും ഇത്തരം കെട്ടുകാഴ്ചകള്‍ കണ്ടിട്ടുണ്ട്.

രാജഷ് പിള്ള

രാജഷ് പിള്ള

രാജേഷ് പിള്ള അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കുന്നതിന് മുമ്പ് തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തകള്‍ നല്‍കി.

കെആര്‍ നാരായണന്‍

കെആര്‍ നാരായണന്‍

കേരളത്തിന്റെ അഭിമാനമായിരുന്നു മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍. ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിയ്ക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ നാട്ടിലെ ചില ചാനലുകള്‍ മരണ വാര്‍ത്ത നല്‍കി. പിന്നീട് അവര്‍ക്കത് പിന്‍വലിയ്‌ക്കേണ്ടിയും വ്ന്നു.

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

രാജേഷ് പിള്ളയുടെ സമാനമായ അനുഭവം തന്നെ ആയിരുന്നു കൊച്ചിന്‍ ഹനീഫയ്ക്കും. ചെന്നൈയിലെ ആശുപത്രിയില്‍ കൊച്ചിന്‍ ഹനീഫ ജീവിതത്തോട് മല്ലടിയ്ക്കുമ്പോള്‍ തന്നെ കേരളത്തിലെ ചാനല്‍ മത്സരം അദ്ദേഹത്തെ 'കൊന്നിരുന്നു'

സിന്ധു മേനോന്‍

സിന്ധു മേനോന്‍

തെന്നിന്ത്യന്‍ താരം സിന്ധു മേനോന്റെ മരണ വാര്‍ത്ത ആഘോഷിച്ചത് സോഷ്യല്‍ മീഡിയയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ആയിരുന്നു. സിന്ധു മേനോന്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. ഒടുവില്‍ സിന്ധു തന്നെ കാര്യങ്ങള്‍ വിശദീകരിയ്‌ക്കേണ്ടി വന്നു.

കനക

കനക

കനക ക്യാന്‍സര്‍ ബാധിച്ചുമരിച്ച് എന്ന് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ ഒരു പ്രമുഖ ടിവി ചാനല്‍ ആയിരുന്നു. ഒടുവില്‍ കനക തന്നെ പത്ര സമ്മേളനം വിളിച്ച് ജീവിച്ചിരിയ്ക്കുന്ന കാര്യം പറഞ്ഞു.

ലതാ മങ്കേഷ്‌കര്‍

ലതാ മങ്കേഷ്‌കര്‍

വിഖ്യാത ഗായിക ലത മങ്കേഷ്‌കറിനേയും ഇത്തരത്തില്‍ മാധ്യമങ്ങള്‍ കൊന്നിട്ടുണ്ട്.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ ബച്ചനെ കുറിച്ചും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ബച്ചന്‍ തന്നെ പ്രതികരിയ്‌ക്കേണ്ടി വ്ന്നു.

ഹണി സിങ്

ഹണി സിങ്

ഹണി സിങ് കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിത്രങ്ങള്‍ സഹിതമാണ് ചിലര്‍ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

സലീം കുമാര്‍

സലീം കുമാര്‍

സിനിമ താരം സലീം കുമാറിനെതിരേയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സലീം കുമാറിന് ഗുരുതരമായ അസുഖമാണെന്നായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് സലീം കുമാര്‍ മരിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു.

മാമുക്കോയ

മാമുക്കോയ

മാമുക്കോയയ്ക്കായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒടുവില്‍ 'കൊല്ലപ്പെട്ട' താരം. വാട്‌സ് ആപ്പിലൂടെ ആയിരുന്നു മാമുക്കോയയുടെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.

 മമ്മൂട്ടിയ്ക്കും

മമ്മൂട്ടിയ്ക്കും

രക്തസമ്മര്‍ദ്ദം അല്‍പം ഒന്ന് ഉയര്‍ന്ന് ആശുപത്രിയില്‍ പോയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പോലും വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയവരാണ് മലയാളികള്‍.

English summary
Fake news about the death of Celebrities. From KR Narayanan to Rjesh Pillai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X