അന്‍പുത്തോഴിതാന്‍ അമ്മാവിന്‍ പിന്‍ഗാമി; ഏമാത്തക്കൂടാത് ശെല്‍വമേ... അമ്മ ഉയിരോടെ ഇരുന്തിരുന്താൽ

  • By: വിമർശകാനന്ദൻ
Subscribe to Oneindia Malayalam
ജയലളിത മരിക്കും വരെ അവരുടെ പിന്‍ഗാമിയെ കുറിച്ച് ആരും പറഞ്ഞിരുന്നില്ല. എന്നാല്‍ മരിച്ചപ്പോഴാകട്ടെ പിന്‍ഗാമികളെക്കൊണ്ട് ഒടുക്കത്തെ ബഹളമായിരുന്നു.

പനീര്‍ശെല്‍വം പിന്‍ഗാമിയായി സത്യപ്രതിജ്ഞ ചെയ്യുന്നു, യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് പറഞ്ഞ് ദീപ വരുന്നു, അതൊന്നുമല്ല താനാണ് ശരിക്കുമുള്ള പിന്‍ഗാമിയെന്ന് പറഞ്ഞ് ശശികലയും വന്നു.

എന്നാല്‍ ശരിക്കും ജയലളിതയുടെ പിന്‍ഗാമി ആരാണ്? കഴിഞ്ഞ തവണ ജയിലില്‍ കിടന്നപ്പോള്‍ അടുത്ത സെല്ലില്‍ കിടന്ന ശശികല തന്നെയല്ലേ പിന്‍ഗാമി? ജയ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ വിധി പ്രകാരം ഒരുമിച്ച് കിടക്കേണ്ടതും ശശികല തന്നെ ആയിരുന്നില്ലേ.

പണ്ട് ജയലളിതയെ കോടതി ശിക്ഷിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞയാളാണ് ഇപ്പോഴത്തെ കാവല്‍മുഖ്യന്‍ പനീര്‍ശെല്‍വം. അത്രക്കും അന്‍പ് ചെല്ലമായിരുന്നു ശെല്‍വം. പക്ഷേ അതുകൊണ്ടൊക്കെ എന്തുണ്ട് കാര്യം

അമ്മാവുക്ക് തടവ് ദണ്ഡനൈ

ജയലളിത തമിഴ് മക്കളുടെ അമ്മയാണ്. ആ അമ്മയെ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ എത്ര ഉയിരുകകളാണ് ഇഹലോകവാസം വെടിഞ്ഞ് സ്വര്‍ഗ്ഗം പൂകിയത് എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ... എത്രത്തോളം രോഷം തമിഴ്‌നാട്ടില്‍ കത്തിയെരിഞ്ഞു.

അമ്മ മാത്രമോ... അന്‍പ് തോഴിയും

അന്ന് അമ്മയ്ക്ക് മാത്രമായിട്ടായിരുന്നില്ലല്ലോ ശിക്ഷ. അന്‍പ് തോഴിയായ ശശികലയും ഭൂതകാലത്തിലെ ദത്തുപുത്രനായ സുധാകരനും പിന്നെ ഇളവരശിയും ഉണ്ടായിരുന്നില്ലേ.... അപ്പോള്‍ ഉയിര്‍ പോയതെല്ലാം അമ്മക്ക് വേണ്ടി മാത്രമാണോ?

ജയിലകം പൂണ്ട പുരട്ചി തലൈവി

വിചാരണ കോടതി വിധിച്ചത് നാല് വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നല്ലോ... പിന്നൊരു നൂറ് കോടി പിഴയും. ജയിലില്‍ പക്ഷേ തോഴിയ്ക്കും കഴിയേണ്ടി വന്നു, അമ്മ കിടന്ന അത്രയും നാളുകള്‍.

