കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അര്‍ദ്ധരാത്രിയില്‍ നടന്നത്? അറിയപ്പെടാത്ത കഥകളിതാ!!

  • By Desk
Google Oneindia Malayalam News

1947 ആഗസ്ത് 15 ന് ഇന്ത്യ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്ര്യയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരു പ്രത്യേകതയുണ്ട്. അര്‍ദ്ധരാത്രിയിലാണ് ഇന്ത്യ സ്വതന്ത്ര്യമായത്. ഒരുരാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടക്കാനായി അര്‍ദ്ധരാത്രി തന്നെ തിരഞ്ഞെടുത്തതിനു പിന്നിലെ അപൂര്‍വ്വതയും കാരണങ്ങളും പലപ്പോഴും ചര്‍ച്ചക്കും ഇടയാക്കിയിട്ടുണ്ട്. ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നിരിക്കുന്നു എന്നാണ് അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യത്തെപ്പറ്റി ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്.

കറുത്ത ചരിത്രമുള്ള കാലാപാനി... ഭയത്തിന്റെ പ്രതിപുരുഷനായ ബാറി.. സെല്ലുലാര്‍ ജയിലിലെ പീഡനമുറകള്‍!!കറുത്ത ചരിത്രമുള്ള കാലാപാനി... ഭയത്തിന്റെ പ്രതിപുരുഷനായ ബാറി.. സെല്ലുലാര്‍ ജയിലിലെ പീഡനമുറകള്‍!!


രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തില്‍, 1945 ല്‍ ബ്രിട്ടണ്‍ സാമ്പത്തികമായി തകര്‍ന്നിരുന്നു. ഏതാണ്ട് കടക്കെണിയിലായി രാജ്യം എന്നതായി അവസ്ഥ. സ്വന്തംരാജ്യത്തെ നയിക്കാനായി പാടുപെടുന്ന അവസ്ഥയില്‍ കോളനികളുടെ കാര്യം അവരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. 1945 ല്‍ ലേബര്‍പാര്‍ട്ടി ബ്രിട്ടനില്‍ നേടിയ തിരഞ്ഞെടുപ്പു വിജയം കൂടി ആയപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതകള്‍ തെളിഞ്ഞു. അവരുടെ തിരഞ്ഞെടുപ്പു പത്രികയിലെ വാഗ്ദാനം കൂടിയായിരുന്നു കോളനികളുടെ സ്വയം ഭരണാധികാരം.

അധികാര കൈമാറ്റം

അധികാര കൈമാറ്റം

ഇന്ത്യന്‍ നേതാക്കന്മാരുമായി ബ്രിട്ടിഷ്ഭരണകൂടം നടത്തിയ നിരവധി തവണ ചര്‍ച്ചകളുടെയും, വിയോജിപ്പുകളുടെയും ഇടയിലും ഒടുവില്‍ അവര്‍ അധികാരക്കെമാറ്റം എന്ന ധാരണയിലെത്തി. 1947 ല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു അധികാരക്കെമാറ്റത്തിനായി നിയോഗിക്കപ്പെട്ടു. ബ്രിട്ടിഷ് ഇന്‍ഡ്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്നു മൗണ്ട്ബാറ്റണ്‍. 1948 ജൂണില്‍ അധികാരം ഇന്‍ഡ്യക്കാര്‍ക്ക് കൈമാറാനായിരുന്ന മൗണ്ട്ബാറ്റന്റെ ആദ്യ തീരുമാനം. പലകാരണങ്ങളാല്‍ പിന്നീടത് നീണ്ടുപോയി.

പിന്നിൽ എന്താണ്?

പിന്നിൽ എന്താണ്?

ആഗസ്ത് പതിനഞ്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമാകാന്‍ കാരണം, ഓഗസ്ത് പതിനഞ്ചിനോട് മൗണ്ട്ബാറ്റനുണ്ടായിരുന്ന വിശ്വാസപരമായ താല്പര്യംകൊണ്ടാണെന്ന് പറയപ്പെടുന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഭാഗ്യദിനമായാണ് മൗണ്ട്ബാറ്റണ്‍ ഓഗസ്ത് പതിനഞ്ചിനെ കണ്ടിരുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത്, 1945 ഓഗസ്ത് 15 നായിരുന്നു ജപ്പാനുമേല്‍ ബ്രിട്ടണ്‍ ആധിപത്യം നേടിയത്. മൗണ്ട്ബാറ്റനു മുമ്പാകെയായിരുന്ന ജപ്പാന്‍ പട്ടാളം കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടണ്‍ അടങ്ങുന്ന സഖ്യകക്ഷികളുടെ കമാന്‍ഡര്‍ മൗണ്ട് ബാറ്റനായിരുന്നു.

