കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്തരുടെ ചെറുപ്പ കാലം എങ്ങനെയായിരുന്നു

  • By Soorya Chandran
Google Oneindia Malayalam News

ലോകത്തിന്റെ നെറുകയില്‍ എത്തിയവര്‍. അവരില്‍ പലരും സാധാരണക്കാരായി ജീവിതം തുടങ്ങിയവരായിരുന്നു. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും വിജയം എത്തിപ്പിടിച്ചവരാണ് പലരും.

ചിലര്‍ മികവിന്റെ പാതയില്‍ പ്രശസ്തരായപ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ ചെയ്തികള്‍ കൊണ്ട് കുപ്രശസ്തരായി. മറ്റ് ചിലര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു, ചിലര്‍ വിപ്ലവകാരികളായിരുന്നു.....

ലോക പ്രശസ്തരായവരുടെ ചെറുപ്പകാലവും യൗവ്വന കാലവും ഒക്കെ അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകും. ചെറുപ്പത്തില്‍ അവര്‍ എങ്ങനെ ഇരുന്നു എന്നതും രസകരം തന്നെ. അത്തരം കുറച്ച് ചിത്രങ്ങള്‍ കാണാം. ജോണ്‍ പോള്‍ രണ്ടാമന്‍ മുതല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വരെ, ഫിഡല്‍ കാസ്ട്രോ മുതല്‍ ഹ്യൂഗോ ഷാവേസ് വരെ, എലിസബത്ത് രാജ്ഞി മുതല്‍ മെര്‍ലിന്‍ മണ്‍റോ വരെ

ജോണ്‍ പോള്‍ രണ്ടാമന്‍

ജോണ്‍ പോള്‍ രണ്ടാമന്‍

പോളണ്ടുകാരനായ ജോണ്‍ പോള്‍ മാര്‍പാപ്പ. 1978 മുതല്‍ 2005 വരെ ലോകത്തെ കത്തോലിക്കാ വിശ്വാസികളുടെ ഇടയനായിരുന്നു ഇദ്ദേഹം. തന്റെ യൗവ്വനകാലത്ത് സ്വയം ഷേവ് ചെയ്യുന്നു.

ജോര്‍ജ്ജ് ബുഷ്

ജോര്‍ജ്ജ് ബുഷ്

അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ് ബുഷിനെ ആര്‍ക്കാണ് മറക്കാനാവുക. ലോക പോലീസ് കളിച്ച് എത്രയെത്ര രാജ്യങ്ങളിലാണ് ബുഷിന്റെ സൈന്യം കയറി നിരങ്ങിയത്. ചെറുപ്പത്തില്‍ ഒരു തൊപ്പിയുമിട്ട് കളിക്കളത്തില്‍ നില്‍ക്കുന്ന ഈ ബുഷിനെ കണ്ടാല്‍ പറയുമോ ഇത്രയും ചീത്തപ്പേര് കേട്ട ഒരു ഭരണാധികാരിയായിരുന്നുവെന്ന്?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

എന്തൊരു നിഷ്‌കളങ്കത....കണ്ണുകള്‍ വിദൂരതയില്‍ എന്തോ തേടുന്നുണ്ട്. ആരാണെന്നല്ലേ, ആധുനിക ശാസ്ത്രത്തിന്റെ എല്ലാമെല്ലാമെല്ലാം ആയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ് കക്ഷി

ഒസാമ ബില്‍ ലാദന്‍

ഒസാമ ബില്‍ ലാദന്‍

ലോകം ഏറ്റവും വെറുത്ത പേരുകളില്‍ ഒന്നായിരിക്കും ഒസാമ ബിന്‍ ലാദന്‍ എന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയ ലാദന്‍ ഒടുവില്‍ അമേരിക്കയുടെ തോക്കിന് മുന്നില്‍ തന്നെ വീണു. തന്റെ യൗവ്വന കാലത്ത് കരാട്ടെ പരിശീലിച്ചിരുന്ന ലാദന്റെ ചിത്രം. വലത്തേ അറ്റത്ത് നില്‍ക്കുന്നതാണ് ബിന്‍ ലാദന്‍

ഫിഡല്‍ കാസ്‌ട്രോ

ഫിഡല്‍ കാസ്‌ട്രോ

വിപ്ലവ ക്യൂബയുടെ പിതാബ് ഫിഡല്‍ കാസ്‌ട്രോയെ അറിയാത്തവര്‍ ആരുണ്ട്. ഗ്രാന്മ എന്ന പഴഞ്ചന്‍ പടക്കപ്പലില്‍ ഒരു ചെറിയ കൂട്ടം വിപ്ലവകാരികളുമായി വന്ന് ക്യൂബയുടെ ചരിത്രം മാറ്റിയെഴുതിയ വിപ്ലവ നായകന്‍.

