ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി; ആദ്യ പത്തിൽ ഇടം നേടി ദുബായിയും അജ്‌മാനും
അബുദാബി: ആഗോള തലത്തിൽ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ എന്ന വിശേഷണം ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങൾക്ക് പണ്ട് മുതലേ ഉണ്ട്. ഇപ്പോഴിതാ യുഎഇയിലെ അബുദാബി, 2025-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇത് അടിവരയിട്ടിരിക്കുകയാണ്. കുറഞ്ഞ കുറ്റകൃത്യനിരക്കും ഉയർന്ന സുരക്ഷാ സ്കോറുകളും പരിഗണിച്ച് സിഇഒ വേൾഡ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ആഗോളതലത്തിൽ 300 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ റാങ്കിംഗിൽ 100ൽ 97.73 സുരക്ഷാ സ്കോറുമായാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. തായ്‌പേയ് (97.5), ദോഹ (97.35) എന്നിവയെ മറികടന്നാണ് അബുദാബിയുടെ ഈ മുന്നേറ്റം. ഈ മൂന്ന് നഗരങ്ങളും തമ്മിൽ നേരിയ പോയിന്റ് വ്യത്യാസം മാത്രമേ ഉള്ളുവെങ്കിലും യുഎഇയുടെ അഭിമാനമായി അബുദാബി മാറി.

ശക്തമായ നിയമപാലനം, എഐ നിരീക്ഷണം, കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനങ്ങൾ എന്നിവ അബുദാബിയുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇത് താമസ, വാണിജ്യ മേഖലകളിലെ അപകടസാധ്യത കുറയ്ക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, രാഷ്ട്രീയ സ്ഥിരതയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും അബുദാബിയെ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും പ്രിയപ്പെട്ടതാക്കുന്നു.
ശക്തമായ ഭരണവും സുരക്ഷാ നടപടികളും നിക്ഷേപകരെ ആകർഷിക്കുകയും കുടുംബ സൗഹൃദപരമായ അന്തരീക്ഷം വളർത്തുകയും നഗരസുരക്ഷയുടെ ആഗോള മാതൃകയായി മാറുകയും ചെയ്യുന്നു. കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ, നിയമപാലനത്തിന്റെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് മാഗസിൻ ഈ റാങ്കിംഗ് തയ്യാറാക്കിയത്. മികച്ച നഗരങ്ങളിൽ യുഎഇക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്.
പട്ടികയിൽ ഒന്നാമതുള്ള അബുദാബി (യുഎഇ) 97.73 സ്കോറിനർഹമായി. എഐ നിരീക്ഷണം, കമ്മ്യൂണിറ്റി പോലീസിംഗ് എന്നിവ ഇവിടുത്തെ സുരക്ഷയ്ക്ക് കരുത്ത് പകരുന്നു. രണ്ടാമതെത്തിയ തായ്‌പേയ് (തായ്‌വാൻ) 97.5 സ്കോറുമായി കുറഞ്ഞ കുറ്റകൃത്യനിരക്ക് നിലനിർത്തുന്നു. ദോഹ (ഖത്തർ) 97.35 സ്കോറുമായി മൂന്നാം സ്ഥാനത്തുണ്ട്. കർശന നിയമങ്ങളും കുടുംബനയങ്ങളുമാണ് ഇവിടുത്തെ പ്രധാന സവിശേഷത.
ഈ പട്ടികയിലെ ആദ്യ ആറ് നഗരങ്ങളിൽ അജ്‌മാൻ, ദുബായ്, റാസ് അൽ ഖൈമ എന്നീ യുഎഇ നഗരങ്ങളും ഉൾപ്പെടുന്നു. ഇത് ആഗോളതലത്തിൽ നഗര സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎഇയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന റിപ്പോർട്ടാണ്. ആദ്യ പത്തിൽ ഏറെയും യുഎഇയിലെ നഗരങ്ങളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടാതെ ഏഴാമത് ഒമാനിലെ മസ്‌കറ്റ് ഇടം നേടിയപ്പോൾ, ഹേഗ്, ബേൺ, മ്യൂണിക്ക് എന്നിവ എട്ട് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.
നേരത്തെ യുഎഇയിലെ നഗരങ്ങളുടെ സുരക്ഷയ്ക്ക് പേരുകേട്ടവയാണ്. കുറ്റകൃത്യങ്ങളിലെ കുറവും ശക്തമായ നിയമ സംവിധാനവും ഇതിന് വലിയൊരു കാരണമാണ്. പ്രത്യേകിച്ച് യുഎഇ അടക്കമുള്ള വൻ നഗരങ്ങളിൽ ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകൾ കുടിയേറി പാർക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ തനത് സംസ്‌കാരം നിലനിർത്തി കൊണ്ട് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും അധികൃതർ സാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
-
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..










Click it and Unblock the Notifications