ഖത്തര്‍-സൗദി തലസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് ട്രെയിന്‍; ഗള്‍ഫില്‍ ആദ്യം, 30000 ജോലി അവസരം
റിയാദ്: ഗള്‍ഫ് മേഖലയില്‍ വമ്പന്‍ വികസന പദ്ധതി വരുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് അതിവേഗ റെയില്‍പാത നിര്‍മിക്കും. ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ റിയാദില്‍ നടത്തിയ ചര്‍ച്ചയില്‍ കരാര്‍ ഒപ്പുവച്ചു. തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഗള്‍ഫ് മേഖലയിലെ രണ്ട് രാജ്യങ്ങള്‍ റെയില്‍പാത പണിയുന്നത് ആദ്യമാണ്.
ഒട്ടേറെ പേര്‍ക്ക് തൊഴില്‍ അവസരം കൂടി ഒരുക്കുന്നതാണ് പദ്ധതി. ഇരുരാജ്യങ്ങളിലായി 30000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് റിയാദില്‍ നിന്ന് ദോഹയിലെത്താന്‍ സാധിക്കുമെന്നതാണ് നേട്ടം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി റിയാദിലെത്തി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി.

അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ റെയില്‍വെ ശൃംഖലയാണ് പണിയാന്‍ പോകുന്നത്. ആറ് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. റിയാദിലെ കിങ് സല്മാന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാത്താവളത്തിലേക്ക് ആയിരിക്കും റെയില്‍പാത നിര്‍മിക്കുക. സൗദി നഗരങ്ങളായ അല്‍ ഹുഫൂഫ്, ദമ്മാം തുടങ്ങിയ നഗരങ്ങളെയും പാതയില്‍ ബന്ധിപ്പിക്കും.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും ട്രെയിന്‍ യാത്ര. രണ്ട് മണിക്കൂറിനകം റിയാദില്‍ നിന്ന് ദോഹയില്‍ എത്താന്‍ സാധിക്കും. വിമാനയാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിവരുന്നത്. ഏകദേശം സമാനമായ വേഗതയില്‍ ട്രെയിന്‍ യാത്ര ചെയ്യുമെന്ന് ചുരുക്കം. മാത്രമല്ല, വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വേണ്ട അത്രയും മുന്നൊരുക്കം ട്രെയിന്‍ യാത്രയ്ക്ക് ആവശ്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നു.
പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ പ്രതീക്ഷ
ഓരോ വര്‍ഷവും ഒരു കോടി യാത്രക്കാരെയാണ് ഈ റെയില്‍വെ വഴി പ്രതീക്ഷിക്കുന്നത്. 30000 പേര്‍ക്ക് ജോലി ലഭിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക. മാത്രമല്ല, റെയില്‍വെ സ്റ്റേഷനുകളും ഗംഭീരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2017ല്‍ ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യമാണ് സൗദി അറേബ്യ. നാല് വര്‍ഷം നീണ്ട ഉപരോധത്തിന് ശേഷം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ദോഹ സന്ദര്‍ശിച്ച് സൗഹൃദം പുനസ്ഥാപിച്ചിരുന്നു. പിന്നീട് ലോകകപ്പ് ഫുട്ബോള്‍ വേളയിലും കിരീടവകാശി ദോഹയിലെത്തി. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ ദൃഢമാകുകയാണ്.
സൗദിയുടെയും ഖത്തറിന്റെയും ബന്ധം ശക്തമാക്കാന്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമിതിയുടെ യോഗം കഴിഞ്ഞ ദിവസം റിയാദില്‍ നടന്നു. പരസ്പരം സഹകരിക്കാവുന്ന മേഖലകള്‍ ചര്‍ച്ചയായി. പലസ്തീന് വിഷയത്തില്‍ ഒരൊറ്റ നിലപാടാണ് ഇരുരാജ്യങ്ങള്‍ക്കും. ഖത്തറിനെതിരെ ഇറാന് ആക്രമണം നടത്തിയ വേളയില്‍ സമാധാനശ്രമങ്ങളുമായി ആദ്യമെത്തിയ രാജ്യങ്ങളില്‍ സൗദിയുമുണ്ടായിരുന്നു.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന്












Click it and Unblock the Notifications