കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ഖാന്റെ മോദി വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല!

  • By Muralidharan
Google Oneindia Malayalam News

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. സൂപ്പര്‍ താരങ്ങളായ മൂന്ന് ഖാന്‍മാരില്‍ ഒരാള്‍. പ്രകടനമികവിന്റെ കാര്യത്തിലും ആരാധകരുടെ എണ്ണത്തിലും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒട്ടും പിന്നിലല്ല ആമിര്‍ ഖാനും. വ്യത്യസ്തമായ ചിത്രങ്ങളിലൂടെ തന്റെ സിനിമയോടുള്ള അഭിനിവേശം തെളിയിക്കുന്ന ആമിര്‍ ഖാന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. മോദി വിരുദ്ധ രാഷ്ട്രീയം.

ഭാര്യ കിരണിനോട് മുംബെെ വിടാന്‍ ആമിര്‍ ഖാന്റെ നിര്‍ദേശം!ഭാര്യ കിരണിനോട് മുംബെെ വിടാന്‍ ആമിര്‍ ഖാന്റെ നിര്‍ദേശം!

മക്കളെ ഓര്‍ത്ത് ഭാര്യ രാജ്യം വിട്ട് പോകാമെന്ന് പറഞ്ഞു എന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളില്‍ ഒരാളായ ആമിര്‍ ഖാന്‍ പറയുമ്പോള്‍, അത് മോദിയുടെ രാഷ്ട്രീയത്തിനെതിരെ കൂടിയുള്ള പറച്ചിലല്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. മോദി പ്രധാനമന്ത്രിയാകുന്നതിനും എത്രയോ മുമ്പേ തുടങ്ങിയതാണ് ആമിര്‍ ഖാന്റെ മോദിക്കെതിരായ ഈ അസഹിഷ്ണുത. അതിന്റെ ചരിത്രം ഇങ്ങനെ...

മോദിക്കെതിരെ കാംപെയ്ന്‍?

മോദിക്കെതിരെ കാംപെയ്ന്‍?

2005 ല്‍ നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നല്‍കുന്നതിനെതിരെ കാംപെയ്ന്‍ നയിച്ചവരുടെ കൂട്ടത്തില്‍ ആമിര്‍ ഖാനും ഉണ്ടായിരുന്നു. മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ഒപ്പം 203 പേര്‍

ഒപ്പം 203 പേര്‍

മോദിക്ക് വിസ നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ആമിര്‍ ഖാനൊപ്പം മറ്റ് 203 പേരും ഉണ്ടായിരുന്നു. മോദിക്കെതിരെ എഴുതിത്തയ്യാറാക്കിയ പരാതിയില്‍ ഇവര്‍ ഒപ്പുവെക്കുകയും ചെയ്തു.

മോദിക്കെതിരെ വിമര്‍ശനം

മോദിക്കെതിരെ വിമര്‍ശനം

2006 ലെ വഡോദര കലാപത്തിന്റെ പേരിലാണ് ആമിര്‍ ഖാന്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ് എന്നും ഇത് പാവങ്ങളുടെ മരണത്തിലാണ് കലാശിക്കുന്നതെന്നും ആമിര്‍ ഖാന്‍ അന്ന് പറഞ്ഞു.

നിരാശനായി ആമിര്‍ ഖാന്‍

നിരാശനായി ആമിര്‍ ഖാന്‍

ഗുജറാത്തില്‍ ഫനാ നിരോധിച്ചതില്‍ അതീവ നിരാശനായിരുന്നു ആമിര്‍ ഖാന്‍. തന്നെ ഗുജറാത്ത് വിരുദ്ധനായി ചിത്രീകരിച്ചതും ഫനാ നിരോധിച്ചതും ദനയീയമായിപ്പോയി എന്നാണ് ആമിര്‍ അന്ന് പറഞ്ഞത്.

മോദിയെ വിളിക്കില്ല

മോദിയെ വിളിക്കില്ല

പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മോദിയെ വിളിക്കുമോ എന്ന ചോദ്യത്തിന് ആമിര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെ - ഞാനെന്തിന് മോദിയെ വിളിക്കണം. അദ്ദേഹത്തിന്റെ ജോലിയില്‍ ഞാനെന്തിന് ഇടപെടണം. ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാമല്ലോ ശരിയും തെറ്റും

ബിജെപിയെക്കുറിച്ച്....

ബിജെപിയെക്കുറിച്ച്....

ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത ഒരു പാര്‍ട്ടി ഇവിടെയുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയണം എന്നാണ് എന്റെ ആഗ്രഹം. പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളില്‍ വിശ്വാസം ഇല്ലാത്ത പാര്‍ട്ടിയാണ് ഇത് - ബിജെപിയെപ്പറ്റി ആമിര്‍ ഖാന്റെ അഭിപ്രായമാണിത്.

വീണ്ടും പ്രശ്‌നങ്ങള്‍

വീണ്ടും പ്രശ്‌നങ്ങള്‍

2006 ല്‍ രംഗ്‌ദേ ബസന്തി, താരേ സമീന്‍ പര്‍ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ആമിര്‍ ഖാന്‍ വീണ്ടും വിവാദ പുരുഷനായി.

2011 ല്‍ മോദിയെ പ്രശംസിച്ചു

2011 ല്‍ മോദിയെ പ്രശംസിച്ചു

മോദിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും 2011 ല്‍ ത്രീ ഇഡിയറ്റ്‌സിന്റെ പ്രമോഷന് വേണ്ടി ആമിര്‍ ഖാന്‍ അഹമ്മദാബാദിലെത്തി. അന്ന് മോദിയെയും മോദിയുടെ ഭരണത്തെയും ആമിര്‍ ഖാന്‍ പ്രശംസിക്കുകയും ചെയ്തു.

മോദിയൊടൊപ്പം ചിത്രം

മോദിയൊടൊപ്പം ചിത്രം

2014 ല്‍ മോദി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായതിന് പിന്നാലെ ആമിര്‍ ഖാന്‍ മോദിയെ സന്ദര്‍ശിച്ചു. മോദിക്കൊപ്പമുള്ള തന്റെ ചിത്രം ട്വിറ്ററിലൂടെ ആമിര്‍ ഖാന്‍ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു.

വീണ്ടും മോദിക്കൊപ്പം

വീണ്ടും മോദിക്കൊപ്പം

2014 ഒക്ടോബര്‍ രണ്ടിന് സ്വച്ഛ് ഭാരത് കാംപെയ്‌ന്റെ ഭാഗമായി മോദിക്കൊപ്പം ആമിര്‍ ഖാന്‍ വീണ്ടും വേദി പങ്കിട്ടു. കാംപെയ്ന്‍ ബ്രാന്‍ഡ് അംബാസിഡറായതില്‍ സന്തോഷമുണ്ടെന്നും താരം അന്ന് പറഞ്ഞു

ഞാനൊരു ഇന്ത്യക്കാരന്‍

ഞാനൊരു ഇന്ത്യക്കാരന്‍

ഞാന്‍ ഹിന്ദുവാണ് എന്നോ മുസ്ലിമാണ് എന്നോ ഞാന്‍ കരുതുന്നില്ല. സിഖോ കൃസ്ത്യനോ അല്ല. ഞാനൊരു ഇന്ത്യക്കാരനാണ്. എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെ -ആമിര്‍ പറഞ്ഞു.

English summary
Bollywoods' Mr Perfectionist Aamir Khan on Monday, Nov 23, jumped into a boiling controversy of so-called 'intolerance' prevailing in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X