കുട്ടികള്‍ മരിച്ചത് പ്രാണവായു കിട്ടാതെയല്ല? എന്‍സഫലൈറ്റിസ്... എന്താണീ കാലന്‍ രോഗം?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം കൊണ്ട് മരിച്ചത് 63 കുട്ടികള്‍ ആയിരുന്നു. ദാരുണമായ ഈ സംഭവത്തിന് കാരണം ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാത്തതായിരുന്നു എന്നാണ് പറയുന്നത്.

മരണം എപ്പോഴും ദാരുണം തന്നെയാണ്. അതിപ്പോള്‍ ശ്വാസം കിട്ടാതെ മരിച്ചാലും മറ്റേതെങ്കിലും രീതിയില്‍ മരിച്ചാലും. കുട്ടികളുടെ മരണം ആകുമ്പോള്‍ അത് ഏറെ ദു:ഖകരവും.

ഉത്തര്‍ പ്രദേശിനെ ഇപ്പോള്‍ വേട്ടയാടുന്നത് എന്‍സഫലൈറ്റിസ് എന്ന കാലന്‍ രോഗമാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഈ രോഗബാധിതര്‍ ആയിരുന്നു. അത്ര അകലെയൊന്നും അല്ല ഈ രോഗം എന്ന് കൂടി നാം ഓര്‍ക്കണം. എന്താണ് ഈ എന്‍സഫലൈറ്റിസ്?

ഒരുതരം മസ്തിഷ്‌ക ജ്വരം

ഒരുതരം മസ്തിഷ്‌ക ജ്വരം

എന്‍സഫലൈറ്റിസ് എന്ന് അറിയപ്പെടുന്നത് ഒരു തരം മസ്തിഷ്‌ക ജ്വരം ആണ്. തലച്ചോറിനെ ബാധിക്കുന്ന കഠിനമായ പനി തന്നെ. തലച്ചോറില്‍ നീര്‍ക്കെട്ട് പോലെ ഉണ്ടാകും, മരണകാരണം വരെ ആയേക്കുവുന്ന രോഗം.

എങ്ങനെ ബാധിക്കാം?

എങ്ങനെ ബാധിക്കാം?

പല രീതികളിലാണ് ഈ രോഗം ബാധിക്കുക. വൈറസ്, ബാക്ടീരിയ, അമീബ എന്നിവ രോഗകാരണം ആകാം. മറ്റ് ചിലപ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പറ്റുന്ന പിഴവും എന്‍സഫലൈറ്റിസ് എന്ന മാരക രോഗത്തിന് കാരണമാകാറുണ്ട്.

വൈറല്‍ ഇന്‍ഫെക്ഷന്‍

വൈറല്‍ ഇന്‍ഫെക്ഷന്‍

ഏറ്റവും കൂടുതല്‍ ആയി കാണപ്പെടുന്ന വൈറസ് ആക്രമണം കൊണ്ടുളള എന്‍സഫലൈറ്റിസ് ആണ്. എന്നാല്‍ എന്‍സഫലൈറ്റിസിനെ ഒരു അപൂര്‍വ്വ രോഗമായിട്ടാണ് വിലയിരുത്താറുള്ളത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുളളത്.

അബദ്ധം പറ്റുന്ന പ്രതിരോധം

അബദ്ധം പറ്റുന്ന പ്രതിരോധം

എന്ത് രോഗം ഉണ്ടായാലും അതിനെ പ്രതിരോധിക്കാനുളള സംവിധാനം നമ്മുടെ ശരീരത്തില്‍ തന്നെയുണ്ട്- രോഗ പ്രതിരോധ സംവിധാനം. എന്നാല്‍ ചിലപ്പോള്‍ ഈ രോഗപ്രതിരോധ സംവിധാനത്തിനും തെറ്റ് പറ്റാം. അങ്ങനെ തെറ്റ് പറ്റി രോഗാണുക്കളെന്ന് കരുന്ന് മസ്തിഷ്‌ക കോശങ്ങളെ തന്നെ ആക്രമിക്കുന്ന സ്ഥിതി വിശേഷവും എന്‍സഫലൈറ്റിസിലേക്ക് നയിക്കാം.

ഉത്തര്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം

ഉത്തര്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം

അപൂര്‍വ്വ രോഗം എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും എന്‍സഫലൈറ്റിസ് ഉത്തര്‍ പ്രദേശിനെ സംബന്ധിച്ച് ഒരു കൂട്ടക്കൊലയാളിയായി മാറിയിട്ടുണ്ട്. നൂറ് കണക്കിന് കുട്ടികളാണ് ഈ രോഗം ബാധിച്ച് ഇതുവരെ അവിടെ മരിച്ചിട്ടുള്ളത്.

എന്താണ് ലക്ഷണങ്ങള്‍?

എന്താണ് ലക്ഷണങ്ങള്‍?

തലവേദന, പനി, അമിതയാ ക്ഷീണം, കടുത്ത തളര്‍ച്ച തുടങ്ങിയവാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ചിച്ചാല്‍ മതിഭ്രമം, ഓര്‍മ നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

കുട്ടികളും പ്രായമായവരും

കുട്ടികളും പ്രായമായവരും

രോഗബാധയ്ക്ക് പ്രത്യേക പ്രായപരിധിയൊന്നും ഇല്ല. എന്നാല്‍ രോഗം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് ചെറിയ കുട്ടികളേയും പ്രായമായവരേയും ആണ്. മരണ നിരക്കും ഇവരില്‍ തന്നെ ആണ് കൂടുതല്‍.

കൊതുക് പരത്തും

കൊതുക് പരത്തും

രോഗാണുക്കള്‍ പലവിധത്തില്‍ ശരീരത്തില്‍ പ്രവേശിക്കാം. കൊതുകുകള്‍ വഴി വളരെ പെട്ടെന്ന് തന്നെ രോഗം പരക്കാം. അമീബിക് എന്‍സഫലൈറ്റിസ് പരക്കുന്നത് വെള്ളത്തിലൂടെയാണ്.

ചികിത്സ കിട്ടിയില്ലെങ്കില്‍

ചികിത്സ കിട്ടിയില്ലെങ്കില്‍

എത്രയും പെട്ടെന്ന് മികച്ച് ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് ഈ രോഗത്തിന്റെ കാര്യത്തില്‍ ചെയ്യാനുള്ളത്. ആദ്യം ഏത് തരത്തിലുള്ള രോഗമാണ് ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയണം. അതിന് ആവശ്യമാണ് ഒട്ടനവധി പരിശോധനകള്‍ ലഭ്യമാണ്. ചില രോഗികളില്‍ ചികിത്സയും കാര്യമായി ഗുണം ചെയ്യാറില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം.

ജാപ്പനീസ് എന്‍സഫലിസ്

ജാപ്പനീസ് എന്‍സഫലിസ്

ഇന്ത്യയില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ജാപ്പനീസ് എന്‍സഫലൈറ്റിസ് ആണ്. വൈറല്‍ രോഗം ാണിത്. കൊതുക് വഴി തന്നെയാണ് ഇത് വ്യാപകമായി പടരുന്നത്. ഡെങ്കു, മഞ്ഞപ്പനി തുടങ്ങിയവയ്ക്ക് കാരണമായ വൈറസ്സുകളുടെ അതേ വിഭാഗത്തില്‍ തന്നെയാണ് ഈ വൈറസ്സുകളും ഉള്‍പ്പെടുന്നത്.

English summary
What is encephalitis? What are the symptoms, treatments?
Please Wait while comments are loading...