ജ്യോതിഷികളുടെ എതിർപ്പ്

ജ്യോതിഷികളുടെ എതിർപ്പ്

ഇന്ത്യന്‍ സ്വാതന്ത്ര്യം 1947 ഓഗസ്ത് പതിനഞ്ചിന് എന്ന പ്രഖ്യാപനമുണ്ടായതോടെ രാജ്യത്തെ ജ്യോതിഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഓഗസ്ത് പതിനഞ്ചിന് രാജ്യം സ്വാതന്ത്രത്തിലേക്ക് പ്രവേശിച്ചാല്‍ രാജ്യത്തിന്റെ ഭാവിഫലം നിര്‍ഭാഗ്യവും അശുഭവുമാണെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെട്ടു. നിര്‍ഭാഗ്യം കൊണ്ടുവരുന്ന ഓഗസ്ത് പതിനഞ്ച് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു. ജ്യോതിഷികളുടെ ആവശ്യം പക്ഷേ മൗണ്ട്ബാറ്റണ്‍ തളളി. തനിക്ക് ഭാഗ്യം കൊണ്ടുവരും എന്ന് അദ്ദേഹം വിശ്വസിച്ച തീയ്യതിയെ തളളിക്കളയാന്‍ വൈസ്രോയി തയ്യാറായില്ല.

നെഹ്റുവും സമ്മതിച്ചു?

നെഹ്റുവും സമ്മതിച്ചു?

ശാസ്ത്രീയമായി കാര്യങ്ങളെ കണ്ടിരുന്ന ആളായിരുന്ന നെഹ്‌റുവിനും ഒടുവില്‍ വഴങ്ങേണ്ടി വന്നു എന്നാണ് പറയപ്പെടുന്നത്. കാരണം, ഒരു പുതിയ തുടക്കം നടത്തുന്ന ജനതയുടെ മനസിലേക്ക് വിശ്വാസത്തിന്റെ പേരില്‍ സംശയങ്ങളോ ആശങ്കകളോ ജ്യോതിഷികള്‍ പ്രചരിപ്പിക്കുന്നത് ഭാവിയില്‍ പ്രശ്ങ്ങളുണ്ടാക്കുമെന്ന ആശങ്കയായിരുന്നു വിട്ടുവീഴ്ചക്ക് നെഹ്‌റുവിനെ പ്രേരിപ്പിച്ചതത്രെ. ഹിന്ദുകലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തോടെയാണ് ദിനം തുടങ്ങുന്നത്.

ഇതാണാ കഥ

ഇതാണാ കഥ

അതിനാല്‍ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം നേടിയാല്‍ ഓഗസ്ത് പതിനഞ്ച് എന്ന തീയ്യതി ആകില്ല, മറിച്ച് ഓഗസ്ത് പതിനാലേ ആകൂ. ദിനത്തെപ്പറ്റിയുളള ആശങ്കകള്‍ക്കും പരിഹാരമാകും. എന്നാല്‍ ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം രാത്രി പന്ത്രണ്ടു മണിയോടെ പുതിയദിനം, ഓഗസ്ത് പതിനഞ്ച് പിറക്കുകയും ചെയ്യും. മൗണ്ട്ബാറ്റനും ഇതു സമ്മതമായിരുന്നത്രെ. ജ്യോതിഷികള്‍ക്കും വൈസ്രോയിക്കും ഒരേ ദിനം തന്നെ വ്യത്യസ്തകാരണങ്ങളാല്‍ സമ്മതമായി മാറിയതോടെ ഓഗസ്ത് മാസത്തിലെ പതിനഞ്ചാം തീയ്യതി ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായി മാറി.

<strong></strong>ക്രൂരതയുടെ പര്യായമായ സെല്ലുലാർ ജെയിൽ... സ്വാതന്ത്ര്യസമര സേനാനികൾ നേരിട്ട ക്രൂരപീഡനങ്ങളുടെ കഥക്രൂരതയുടെ പര്യായമായ സെല്ലുലാർ ജെയിൽ... സ്വാതന്ത്ര്യസമര സേനാനികൾ നേരിട്ട ക്രൂരപീഡനങ്ങളുടെ കഥ

English summary
Why did the British give freedom to India at midnight of August 14, 1947?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X