സ്വയം പ്രസിദ്ധീകരണം, യാദൃശ്ചികമായി തെരുവില്‍ കുറിച്ച സൃഷ്ടികള്‍

  • Posted By:
Subscribe to Oneindia Malayalam

തെരുവില്‍ പ്രസിദ്ധീകരിക്കാനും ഒരു അവസരം. തെരുവുകളില്‍ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശം എന്തായിരിക്കാം. തിരുവനന്തപുരം മാനവ വീഥിയില്‍ നടന്ന പുസ്തക മേളയിലാണ് സന്ദര്‍ശകര്‍ക്ക് അപ്രതീക്ഷിതമായ ഈ അവസരം ഒരുക്കിയത്. പറഞ്ഞ് വരുന്നത് തെരുവ് പ്രസിദ്ധീകരണത്തെ കുറിച്ചാണ്. 1,000 കോപ്പികളിലായി പ്രസിദ്ധീകരിച്ച തെരുവ് പ്രസിദ്ധീകരണം പുസ്തക മേളയില്‍ എത്തിയ സന്ദര്‍ശകരുടെ സൃഷ്ടികളാണ്.

90 വയസുകാരനായ ബാലകൃഷ്ണ കുറുപ്പിന്റെയും ഓര്‍മ്മ കുറിപ്പുകളും തെരുവ് പ്രസിദ്ധീകരണത്തിന്റെ ഭാഗമായി. അദ്ദേഹം ഒരിക്കല്‍ പോലും പ്രതീക്ഷിക്കാതെയാണ് തെരുവില്‍ തന്റെ ഓര്‍മ്മ കുറുപ്പ് പ്രസിദ്ധീകരിച്ച് വന്നത്. യാദൃശ്ചികമായി എത്തുന്ന സന്ദര്‍ശകര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അമേച്വര്‍ എഴുത്തുകാരുമെല്ലാം തന്റെ തത്ക്ഷണ സൃഷ്ടി തെരുവിന് വേണ്ടി എഴുതി ചേര്‍ത്തു.

മാനവ വീഥിയില്‍ സിറ്റി കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പുസ്തക മേള നടന്നത് നാല് ദിവസത്തേക്കായിരുന്നു. നാല് ദിവസം അവിടെ എത്തിയ സന്ദര്‍ശകരുടെയും അതിഥികളുടെയും കൃതികളാണ് തെരുവ് എന്ന പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. അവരുടെ കൃതികള്‍ എഴുതാനായി കൗണ്ടറില്‍ ബുക്കും പേനയും ലാപ് ടോപുമെല്ലാം സൗകര്യങ്ങളും നേരത്തെ ഒരുക്കിയിരുന്നു.

theruvu

പുസ്തക മേളയുടെ തലേദിവസം വരെ ലഭിച്ച കൃതികള്‍ അവസാന ദിവസം ഒറ്റ പുസ്തകമാക്കി തെരുവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മൊത്തം 1,000 കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. അവസാന ദിവസം ആ കോപ്പികള്‍ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുകെയും ചെയ്തു. പക്ഷേ കൃതി എഴുതാന്‍ എത്തുമ്പോള്‍ ഒറ്റ കണ്ടീഷന്‍ സംഘാടകര്‍ പറഞ്ഞു. മുമ്പ് എഴുതിയത് ആയിരിക്കരുത്. ആ സമയത്ത് എഴുതിയ കൃതികളാണ് പരിഗണനയില്‍ എടുക്കുക.

എന്നാല്‍ ഇത്തരത്തില്‍ ഒരു അവസരം സന്ദര്‍ശകര്‍ക്ക് ഒരുക്കിയത് മറ്റാരുമായിരുന്നില്ല. മാനവീയം തെരുവോര കൂട്ടമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സന്ദര്‍ശകര്‍ക്ക് തെരുവിന് വേണ്ടി എഴുതാന്‍ ഒരു പ്രത്യേക വിഷയം ഒന്നും നല്‍കിയിരുന്നില്ല. ആ സമയത്ത് പേന കൈയിലെടുക്കുമ്പോള്‍ എന്ത് തോന്നുന്നു അത് അവിടെ കുറിയ്ക്കാം. വ്യക്തിപരമായ ചില വിഷയങ്ങളാണ് ചിലര്‍ എഴുതിയിരിക്കുന്നത്. മറ്റ് ചിലര്‍ പ്രണയത്തെ കുറിച്ചും നഷ്ടത്തെ കുറിച്ചും എഴുതി. സജിത ശങ്കറാണ് തെരുവിന്റെ കവര്‍ പേജ് ചെയ്തിരിക്കുന്നത്.

English summary
The entire publication happened over the course of four days, during the Street Book Fair organised by the city Corporation.
Please Wait while comments are loading...