കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം മലപ്പുറം വിഭജിക്കാം, എന്നിട്ട് മലബാര്‍

  • By Soorya Chandran
Google Oneindia Malayalam News

രാജ്യം ഇന്ന് സംസ്ഥാനങ്ങള്‍ വിഭജിച്ച് പുതിയവ ഉണ്ടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളിലും വിവാദങ്ങളിലും ആണ്. അപ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലല്ലോ. കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനം ഉണ്ടാക്കണമെന്ന് മലബാറിലെ വല്യ പാര്‍ട്ടിയുടെ യുവ തലമുറക്കാര്‍ ഒന്ന് പറഞ്ഞ് നോക്കിയതാണ് പക്ഷേ വിജയിച്ചില്ല.

മലബാര്‍ സംസ്ഥാനം ഉണ്ടാക്കിയല്ലെങ്കിലും വേണ്ട, മലപ്പുറമൊന്ന് വിഭജിച്ച് കിട്ടയാല്‍ മതിയെന്നായി പിന്നെ ചിലരുടെ ആവശ്യം. വെറുതെ ആവശ്യം ഉന്നയിക്കുന്നത് മാത്രമല്ല, ഇപ്പോള്‍ അതിന്റെ പേരില്‍ ഹര്‍ത്താലും നടക്കാന്‍ പോവുകയാണ്.മലപ്പുറം വിഭജിക്കണം എന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 2014 സെപ്റ്റംബര്‍ മൂന്നിനാണ് ഹര്‍ത്താല്‍.

Malappuram Map

മലപ്പുറം വലിയ ജില്ല ആയതിനാല്‍ ഭരണം വലിയ പ്രശ്‌നമാണെന്നാണ് പല ജില്ലാ വിഭജനവാദികളുടേയും പക്ഷം. അതുകൊണ്ട് വികസനം ശരിക്കങ്ങോട്ട് എത്തുന്നില്ലത്രെ. അഞ്ച് മന്ത്രിമാരുള്ള ജില്ലയുടെ അവസ്ഥയാണിത്. മെഡിക്കല്‍ കോളേജും അലിഗഡും തുടങ്ങി കേരളത്തിലെ മറ്റ് ജില്ലകള്‍ കൊതിയോടെ നോക്കുന്ന വികസനങ്ങള്‍ മൈനോറിറ്റി ക്വാട്ടയില്‍ കയറിവന്ന ജില്ലയില്‍ വികസനം സാധാരണ ജനങ്ങളിലേക്ക് വരാത്തതാണ് പ്രശ്‌നം.

പിന്നെ മറ്റൊരു പ്രധാന പ്രശ്‌നമുണ്ട്. ജില്ലയുടെ ഭരണ സിരാകേന്ദ്രം എന്ന് വിളിക്കുന്ന കളക്ടറേറ്റ് ഉള്‍ക്കൊള്ളുന്ന സിവില്‍ സ്റ്റേഷന്‍ മലപ്പുറത്താണ് ഉള്ളത്. നിലമ്പൂരിലേയും തിരൂരിലേയും, പൊന്നാനിയിലേയം തിരൂരങ്ങാടിയിലേയും സാധാരണക്കാര്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് വണ്ടി കയറി മലപ്പുറം വരെ വരണം. വിലയ ബുദ്ധമിട്ടുള്ള കാര്യമാണിത്. എല്ലാ ദിവസവും സാധാരണ ജനങ്ങള്‍ വന്ന് ഒപ്പിട്ടു പോകേണ്ട സ്ഥലമാണല്ലോ ഈ കളക്ടറേറ്റ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ജില്ല രണ്ടായി വിഭജിച്ചാല്‍ ഈ വലിയ യാത്രാ പ്രശ്‌നം ഒഴിവായിക്കിട്ടും.

