പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!

  • By: Anamika
Subscribe to Oneindia Malayalam

മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം നടത്തുന്നത് പതിവാണ്. ആണുങ്ങളുടെ ലൈംഗികവികാരം കൂട്ടുന്നതിനാണ് സുന്നത്ത് നടത്തുന്നത്. ആണിന് ആവുന്നത് പെണ്ണിന് പാടില്ലെന്നാണല്ലോ പരമ്പരാഗത സമൂഹത്തിന്റെ ചട്ടം. പെണ്ണിന് ലൈംഗിക വികാരം കൂടിപ്പോയാല്‍ അവള്‍ 'വഴിതെറ്റിപ്പോകു' മെന്നും 'പിഴച്ചുപോകു' മെന്നും ആണിനൊതുങ്ങുന്ന 'നല്ല ഭാര്യ' യാവില്ലെന്നും കരുതുന്ന തലച്ചോറില്ലാത്ത ആള്‍ക്കൂട്ടം.

വീട്ടില്‍ കളളനോട്ടടി..പുറത്ത് കള്ളപ്പണത്തിനെതിരെ സമരവും...!! ബിജെപി നേതാവ് ആള് പുപ്പുലിയാ...!!

മുംബൈയിലെ ഷിയ വിഭാഗത്തില്‍പ്പെട്ട ബൊഹ്‌റ സമൂഹം പെണ്‍കുട്ടികളോട് കാണിക്കുന്ന ക്രൂരതയെ വിളിക്കാന്‍ പൈശാചികം എന്ന വാക്ക് മതിയാവില്ല. ലൈംഗിക വികാരം ശമിപ്പിക്കാന്‍ ആറും ഏഴും വയസ്സ് മാത്രം പ്രായം വരുന്ന പെണ്‍കുട്ടികളെ ഇവര്‍ യോനിഛേദം നടത്തുന്നു. ആചാരമെന്ന പേരില്‍ കൊണ്ടാടപ്പെടുന്ന ഈ ക്രൂരതയ്ക്ക് തടയിടാന്‍ സര്‍ക്കാരിനാവുന്നില്ലെന്നത് ദുരന്തമാണ്.

പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം

പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം

ബൊഹ്‌റ സമൂഹം കാലങ്ങളായി പിന്തുടരുന്നതാണ് ഖട്‌ന അഥവാ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം. ബൊഹ്‌റ സമൂഹത്തിലെ 80 മുതല്‍ 90 ശതമാനം വരെയുള്ള പെണ്‍കുട്ടികള്‍ ഈ ക്രൂരതയുടെ ഇരകളാണ്. എതിര്‍ക്കാന്‍ അവര്‍ക്ക് അവകാശമില്ല. ചേലാകർമ്മത്തിന്റെ ക്രൂരത അറിയുന്ന സ്വന്തം അമ്മയും കുടുംബത്തിലെ മറ്റു സ്ത്രീകളും മകളെയും ഇതേ ക്രൂരത അനുഭവിപ്പിക്കാൻ കൂട്ട് നിൽക്കുന്നു.

'നല്ല ഭാര്യ' വേണം

'നല്ല ഭാര്യ' വേണം

പെണ്‍കുട്ടികളുടെ യോനിഛേദം നടത്തുന്നതിന് ഇക്കൂട്ടര്‍ പറയുന്ന ന്യായീകരണം ചിലപ്പോള്‍ സദാചാര പോലീസുകാര്‍ക്ക് മനസ്സിലായേക്കും. വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടി മറ്റ് ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിനും 'നല്ല ഭാര്യ' ആവുന്നതിനുമാണത്രേ ഈ ആചാരം. വൈദ്യശാസ്ത്രത്തിന്റെ ഒരു പിൻബലവും ഈ ആചാരത്തിന് ഇല്ല.

ആചാരമെന്ന പേരിൽ

ആചാരമെന്ന പേരിൽ

ഒഴിച്ചുകൂടാനാവാത്തതാണ് ഈ ആചാരമെന്ന് ബൊഹ്‌റ വിഭാഗം വിശ്വസിക്കുന്നു. മരണ വേദന അനുഭവിച്ചാണ് ഓരോ പെണ്‍കുട്ടിയും ഒരു വലിയ ജനക്കൂട്ടത്തിന്റെ വിവരമില്ലായ്മയ്ക്ക് ഇരയാവുന്നതെന്ന് ഓര്‍ക്കണം. ഈ ക്രൂരത സര്‍ക്കാരിന്റെ കണക്കുകളിലെവിടെയും രേഖപ്പെടുത്തപ്പെടുന്നില്ല എന്നതാണ് വാസ്തവം.

സമാനതകളില്ലാത്ത ക്രൂരത

സമാനതകളില്ലാത്ത ക്രൂരത

യാതൊരു വിധ വൈദ്യസഹായവും ഇല്ലാതെ ഗ്രാമത്തിലെ വയറ്റാട്ടികളാണ് ഈ ചേലാകര്‍മ്മം ചെയ്യുന്നത്. പലരീതിയിലാണ് ഈ കര്‍്മ്മം നിര്‍വ്വഹിക്കപ്പെടുന്നത്. പെണ്‍കുട്ടിയെ ബലമായി കെട്ടിയിട്ടോ കൈകാലുകള്‍ ആളുകള്‍ ചേര്‍ന്ന് പിടിച്ചുവെച്ചോ യോനിച്ഛദം പൂര്‍ണമാണോ ഭാഗികമായോ മുറിച്ച് മാറ്റുന്നു.