പാര്‍ട്‌ണേഴ്‌സ് ഇന്‍ ക്രൈം

ജയലളിത കുറ്റക്കാരിയെങ്കില്‍ ശശികലയും കുറ്റക്കാരി. അപ്പോള്‍ ശശികല കുറ്റക്കാരിയെങ്കില്‍ ജയലളിതയും കുറ്റക്കാരിയല്ലേ... തമിഴ് മനിതങ്ങള്‍ ഇപ്പടിയെല്ലാം ചിന്തിക്കുമോ എന്നത് വേറെ കാര്യം.

പിന്‍ഗാമിയെന്നാല്‍ ഇപ്പടി വേണം!!!

ജയലളിത ഒന്നാം പ്രതിയായ കേസില്‍ ശശികല രണ്ടാം പ്രതി. ജയലളിത മരിച്ചതിനാല്‍ ഇനി ശിക്ഷ അനുഭവിക്കേണ്ട. അപ്പോള്‍ ജയയുടെ കുറ്റത്തിന്റെ കൂടി ശിക്ഷയല്ലേ ശശികലയ്ക്ക് ഇപ്പോള്‍ കിട്ടിയത്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ പിന്‍ഗാമി?

അപ്പടിയേ തിരുമ്പി വരും

ഇപ്പോള്‍ ശശികല നേരിടുന്നതൊന്നും ഒന്നും അല്ല. അതുക്കും മേലെയുള്ള കടമ്പകളാണ് ജയലളിത താണ്ടിയത്. അമ്മാവെ പോലെ ചിന്നമ്മാവും തിരുമ്പിവരും എന്ന കിനാവിന് സാധ്യതയില്ലാതില്ലെന്ന് പറയാന്‍ പറ്റുമായിരിക്കും.

അന്ന് പൊട്ടിക്കരഞ്ഞവര്‍

ജയലളിതയ്ക്ക് ശിക്ഷ കിട്ടിയപ്പോള്‍ പൊട്ടിക്കരഞ്ഞ ആളാണ് ഒപിഎസ്. അമ്മയുടെ പാദുകം വച്ച് ഭരിച്ച വിനീത ദാസന്‍. ആ കേസില്‍ തന്നെ അല്ലയോ ഇപ്പോള്‍ സുപ്രീം കോടതി ശശികലയ്ക്ക ദണ്ഡന വിധിച്ചത്.

അപ്പോ ഒപിഎസ്സേ... ഇപ്പോഴും സന്തോഷമാ?

ശശികലയ്ക്ക് കോടതിവിധി വഴി കിട്ടിയ അടിയില്‍ ഒപിഎസ്സിന് ഇപ്പോ പെരുത്ത സന്തോഷം തന്നെ. അപ്പോ ഒപിഎസ്സേ... അമ്മ ഉയിരോടെ ഇരുന്തിരുന്നാലും ഇപ്പടി സന്തോഷപ്പെടുമാ?

അമ്മാവുടെ വഴിയേ യാര്?

സത്യത്തില്‍ അമ്മ ജയലളിതയുടെ വഴിയില്‍ ഇപ്പോ ആരാണ് പോകുന്നത്. ഒപിഎസ്സോ അതോ ശശികലയോ... ശശികല തന്നെ. ഭരണത്തിലേക്കല്ല, ജയിലിലേക്കാണെന്ന് മാത്രം!

അപ്പോള്‍ ചതിയനാര്, വെട്രി ആര്‍ക്ക്

ജയലളിത പ്രതിയായ കേസില്‍ തിരിച്ചടി കിട്ടിയപ്പോള്‍ അത് കിട്ടിയത് പാര്‍ട്ടിക്കാണെന്ന് പറയാത്ത ആളല്ലേ ചതിയന്‍... അപ്പോള്‍ ആ ചതിയ്ക്ക് തന്നെയാണോ 'തമിഴക വെട്രി'?

English summary
Satire: What will Panneerselvam say, if Jayalalithaa is alive during supreme court's verdict on DA case.
Please Wait while comments are loading...