ഇനി ജില്ല വിഭജിക്കാന്‍ ഒരു എളുപ്പവുമുണ്ട്. ഇപ്പോള്‍ നല്ലവണം മലകളും കുന്നുകളും ഒക്കെ ഉള്ള പ്രദേശം ഭാവിയിലും മലപ്പുറം എന്ന് തന്നെ പേര് വച്ചോട്ടെ. അപ്പുറത്ത് കടലിനോട് ചേര്‍ന്നുള്ള പ്രദേശത്തെ വിഭജിച്ച് വേണമെങ്കില്‍ 'കടപ്പുറം' എന്നോ മറ്റോ പേരിട്ട് പുതിയൊരു ജില്ല ഉണ്ടാക്കാം. തിരൂരില്‍ ഒരി സിവില്‍ സ്റ്റേഷന്‍ ഉണ്ടാക്കി അവിടെ ഒരു കളക്ടറേയും പിടിച്ചിരുത്തിയാല്‍ പുതിയ ജില്ലയാക്കാമല്ലോ. അഞ്ച് മന്ത്രിമാരുള്ള ജില്ല ആയതുകൊണ്ട് ഒരു കളക്ടറെ സംഘടിപ്പിക്കാനൊന്നും വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

എന്നാലും നിലമ്പൂരിലും മറ്റ് വനമേഖലയിലും ഉള്ളവര്‍ക്ക് മലപ്പുറത്തെ കളക്ടറേറ്റില്‍ ദിവസവും എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലേ എന്ന് ചോദിക്കുന്ന ചില വിവര ദോഷികളും ഉണ്ടത്രെ. അവര്‍ക്ക് വേണമെങ്കില്‍ പിന്നീട് വേറെ ഒരു ജില്ല ഉണ്ടാക്കിക്കൊടുക്കാം എന്ന് ചില വിഭജനവാദികള്‍ .

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് റഷ്യ. നമ്മുടെ തൊട്ട് അയല്‍വാസിയായ ചൈനയാണ് മൂന്നാം സ്ഥാനത്തുളളത്. രാജ്യത്തിന്റെ വലിപ്പക്കൂടുതല്‍ കൊണ്ട് ഈ രാജ്യങ്ങളിലൊന്നും ഭരണം നടക്കുന്നില്ലെന്ന് ആരും പറയില്ല. പിന്നെ ഭരണ സിരാ കേന്ദ്രത്തിന്റെ പ്രശ്‌നം. അങ്ങ് വടക്ക് കിടക്കുന്ന ദില്ലിയെ രാജ്യ തലസ്ഥാനമാക്കിയതിലുള്ള പ്രതിഷേധം നമുക്ക് ഉറക്കെ ഉറക്കെ അങ്ങ് പറയാം. പക്ഷേ ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം ഉണ്ടാക്കണമെന്ന് ആരെങ്കിലും പറയുമോ. അതു പോലെ തന്നെയാണ് ഈ മലപ്പുറം വിഭജനത്തിന്റെ കാര്യവും.

ജില്ല വിഭജിച്ചതുകൊണ്ടൊന്നും വികസനം വരില്ലെന്ന് അറിയാത്തവരാണോ ഈ വിഭജന വാദികള്‍. വിസതൃതിയും ജനസംഖ്യയും ഒക്കെ ഒരു പ്രശ്നം തന്നെയാണ്. പക്ഷേ അത് നോക്കി ഇത്തരം വിഭജനങ്ങള്‍ തുടങ്ഹിയാല്‍ പിന്നെ അതിന് മാത്രമേ സമയം കാണൂ. പിന്നെ വേണമെങ്കില്‍ ഒരു സ്വപ്‌നം കാണാം. ആദ്യം മലപ്പുറം വിഭജിച്ച് വേറെ ജില്ലയാക്കട്ടെ, പിന്നെ മലബാറിനെ ഒരു സംസ്ഥാനമാക്കാം...കുറേ കൂടി കഴിഞ്ഞ് വേണമെങ്കില്‍ രാജ്യം തന്നെ അങ്ങ് വിഭജിച്ചേക്കാം.

English summary

 The Social Democratic Party of India(SDPI) calls for hartal to form a new district by dividing Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X