പച്ചമാംസത്തിൽ കത്തി

പച്ചമാംസത്തിൽ കത്തി

പൂര്‍ണബോധത്തിലാണ് പെണ്ണിന്റെ പച്ചമാംസത്തില്‍ ഇവര്‍ കത്തിയിറക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ യോനിച്ഛദത്തെ പൊതിഞ്ഞിരിക്കുന്ന തൊലി മാത്രമേ നീക്കം ചെയ്യുന്നുള്ളൂ.അല്ലെങ്കില്‍ യോനിദ്വാരത്തില്‍ തുന്നിക്കെട്ടി വലുപ്പം കുറയ്ക്കുന്നു. വിവിധ രാജ്യങ്ങളിൽ വിവിധ തരത്തിലാണ് ചേലാകർമ്മം നടത്തുന്നത്.

മരണം പോലും സംഭവിക്കാം

മരണം പോലും സംഭവിക്കാം

ഇത്തരത്തില്‍ യോനി ഛേദിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ചേലാകര്‍മ്മം ചെയ്ത് കഴിഞ്ഞുള്ള അഞ്ചാറ് ദിവസം വരെ നിലയ്ക്കാത്ത രക്തപ്രവാഹത്തില്‍ തുടങ്ങുന്നു ദുരിതങ്ങള്‍. അതിശക്തമായ പനിയിലും ഇന്‍ഫെക്ഷനിലും തുടങ്ങി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടികള്‍ വരെയുണ്ട്.

കണ്ണടച്ച് സർക്കാരുകൾ

കണ്ണടച്ച് സർക്കാരുകൾ

ആഫ്രിക്കന്‍ രാ്ജ്യങ്ങളില്‍ പതിവായ ഈ ക്രൂരത അമേരിക്കയും ഓസ്‌ട്രേലിയയും പോലുള്ള രാജ്യങ്ങള്‍ നിരോധിച്ചതാണ്. കേന്ദ്രമന്ത്രി മനേക ഗാന്ധി ബൊഹ്‌റ സമൂഹത്തോട് ഈ ആചാരം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ നിയമം മൂലം നിരോധിക്കുമെന്നും പറഞ്ഞതല്ലാതെ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടുമില്ല.

ചില തിരിച്ചറിവുകൾ

ചില തിരിച്ചറിവുകൾ

ഈ ആചാരത്തെ എതിര്‍ക്കാൻ അവകാശമില്ലാതിരുന്ന ബൊഹ്‌റ സമൂഹത്തിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ അടുത്തിടെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട് എന്നത് പ്രതീക്ഷ പകരുന്നതാണ്. പെണ്ണിന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് പോലും കൂച്ചുവിലങ്ങിടുന്ന, സ്വകാര്യതയെയോ സ്വാതന്ത്ര്യത്തെയോ വിലവെയ്ക്കാത്ത, തികച്ചും മനുഷ്യത്വരഹിതമായ ക്രൂരതയാണ് ചേലാകര്‍മ്മമെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരു ന്യാനീകരണവും പോര

ഒരു ന്യാനീകരണവും പോര

ചേലാകര്‍മ്മത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ 4 മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത് ത്ങ്ങളുടെ ആചാരം നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. എതിര്‍ക്കാന്‍ പോലും ശേഷിയില്ലാത്ത പെണ്‍കുഞ്ഞുങ്ങളെ പൊളിച്ച് കീറുന്നതിന് ഏത് ആചാരത്തിന്റെ ന്യായീകരണമാണ് മതിയാവുക !!

പെണ്ണും സോകോൾഡ് പരിശുദ്ധിയും

പെണ്ണും സോകോൾഡ് പരിശുദ്ധിയും

അല്ലെങ്കിലും പെണ്ണിന്റെ കന്യകാത്വമാണ് അവളുടെ 'പരിശുദ്ധി' എന്നും അതിലാണ് ലോകത്തിന്റെ നിലനില്‍പ്പ് എന്നുവരെ വിശ്വസിക്കുന്ന ഒരു വലിയ ആള്‍ക്കൂട്ടമാണ് നമുക്ക് ചുറ്റുമുള്ളത് എന്നിരിക്കേ ഖട്‌ന എന്ന് കേട്ടാല്‍ വലിയ ഞെട്ടലൊന്നും തോന്നേണ്ടതുമില്ല. പെണ്ണിന്റെ 'മാനം' കാക്കാന്‍ ആങ്ങളമാര്‍ മത്സരിക്കുന്ന കാലത്ത് ഈ ചേലാകര്‍മ്മം ഒരു ചെറിയ കൂട്ടത്തില്‍ മാത്രമല്ലേ ഉള്ളൂ എന്നെങ്കിലും ആശ്വസിക്കാം.

English summary
Khatna, cutting of genitals of girls is a cruel custom practiced by the Bohra community in India
Please Wait while comments are loading...