ആത്മവിശ്വാസവും ചൊടിയും ചുണയുമുള്ള സ്ത്രീകളെയാണ് പുരുഷന്മാർക്കിഷ്ടം

  • Posted By:
Subscribe to Oneindia Malayalam

മീനാക്ഷി മേനോന്‍

ജേര്‍ണലിസ്റ്റ്
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ദൂരദർശൻ, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങൾക്കു വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള മീനാക്ഷി ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തകയാണ്

ആത്മവിശ്വാസമുള്ള, ചൊടിയും ചുണയുമുള്ള സ്ത്രീകളെ പുരുഷന്‍മാര്‍ ഭയക്കുന്നുവെന്ന് ആരാണ് പറഞ്ഞത്? അത്തരം സ്ത്രീകളെ പ്രണയിക്കുവാനും ജീവിതാന്ത്യം വരെ കൂടെ കൂട്ടുവാനും ആഗ്രഹിക്കുന്നവരാണ് ഏറിയ പുരുഷന്മാരും എന്നതാണ് ശരി. ബാഹുബലി 2 കണ്ടിറങ്ങുന്ന പ്രേക്ഷകാഭിപ്രായത്തില്‍ നിന്നാണ് ഇങ്ങനെയൊരു നിഗമനം ഉരുത്തിരിയുന്നത്.
ബാഹുബലിക്കു പിന്നില്‍ നിഴല്‍ പോലെ കൂടെ നില്‍ക്കുന്നവളല്ല ബാഹുബലിയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്നവളാണ് ദേവസേന. ആയോധന വിദ്യകള്‍ അഭ്യസിച്ചവള്‍.

കൂടുതല്‍ അഭ്യസിക്കാന്‍ താല്‍പര്യമുള്ളവള്‍. എവിടെയും തലയുയര്‍ത്തിപ്പിടിച്ചുനിന്ന് സ്വന്തം അഭിപ്രായം പറയാനും ചോദ്യങ്ങളുയര്‍ത്താനും ആത്മവിശ്വാസവും ചൊടിയും ചുണയുമുള്ള, പ്രതികൂല സാഹചര്യങ്ങള്‍ ധൈര്യത്തോടെ നേരിടുന്ന ദേവസേനയോടുള്ള ആരാധന സ്ത്രീ-പുരുഷ ഭേദമെന്യേ പ്രേക്ഷകര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ദേവസേനയുടെ സൗന്ദര്യവും പ്രേക്ഷകാരാധനയ്ക്ക് വിഷയമായിട്ടുണ്ടെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവം തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

bahubali

രാജമാതാവ് ശിവകാമിയുടെ മനക്കരുത്തിനും ആജ്ഞാശക്തിക്കും മുന്നില്‍ അടിപതറാതെ നില്‍ക്കുന്ന ദേവസേന രാജശാസനത്തെപ്പോലും ചോദ്യംചെയ്യാന്‍ ഭയക്കുന്നില്ല. തന്നെ അപമാനിക്കാന്‍ മുതിര്‍ന്ന പുരുഷന്റെ കൈവിരലുകള്‍ ഛേദിക്കാന്‍ ധൈര്യപ്പെട്ടവളാണ് ദേവസേന. അവന്റെ കൈവിരലുകളല്ലല്ല തലയാണ് ഛേദിക്കപ്പെടേണ്ടത് എന്നുപറഞ്ഞ് അത് പ്രവര്‍ത്തിച്ചു കാണിച്ച് ബാഹുബലി അവളിലെ സ്ത്രീത്വത്തിനു പിന്തുണയേകുന്നു.
ബാഹുബലി ദേവസേനയെ പ്രണയിക്കുന്നത് കേവലം സൗന്ദര്യത്തില്‍ മാത്രം ആകൃഷ്ടനായല്ല. അവളുടെ ധൈര്യവും പോരാട്ടവീര്യവും ആത്മാഭിമാനബോധവും ഒക്കെകൊണ്ടാണ്.
ബാഹുബലിയില്‍ അനുഷ്‌കയാണ് ദേവസേനയായി അഭിനയിച്ചിട്ടുള്ളത്. തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും നല്ല വേഷമാണ് ദേവസേനയെന്ന് അനുഷ്‌കയും പറഞ്ഞുകഴിഞ്ഞു

English summary
Meenakshi menon's viewpoint on Bahubali 2
Please Wait while comments are loading...