കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ? പി എസ് സി സമരനായിക ലയ രാജേഷ് വൺ ഇന്ത്യയോട്

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

പിണറായി സർക്കാരിനെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കുന്ന പി എസ് സി സമരപരമ്പര സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരനായിക ലയ രാജേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം ഉയരുന്നു. കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പി എസ് സി സമരവും ലയയുടെ സ്ഥാനാർഥിത്വവും.

കഴിഞ്ഞ 25 ദിവസത്തോളമായി പി എസ് സി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന ലയ രാജേഷ് തൃശൂർ സ്വദേശിനിയാണ്. എൽ ജി എസ് പരീക്ഷയെഴുതി രണ്ടരക്കൊല്ലമായി ജോലിക്കായി കാത്തിരിക്കുന്നു. ലയക്കൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് പോരാട്ടരംഗത്തുള്ളത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ലയ രാജേഷുമായി 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം വായിക്കാം:

അനുകൂല തീരുമാനമുണ്ടാകുമോ?

അനുകൂല തീരുമാനമുണ്ടാകുമോ?

''സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കും. ഈ സർക്കാരിൻ്റെ കാലത്താണ് ഞങ്ങളുടെ ലിസ്റ്റ് വന്നത്. സർക്കാരിൻ്റെയും മറ്റ് അധികൃതരുടെയുമെല്ലാം പ്രതിനിധികളുമായി പലതവണ ആശയ വിനിമയം നടത്തി. തങ്ങൾ ആവശ്യപ്പെട്ട ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്ന് തോന്നിയ ശേഷമാണ് ഇത്തരത്തിലൊരു പ്രത്യക്ഷ സമരം ആരംഭിച്ചത്''

മധ്യസ്ഥ ചർച്ച

മധ്യസ്ഥ ചർച്ച

''ഭരിക്കുന്ന കക്ഷിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐ രണ്ടുതവണ മധ്യസ്ഥ ചർച്ച നടത്തി. എന്നാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് ഒരു ചർച്ചയും ഇതുവരെയും നടത്തിയിട്ടില്ല. പേഴ്സണൽ അസ്സിസ്റ്റൻറുമാരെയും പ്രൈവറ്റ് സെക്രട്ടറിമാരെയുമാണ് കാണാൻ അനുവദിക്കുന്നത്. ഇതിൽ ഞങ്ങൾ അസംതൃപ്തരാണ്. യുവതീയുവാക്കളുടെ ആവശ്യത്തിന് പരിഹാരം കാണാൻ ഈ സർക്കാർ മുൻകൈയ്യെടുക്കുമെന്നാണ് പ്രതീക്ഷ''

സമരം എന്ന് അവസാനിപ്പിക്കും?

സമരം എന്ന് അവസാനിപ്പിക്കും?

''ചെറുപ്പക്കാരോട് കരുണ കാട്ടുന്ന സർക്കാരാണ് ഇവിടെയുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. ആ വിശ്വാസത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കും. സമരം നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ല. പലതരം സമ്മർദ്ദങ്ങളിലൂടെ ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ''

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

''ഒരിക്കലുമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമായി നിൽക്കാൻ എനിക്കാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് സ്വതന്ത്രയായി മത്സരിച്ചത്. എന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും എന്റേതു മാത്രമാണെന്നും ലയ പറയുന്നു.എന്നെ ആളുകള്‍ അറിയാന്‍ കാരണം ഈ സമരം നടത്തുന്നവര്‍ കൂടെയുള്ളതുകൊണ്ടാണ്. ഇനി സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ജനപിന്തുണ ഇല്ലാതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല''

'രാഷ്ട്രീയ പാർട്ടി'യുടെ പിൻബലം വേണ്ട'

'രാഷ്ട്രീയ പാർട്ടി'യുടെ പിൻബലം വേണ്ട'

''മറ്റൊരാള്‍ പറഞ്ഞതുകൊണ്ടു മാത്രം ശരിയല്ലാത്ത ഒരു കാര്യം ചെയ്യാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. എന്റേതായിട്ടുള്ള തീരുമാനം എപ്പോഴുമുണ്ട്. ഞാന്‍ നന്നായി തീരുമാനിച്ചെടുക്കുന്ന കാര്യങ്ങള്‍ 100 ശതനമാനം കൃത്യമായി വരാറുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ അവരുടെ താളത്തില്‍ നില്‍ക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണ്''.

കോൺഗ്രസ് സ്ഥാനാർഥിയാക്കുമോ?

കോൺഗ്രസ് സ്ഥാനാർഥിയാക്കുമോ?

സര്‍ക്കാരിനെ മുള്‍മുനയിലാക്കിയ സമരനായികയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം തകൃതിയാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ക്ഷണിച്ചാൽ പോലും താൻ പോകില്ല. തനിക്ക് അങ്ങനെ ഒരു പരിവേഷം വേണ്ട''

സൈബർ ആക്രമണം

സൈബർ ആക്രമണം

''സമരം തുടങ്ങി ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോൾ തന്നെ വലിയ തോതിൽ സൈബർ ആക്രമണമുണ്ടായി. അതൊന്നും മുഖവിലയ്ക്കെടുക്കാതെയായിരുന്നു ലക്ഷ്യത്തിലേക്കുള്ള തൻ്റെ പ്രയാണം. എന്നെപ്പോലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് താന്‍ ഇവിടെ സമരം ചെയ്യുന്നത്. ഇത്രനാള്‍ അവരുടെ കൂടെ നിന്ന് സമരം ചെയ്ത ശേഷം അത് വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുന്നതിനോട് തനിക്ക് ഒരിക്കലും യോജിപ്പില്ല''

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
പി എസ് സി സമരനായിക ലയ രാജേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ!!!

English summary
Laya Rajesh talks to oneindia about PSC Rank Holders Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X