വ്‌ലാഡ്മിര്‍ പുട്ടിന്‍

വ്‌ലാഡ്മിര്‍ പുട്ടിന്‍

റഷ്യയുടെ പ്രസിഡന്റ്. ഒരിക്കല്‍ അധികാരം നിലനിര്‍ത്താനായി പ്രധാനമന്ത്രിയും ആയി. പഴയ റഷ്യന്‍ രഹസ്യപോലീസ് കെജിബിയിലെ ഉദ്യോഗസ്ഥനായിരുന്നു.

ബില്‍ ക്ലിന്റണ്‍, ഹിലരി ക്ലിന്റണ്‍

ബില്‍ ക്ലിന്റണ്‍, ഹിലരി ക്ലിന്റണ്‍

ബില്‍ ക്ലിന്റണ്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരിക മോണിക്ക ലെവന്‍സ്‌കിയെ ആയിരിക്കും. അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബില്‍ ക്‌ലിന്റണും ഭാര്യ ഹിലരി ക്ലിന്റണും യൗവ്വനകാലത്ത്.

ഹ്യൂഗോ ഷാവേസ്

ഹ്യൂഗോ ഷാവേസ്

അകാലത്തില്‍ പൊലിഞ്ഞ വിപ്ലവ നക്ഷത്രമാണ് വെനസ്വേലയുടെ സ്വന്തം ഹ്യൂഗോ ഷാവേസ്. സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെ ഷാവേസ് എപ്പോഴും നിന്നു. അര്‍ബുദം കീഴടക്കുമ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ ചരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെട്ടു. ചെറുപ്പത്തില്‍ സൈനിക വേഷത്തിലുള്ള ഷാവേസ്.

ജോണ്‍ എഫ് കെന്നഡി

ജോണ്‍ എഫ് കെന്നഡി

അമേരിക്കയുടെ 35-മത്തെ പ്രസിഡന്റ് ആയിരുന്നു കെന്നഡി. ജെഎഫ്‌കെ, ജാക്ക് എന്നീ വിളിപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രസിഡന്റ് പദവിയിരിക്കെ വെടിയേറ്റ് കൊല്ലപ്പെടാനായിരുന്നു കെന്നഡിയുടെ വിധി.

കിം ജോങ് ഉന്‍

കിം ജോങ് ഉന്‍

ഉത്തര കൊറിയയുടെ സര്‍വ്വാധിപതിയാണ് കിം ജോങ് ഉന്‍. അവിടത്തെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വിരങ്ങള്‍ മാത്രമേ ഇദ്ദേഹത്തെക്കുറിച്ച അധികവും ലഭിക്കുകയുള്ളൂ. പിന്നെ ശത്രുക്കളായ ദക്ഷിണ കൊറിയയും അമേരിക്കയും പടച്ചുവിടുന്ന ചില വാര്‍ത്തകളും. ചെറുപ്പത്തില്‍ തന്നെ പട്ടാള യൂണിഫോമിനോടായിരുന്നു ഉങ്ങിന് പ്രിയം.

മെര്‍ലിന്‍ മണ്‍റോ

മെര്‍ലിന്‍ മണ്‍റോ

വെറും 36 വര്‍ഷം മാത്ര ജീവിച്ച് ലോകത്തെ സ്വന്തമാക്കിയവളാണ് മെല്‍ലിന്‍ മണ്‍റോ എന്ന ഹോളിവുഡ് നടി. മെര്‍ലിന്റെ മാദക സൗന്ദര്യവും ജീവിതവും എന്നും ആളുകള്‍ക്ക് പ്രിയമായിരുന്നു.

മിഷേല്‍ ഒബാമ

മിഷേല്‍ ഒബാമ

അമേരിക്കയുടെ പ്രഥമ വനിത. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ. പണ്ട് ഇങ്ങനെയായിരുന്നു കോലം.

മുഹമ്മദ് അലി

മുഹമ്മദ് അലി

കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി. അല്ലെങ്കില്‍ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ. ബോക്‌സിങ് റിങ്ങില്‍ ചരിത്രം സൃഷ്ടിച്ച കറുത്ത വര്‍ഗ്ഗക്കാരന്‍. നീതിക്ക് വേണ്ടി പടപൊരുതിയ ധീരന്‍. ചെറുപ്പത്തില്‍ മുഹമ്മദ് അലി ഇങ്ങനെയായിരുന്നു.

എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞി

ഇംഗ്ലണ്ടിന്റെ എലിസബത്ത് രാജ്ഞിയുടെ യൗവ്വനകാലം.

നെല്‍സണ്‍ മണ്ടേല

നെല്‍സണ്‍ മണ്ടേല

നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് ലോകത്തോട് ഒന്നും പറയേണ്ട കാര്യമില്ല. സഹന സമരത്തിലൂടെ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ മുഖ്യധാരയിലേക്കെത്തിച്ചത് മണ്ടേലയായിരുന്നു. വിപ്ലവകാരിയായ മണ്ടേല.

ബരാക്ക് ഒബാമ

ബരാക്ക് ഒബാമ

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഇങ്ങനെ സിഗററ്റും വിലച്ചിരിക്കുന്ന ഒരു ഒബാമയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റുമോ.

English summary
Pictures of world famous personalities in their young age.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X