ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം
പശ്ചിമേഷ്യയില്‍ യുദ്ധം മൂന്നാഴ്ച തികയാനിരിക്കെ കാര്യങ്ങള്‍ കൈവിടുന്നു. ഇസ്രായേല്‍ ഇറാനിലെ വാതക പാടം ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന് തിരിച്ചടിച്ചത് ഖത്തറിലെ വാതക പാടത്താണ്. ഇതോടെ ഖത്തര്‍ വാതക ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തി. മാത്രമല്ല, കടുത്ത നടപടി എടുക്കാന്‍ തീരുമാനിച്ച ഖത്തര്‍, ഇറാന്റെ പ്രതിനിധിയോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേല്‍ ഇറാനിലെ വാതക മേഖല ആക്രമിക്കുന്ന കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇറാന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ നട്ടെല്ല് തകര്‍ക്കുന്നതാണ് ഇസ്രായിലിന്റെ ഈ ആക്രമണം. ഉചിതമായ തിരിച്ചടി നല്‍കണമെന്ന് തീരുമാനിച്ച ഇറാന്, ഖത്തറിലെ വാതക പാടത്തിന് നേരെ മിസൈല്‍ തൊടുത്തുവിടുകയായിരുന്നു. വലിയ നഷ്ടമുണ്ടായി എന്ന് ഖത്തര്‍ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഓരോ വര്‍ഷവും 77 മില്യണ്‍ മെട്രിക് ടണ്‍ എല്‍എന്‍ജിയാണ് ഖത്തര്‍ വിതരണം ചെയ്യുന്നത്. ദോഹയുടെ വടക്ക് കിഴക്കായി 80 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന റാസ് ലാഫന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് ഖത്തറിന്റെ ഏറ്റവും വലിയ വാതക ഉല്‍പ്പാദനം. ഇത് ലോകത്തെ ഏറ്റവും പ്രധാന വാതക ഉല്‍പ്പാദന മേഖലയാണ്.
ലോകത്ത് മൊത്തം വിതരണം ചെയ്യപ്പെടുന്ന എല്‍എന്‍ജിയുടെ 20 ശതമാനം ഖത്തറില്‍ നിന്നാണ്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും വാതകം വരുന്നത് പ്രധാനമായും റാസ് ലാഫനില്‍ നിന്നുള്ളതാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വാതകം ഹോര്‍മുസ് വഴിയാണ് പുറംലോകത്ത് എത്തുന്നത്. ഹോര്‍മുസ് അടച്ചതോടെ വിതരണം പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ ഉല്‍പ്പാദനവും നിലച്ചു.
ഹീലിയം നിലയവും ഇവിടെയുണ്ട്, എണ്ണ വില പറക്കുന്നു
റാസ് ഗ്യാസ് കമ്പനിയുടെ കൂറ്റന്‍ ഹീലിയം ഉല്‍പ്പാദന നിലയവും ഇവിടെയുണ്ട്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന 25 ശതമാനം ഹീലിയം ഇവിടെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹീലിയം ഉള്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം ഖത്തറാണ്. ഊര്‍ജമേഖല പ്രതിസന്ധിയിലായതോടെ എണ്ണയുടെയും വാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 112 ഡോളറിലെത്തി.
ഇറാന് തങ്ങളുടെ വാതക മേഖല ലക്ഷ്യമിടുമെന്ന് ഖത്തര്‍ കരുതിയിരുന്നില്ല. ഇറാന്റെ കൈവിട്ട നീക്കത്തിന് കാരണം ഇസ്രായേലിന്റെ ആക്രമണമാണ്. തങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല എന്നാണ് അമേരിക്ക ഒടുവില്‍ പറഞ്ഞത്. 2022ല്‍ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി നിര്‍ത്തിയ ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തറിനെയാണ്. പുതിയ സംഭവത്തില്‍ വലിയ തിരിച്ചടി യൂറോപ്പിനായിരിക്കും. കൂടാതെ ഇന്ത്യ, ജപ്പാന്, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കും തിരിച്ചടിയാകും.
നിലവിലെ യുദ്ധസാഹചര്യം തുടര്‍ന്നാല്‍ അമേരിക്കയിലും പ്രതിസന്ധി ഇരട്ടിയാകും. യൂറോപ്പിലും അമേരിക്കയിലും ട്രംപിനെതിരായ വികാരം ശക്തമാകുന്നുണ്ട്. ഹോര്‍മുസ് നിയന്ത്രണം ഏറ്റെടുക്കാന്‍ പങ്കാളികളാകം എന്ന അമേരിക്കയുടെ ആവശ്യം ഒരു രാജ്യവും കാര്യമായെടുത്തില്ല. ലോകം മൊത്തം ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000














Click it and Unblock the Notifications