സൗദി അറേബ്യക്ക് ശരിക്കും കോളടിച്ചു: ഇന്ത്യയേക്കാള്‍ ഏറെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ചൈന
റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ ശക്തമാക്കിയതോടെ സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ശക്തമാക്കി ചൈന. നവംബർ മാസത്തിൽ സൗദിയിൽ നിന്നുള്ള ചൈനയുടെ ക്രൂഡ് ഇറക്കുമതി കുത്തനെ വർധിച്ചുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യന്‍ ക്രൂഡിനായുള്ള ഡിമാന്‍ഡ് ഉയരുന്നുണ്ടെങ്കിലും ചൈനയുടെ ഇറക്കുമതിയുടെ അളവില്‍ കുത്തനേയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.
കമ്മോഡിറ്റി അനലിസ്റ്റ് ക്ലെപ്പറിന്റെ കണക്കുകൾ പ്രകാരം, നവംബറിൽ സൗദി ക്രൂഡിന്റെ ചൈനയിലേക്കുള്ള കപ്പൽ ഇറക്കുമതി ഒക്ടോബറിലെ 1.20 ദശലക്ഷം ബാരൽ പെർ ദിവസം (ബിപിഡി) എന്നതിൽ നിന്ന് 1.78 ദശലക്ഷം ബിപിഡിയായി ഉയർന്നു. അതേസമയം, റഷ്യൻ എണ്ണയുടെ ചൈനീസ് സീബോൺ ഇറക്കുമതി 1.45 ദശലക്ഷം ബിപിഡിയിൽ നിന്ന് 926,000 ബിപിഡിയായി കുറഞ്ഞു.

കമ്മോഡിറ്റി അനലിസ്റ്റ് സ്ഥാപനമായ ക്ലെപ്പറിന്റെ കണക്കുകൾ പ്രകാരം, നവംബറിൽ സൗദി ക്രൂഡിന്റെ ചൈനയിലേക്കുള്ള ഇറക്കുമതി ഒക്ടോബറിലെ 1.20 ദശലക്ഷം ബി പി ഡി (ബാരൽ പെർ ഡെ) എന്നതിൽ നിന്ന് 1.78 ദശലക്ഷം ബി പി ഡിയായി ഉയർന്നു. അതേസമയം, റഷ്യൻ എണ്ണയുടെ ചൈനീസ് സീബോൺ ഇറക്കുമതി 1.45 ദശലക്ഷം ബി പി ഡിയിൽ നിന്ന് 926000 ബി പി ഡിയായും കുറഞ്ഞു.
സൗദി അരാംകോ ഡിസംബറിലെ ലോഡിംഗ് കാർഗോകൾക്കായുള്ള തങ്ങളുടെ ബെഞ്ച്മാർക്ക് അറബ് ലൈറ്റ് ഗ്രേഡിന്റെ ഔദ്യോഗിക വിൽപ്പന വിലയില്‍ വലിയ കുറവ് വരുത്തിയിരുന്നു. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില്‍പ്പന വിലയില്‍ 2024 തുടക്കം മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. വിലയിലെ ഈ കുറവ് മാർക്കറ്റ് ഷെയർ നേടാനുള്ള കടുത്ത തന്ത്രമല്ലെന്നും അനലിസ്റ്റുകൾ പറയുന്നു. എന്നാൽ, ചൈനീസ്, ഇന്ത്യൻ റിഫൈനർമാർ റഷ്യൻ ക്രൂഡിൽ നിന്ന് മാറുന്ന സാഹചര്യത്തില്‍ വിലയിലെ ഈ കുറവ് വലിയ സ്വാധീനം ചെലുത്തിയേക്കുമെന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ വാങ്ങലില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രധാന വാങ്ങലുകാരായ തുടരുകയാണ്. ഇറക്കുമതി ഒക്ടോബറിലെ 1.70 ദശലക്ഷം ബി പി ഡിയിൽ നിന്ന് നവംബറിൽ 2.26 ദശലക്ഷം ബി പി ഡിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഡിസംബർ മുതൽ റഷ്യൻ വാങ്ങലുകൾ കുറയ്ക്കുമെന്നും ഇന്ത്യൻ റിഫൈനർമാർ സൂചിപ്പിക്കുന്നു. റഷ്യൻ ക്രൂഡിന്റെ ഒഴുക്കിലെ അനിശ്ചിതത്വം വർധിക്കുന്നതിനാൽ, മത്സരാധിഷ്ഠിത വിലയിൽ എണ്ണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ ഇടിവ് നികത്താൻ തയ്യാറെടുക്കുകയാണ്.
അതേസമയം, ലോകമെമ്പാടുമുള്ള എണ്ണ ടാങ്കറുകൾ ഇപ്പോൾ ഏകദേശം 1ബില്യൺ ബാരലോളം ക്രൂഡ് സൂക്ഷിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഉപരോധിത രാജ്യങ്ങളിൽ നിന്ന് വരുന്ന വിതരണങ്ങളാണ് ഈ റെക്കോർഡ് കൂമ്പാരത്തിന് പ്രധാന കാരണം. ഓഗസ്റ്റ് അവസാനം മുതൽ സാധാരണ 'ഫ്ലോട്ടിംഗ് സ്റ്റോറേജ്' എന്ന് വിളിക്കുന്ന ഈ എണ്ണമെത്തിവച്ചത് 40% വരെ ഉയർന്നിട്ടുണ്ട്. ഈ വർധനയുടെ ഭൂരിഭാഗവും റഷ്യ, ഇറാൻ, വെനിസ്വേല തുടങ്ങിയ ഉപരോധിത രാഷ്ട്രങ്ങളിൽ നിന്നോ ഉറവിടം വ്യക്തമല്ലാത്ത ക്രൂഡിൽ നിന്നോ വരുന്നതാണെന്ന് വിശകലനങ്ങൾ പറയുന്നു.
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ











Click it and Unblock the Notifications