കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സ്‌കൂള്‍ കായികമേള: കേരളം കുതിക്കുന്നു, എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍

  • By Athul
Google Oneindia Malayalam News

കോഴിക്കോട്: 61-ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ 24 സ്വര്‍ണവുമായി കേരളം സ്വര്‍ണവേട്ട തുടരുന്നു. നാലാം ദിവസമായ തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് ഫൈനലുകളില്‍ ഉള്‍പ്പെടെ നാല് സ്വര്‍ണവുമായി കേരളത്തിന്റെ സ്വര്‍ണനേട്ടം 24ലായി വര്‍ദ്ധിച്ചു.

രാവിലെ നടന്ന സീനിയര്‍ അണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ തോമസ് എബ്രഹാമും ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ എംകെ ശ്രീനാഥുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.

മേളയുടെ ഒന്നാം ദിവസം മുതല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. ട്രാക്കിലും ഫീല്‍ഡിലുമായി കേരളം ഞായറാഴ്ച മാത്രം പത്ത് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ മെഡല്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് നാല് സ്വര്‍ണം മാത്രമാണുള്ളത്.

മേളയുടെ നാലാം ദിവസമായ തിങ്കളാഴ്ച 22 ഫൈനലുകളാണ് ഉള്ളത്. റിലേ മത്സരമാണ് മാഖ്യയിനം ഹാര്‍ഡില്‍സ് മത്സരങ്ങളുടേയും ഫൈനല്‍ തിങ്കളാഴ്ച നടക്കും.

English summary
Kerala added more gold to its medal tally on the fourth day of the National School Meet here on monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X