സൗദി അറേബ്യയില്‍ ലുലു ഗ്രൂപ്പിനെ തേടി അഭിമാന നേട്ടം: ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട റീട്ടെയിലർ
സൗദി അറേബ്യയിലെ ഈ വർഷത്തെ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട റീട്ടെയിലർ എന്ന (Most Admired Value Retailer of the Year) പുരസ്കാരം കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. റിയാദിൽ നടന്ന ഇമേജസ് റീടെയില്മി അവാർഡ്സ്-കെഎസ്എ 2025 ലാണ് ലുലു അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ റീട്ടെയിൽ മേഖലയിലെ മികച്ച കമ്പനികളെ ആദരിക്കുന്ന പുരസ്കാരദാന ചടങ്ങിൽ, പ്രകടനം, നവീനത, ഉപഭോക്തൃ ഇടപഴകൽ എന്നിവയിലെ മികവിനാണ് ലുലുവിനെ തിരഞ്ഞെടുത്തത്.
രാജ്യത്തെ 71-ലധികം ഔട്ട്ലെറ്റുകളിലൂടെ പ്രവർത്തിക്കുന്ന ലുലു, വാല്യൂ റീട്ടെയിൽ വിഭാഗത്തിലാണ് വീണ്ടും ഒരിക്കല്‍ കൂടെ പുരസ്കാരം കരസ്ഥമാക്കിയത്.2024-ൽ സൗദി അറേബ്യയിലെ റീട്ടെയിൽ വിലകൾ വിലയിരുത്താൻ 'അൽ-ഇക്തിസാദിയ' പത്രത്തിന്റെ ഫിനാൻഷ്യൽ അനാലിസിസ് യൂണിറ്റ് നടത്തിയ ഒരു സമഗ്രമായ ദേശവ്യാപക വിലനിലവാര സർവേയിൽ, ലുലു മറ്റ് പ്രമുഖ റീട്ടെയിലർമാരെ പിന്തള്ളി ഏറ്റവും മികച്ച വിലനിലവാരം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായി ഒന്നാം സ്ഥാനം നേടി. അതായത് ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലുലു ഉറപ്പ് വരുത്തുന്നു.

ഈ നേട്ടം രാജ്യത്തെ ലുലുവിന്റെ സ്റ്റോർ ടീമുകളുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്നായിരുന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് ലുലു സൗദി അറേബ്യയുടെ ഡയറക്ടർ മുഹമ്മദ് ഹാരിസ് പ്രതികരിച്ചത്. "ഞങ്ങളുടെ ജീവനക്കാരുടെ അർപ്പണബോധവും ഉപഭോക്താക്കളുടെ പിന്തുണയും ഈ അംഗീകാരത്തിന് പിന്നിലുണ്ട്. ഈ പുരസ്കാരം അവർക്കുള്ള അംഗീകാരമാണ്," അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാനും ലുലു തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമേജസ് ഗ്രൂപ്പ് മിഡിൽ ഈസ്റ്റാണ് RetailME Awards-ന്റെ സംഘാടകർ. മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡുകളെയും വ്യവസായ വിദഗ്ധരെയും വിശകലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ചടങ്ങ്, പ്രദേശത്തെ ഉപഭോക്തൃ വിപണിയെ രൂപപ്പെടുത്തുന്ന പ്രധാന വികസന പ്രവർത്തനങ്ങളെ എടുത്തുകാണിക്കുന്നു. 2025-ലെ ഈ പതിപ്പിൽ, സ്ഥിരതയാർന്ന പ്രവർത്തന മാനദണ്ഡങ്ങൾ, ബിസിനസ്സ് പ്രതിരോധശേഷി, സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ വിശാലമായ സാമ്പത്തിക ലക്ഷ്യങ്ങളുമായുള്ള യോജിപ്പ് എന്നിവ പ്രകടിപ്പിക്കുന്ന ബ്രാൻഡുകളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സൗദി അറേബ്യയിലെ 71-ലധികം ഔട്ട്ലെറ്റുകളിലൂടെ, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മികച്ച ഉപഭോക്തൃ സേവനവും നൽകികൊണ്ടാണ് മുൻനിരയിലെ സ്ഥാനം ലുലു ഗ്രൂപ്പ് ഉറപ്പിച്ചിരിക്കുന്നത്. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ഉപഭോക്തൃ-സൗഹൃദ വിപണി വളർത്തുന്നതിനും ലുലു സുപ്രധാന പങ്കുവഹിക്കുന്നു. ഗുണനിലവാരം, താങ്ങാവുന്ന വില, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സൗദി അറേബ്യയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഒരു മാതൃകയായി തുടരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് സൗദി അറേബ്യയുടെ വിഷൻ 2030. ഈ ലക്ഷ്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്ന ലുലു, തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനവും താങ്ങാവുന്ന വിലയിൽ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതായി കമ്പനി അധികൃതർ പറയുന്നു.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ











Click it and Unblock the Notifications