രാജസ്ഥാനെതിരായ അർധസെഞ്ചുറി മകൾക്ക് സമ്മാനിച്ച് കോഹ്ലി; ആരാധക മനസ് കീഴടക്കി ബേബി സെലിബ്രേഷൻ
മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി ഇന്നിങ്സും നായകൻ കോഹ്ലിയുടെ അർധസെഞ്ചുറി പ്രകടനവുമാണ് ബാംഗ്ലൂർ വിജയം അനായാസമാക്കിയത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കളിച്ച നാല് മത്സരങ്ങളും ജയിച്ച ആർസിബി ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. രാജസ്ഥാനെതിരായ അവസാനം നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി ഇന്നിങ്സും നായകൻ കോഹ്ലിയുടെ അർധസെഞ്ചുറി പ്രകടനവുമാണ് ബാംഗ്ലൂർ വിജയം അനായാസമാക്കിയത്.

മകൾക്ക്
താരദമ്പതികളായ അനുഷ്ക്ക്കും വിരാട് കോഹ്ലിക്കും ആദ് കൺമണി പിറന്നതിന് ശേഷമുള്ള ആദ്യ ഐപിഎൽ ആണിത്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് അനുഷ്ക ഒരു പെൺകുട്ടിക്ക് ജന്മം നൽകുന്നത്. കോവിഡ് മൂലം മാറ്റിവെച്ച ഐപിഎല്ലിന് ശേഷമായിരുന്നു ഇത്. മകൾ ജനിച്ചതിന് ശേഷമുള്ള ആദ്യ ഐപിഎൽ ആണെന്നതിനാൽ തന്നെ കോഹ്ലിക്ക് ഈ ടൂർണമെന്റും ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടായിരിക്കണം രാജസ്ഥാനെതിരെ നേടിയ തകർപ്പൻ അർധസെഞ്ചുറിയും കോഹ്ലി മകൾക്ക് സമർപ്പിച്ചത്.

ബേബി സെലിബ്രേഷൻ
നാലാം വിജയം തേടിയിറങ്ങിയ ടീമിനെ മുന്നൽ നിന്ന് നയിച്ച കോഹ്ലി തുടക്കത്തിൽ തകർത്തടിച്ച ദേവ്ദത്തിന് മികച്ച പിന്തുണ നൽകാനാണ് ശ്രമിച്ചത്. എങ്കിലും കോഹ്ലിയും അനായാസം അർധശതകം കടന്നു. പിന്നാലെ ഗ്യാലറിയിലുണ്ടായിരുന്നു കുടുംബത്തിന് ഫ്ലൈയിങ് കിസ്. വിഖ്യാതമായ ബേബി സെലിബ്രേഷൻ (കൈയിലിരിക്കുന്ന കുഞ്ഞിനെ ലാളിക്കുന്ന പോലെ) ആണ് അർധസെഞ്ചുറി ആഘോഷത്തിന് കോഹ്ലി തിരഞ്ഞെടുത്തത്.

റോയൽ വിജയം
മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയവും രാജകീയമായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനുവേണ്ടി പതിനൊന്ന് ഫോറും ആറ് സിക്സും അടക്കം 52 പന്തിൽ 101 റൺസാണ് മലയാളി താരം ദേവ്ദത്ത് സ്വന്തമാക്കിയത്. 47 പന്തിൽ കോഹ്ലി നേടിയത് 73 റൺസായിരുന്നു. 21പന്ത് ബാക്കി നിൽക്കെയായിരുന്നു ബാംഗ്ലൂരിന്റെ വിജയം.

നാഴികകല്ല് പിന്നിട്ട് കിങ് കോഹ്ലി
രാജസ്ഥാനെതിരായ അർധസെഞ്ചുറി പ്രകടനത്തോടെ ഐപിഎല്ലിൽ മറ്റൊരു നാഴികകല്ലുകൂടി കിങ് കോഹ്ലി മറികടന്നു. ഐപിഎല്ലിൽ ആദ്യമായി 6000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. 196 ഇന്നിങ്സിലാണ് 6,000 റൺസ് പൂർത്തിയാക്കുന്നത്. ട്വൻറി20യിൽ അഞ്ചു സെഞ്ച്വറികളും നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും ഓസിസ് താരം ഡേവിഡ് വാർണറുമാണ് റൺവേട്ടയിൽ കോഹ്ലിക്ക് പിന്നിൽ.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications