വടക്കന്‍പാട്ടുകളെ വെല്ലും 'യുദ്ധകഥകള്‍'... വടകരയിൽ ഇത്തവണ ഏതൊക്കെ അടവുകൾ? തിരിച്ചുപിടിക്കാൻ എൽഡിഎഫ്

കഴിഞ്ഞ ഒരു ദശകത്തോളമായി കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നായ വടകര മണ്ഡലം ആണ് ഇന്ന് നമ്മള്‍ പരിശോധിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ ഒഞ്ചിയവും തലശ്ശേരിയും അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വടകര ലോക്‌സഭ മണ്ഡലം.
സിപിഎമ്മിലെ അന്ത:ച്ഛിദ്രങ്ങളും ആര്‍എംപി എന്ന പാര്‍ട്ടിയുടെ ജനനവും ടിപി ചന്ദ്രശേഖരന്റെ കൊലപാതകവും ഒക്കെ ആണ് വടകരയില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത്. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം സിപിഎമ്മിന് വടകരയില്‍ കാലിടറുന്നത് ആര്‍എംപിയുടെ രൂപീകരണത്തിന് ശേഷമാണ്. പിന്നീട് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടെ സിപിഎം ഏറെ പ്രതിരോധത്തിലാവുകയും ചെയ്തു. 2012 മെയ് 4 ന് ആയിരുന്നു ടിപി ചന്ദ്രശേഖരന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായവരുടെ സിപിഎം ബന്ധവും, അവരെ പാര്‍ട്ടി സംരക്ഷിക്കുന്നതും എല്ലാം ഇന്നും മേഖലയിലെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് വടകരയിലെ നിലവിലെ ലോക്‌സഭാംഗം. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ മുല്ലപ്പള്ളി വിജയം നേടി. 2009 ല്‍ സിറ്റിങ് എംപിയായിരുന്ന പി സതീദേവിയേയും 2014 ല്‍ എഎന്‍ ഷംസീറിനേയും ആണ് മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്. 2009 ല്‍ 56,186 വോട്ടുകള്‍ക്കായിരുന്നു സതീദേവിയെ തോല്‍പിച്ചത്. 2014 ല്‍ ഭൂരിപക്ഷം വെറും 3,306 ആയി കുറഞ്ഞു.
സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും ഏറെ വളക്കൂറുള്ള മണ്ണാണ് വടകര. തലശ്ശേരി, കൂത്തുപറമ്പ, വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വടകര നിയമസഭ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ജെഡിഎസിന്റെ മുതിര്‍ന്ന നേതാവായ സികെ നാണു ആണ്. വീരേന്ദ്ര കുമാര്‍ വിഭാഗം ആയിരുന്ന ജനതാദള്‍ യുണൈറ്റഡിന്റെ മനയത്ത് ചന്ദ്രനെ ആയിരുന്നു അന്ന് സികെ നാണു പരാജയപ്പെടുത്തിയത്. 9,511 വോട്ടുകള്‍ക്കായിരുന്നു നാണുവിന്റെ വിജയം. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടത്തിനായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലം സാക്ഷ്യം വഹിച്ചത്.
നിലവിലെ സാഹചര്യം പരിശോധിച്ചാല്‍, ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളുള്ള മണ്ഡലം ആണ് വടകര. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ കുറ്റ്യാടി ഒഴികെയുള്ള ആറ് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. കുറ്റ്യാടി മണ്ഡലത്തിലാകത്തെ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ കെകെ ലതികയെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പാറയ്ക്കല്‍ അബ്ദുള്ള പരാജയപ്പെടുത്തിയത്.
മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ 2009 ല്‍ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു കോണ്‍ഗ്രസ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ആയിരുന്നു മുല്ലപ്പള്ളി. നിലവില്‍ കേരളത്തിലെ പിസിസി അധ്യക്ഷനും മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ. അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജ് തന്നെയാകും ഇത്തവണയും കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പുതിയൊരു സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വച്ചുകൊണ്ടുള്ള പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറാകാനും സാധ്യത കുറവാണ്.
എംപി എന്ന നിലയില്‍ മുല്ലപ്പള്ളിയുടെ ലോക്‌സഭയിലെ പ്രകടനവും മികച്ചതാണ്. 161 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തു. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 63.8 ഉം സംസ്ഥാന ശരാശരി 135 ഉം ആണ്. സ്വകാര്യ ബില്ലുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും മികച്ച ലോക്‌സഭാംഗവും മുല്ലപ്പള്ളി തന്നെ ആണെന്ന് പറയാം. ദേശീയ ശരാശരി രണ്ടും സംസ്ഥാന ശരാശരി നാലും ആയിരിക്കെ മുല്ലപ്പള്ളി അവതരിപ്പിച്ചത് 15 സ്വകാര്യ ബില്ലുകളാണ്.
ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ കാര്യത്തിലും മുല്ലപ്പള്ളി മികച്ചു നില്‍ക്കുന്നു. 610 ചോദ്യങ്ങള്‍ ആണ് അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 398 ഉം, ദേശീയ ശരാശരി 273 ഉം ആണ്. ഹാജര്‍ നിലയിലും മുല്ലപ്പള്ളി തന്നെയാണ് ഒന്നാമത്- 94 ശതമാനം ആണ് ഹാജര്‍ നില.
ഇനി ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളിലേക്ക് വരാം. ബിജെപി സംബന്ധിച്ച് ഇതുവരെ കാര്യമായൊന്നും ചെയ്യാന്‍ ആകാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. ചില മേഖലകളില്‍ സ്വാധീനമുണ്ടെങ്കിലും വോട്ടിങ്ങില്‍ ഒരു നിര്‍ണായക ശക്തിയാകാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി എത്രത്തോളം വോട്ടുകള്‍ സമാഹരിക്കും എന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്.
ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത്തവണ പ്രതീക്ഷകള്‍ ഏറെയാണ്. വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ദള്‍ ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. ജനത സെക്യുലര്‍ നേരത്തേ തന്നെ എല്‍ഡിഎഫിന്റെ ഭാഗവും ആണ്. മേഖലയില്‍ ശക്തമായ വോട്ടുബാങ്കുള്ള പാര്‍ട്ടികളാണ് ഇവ രണ്ടും. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം ലോക് താന്ത്രിക് ദളിന് വിട്ടുകൊടുക്കാനുള്ള സാധ്യതയും കുറവല്ല. അതോടൊപ്പം തന്നെ ആര്‍എംപിയുടെ ശക്തി കുറഞ്ഞതും ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ടിപി ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം സിപിഎമ്മില്‍ നിന്നുണ്ടായ കൊഴിഞ്ഞുപോക്കിനും ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ട്.
വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ദള്‍ മുന്നണി വിട്ടത് യുഡിഎഫിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയങ്ങളും യുഡിഎഫിന് വടകര മണ്ഡലത്തില്‍ വെല്ലുവിളി സൃഷ്ടിക്കും.