നാവികസേനയില്‍ 260 ഒഴിവുകള്‍; ശമ്പളം 1.25 ലക്ഷം വരെ, ആര്‍ക്കൊക്കെ അപേക്ഷിക്കാം
നാവികസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 260 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്.
എക്സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ഹൈഡ്രോ കേഡര്‍) - 76 (സ്ത്രീകള്‍ക്ക് 10 ഒഴിവുകള്‍ GS(X) ലും 1 ഹൈഡ്രോയിലും), പൈലറ്റ് - 25 (സ്ത്രീകള്‍ക്ക് 3), നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്സര്‍വേഴ്സ്) - 20 (സ്ത്രീകള്‍ക്ക് 3), എയര്‍ ട്രാഫിക് കണ്ട്രോളര് (അഠഇ) 18 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ലോജിസ്റ്റിക്സ് - 10 (സ്ത്രീകള്‍ക്ക് 1), എഡ്യൂക്കേഷന്‍ - 07, എഞ്ചിനീയറിംഗ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ് (GS)) 42 (സ്ത്രീകള്‍ക്ക് 7), സബ് മറൈന്‍ ടെക് എഞ്ചിനീയറിംഗ് - 08 (പുരുഷന്മാര്ക്ക് മാത്രം), ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ് (GS)) 38 (സ്ത്രീകള്‍ക്ക് 7), സബ് മറൈന്‍ ടെക് ഇലക്ട്രിക്കല്‍ - 08 (പുരുഷന്മാര്ക്ക് മാത്രം) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം കുറഞ്ഞത് 1,25,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. വിജയകരമായ പരിശീലനത്തിനുശേഷം പൈലറ്റ്/NAOO, സബ് മറൈന്‍ അലവന്‍സായി 31,250 രൂപ അധികമായി ലഭിക്കുന്നതാണ്. നാവികസേനയില്‍ സബ് ലെഫ്റ്റനന്റ് റാങ്കിലാണ് പ്രവേശനം ലഭിക്കുക.
എക്സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ഹൈഡ്രോ കേഡര്‍), പൈലറ്റ്, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്സര്‍വേഴ്സ്), എയര്‍ ട്രാഫിക് കണ്ട്രോളര് (ATC) എന്നിവയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക് ബിരുദം ആവശ്യമാണ്.
പൈലറ്റ്, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്സര്‍വേഴ്സ്), എയര്‍ ട്രാഫിക് കണ്ട്രോളര് (ATC) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും കുറഞ്ഞത് 60% മൊത്തം മാര്‍ക്കും, പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് കുറഞ്ഞത് 60% മാര്‍ക്കും ഉണ്ടായിരിക്കണം.
ലോജിസ്റ്റിക്സ് ബ്രാഞ്ചിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.ബി.എ. ഫസ്റ്റ് ക്ലാസ്സ്, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സോടെ ബി.എസ്.സി./ബി.കോം./ബി.എസ്.സി.(H) എന്നിവയോടൊപ്പം ഫിനാന്‍സ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിന്‍ മാനേജ്മെന്റ്/മെറ്റീരിയല്‍ മാനേജ്മെന്റ് എന്നിവയില്‍ പി.ജി. ഡിപ്ലോമ, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സോടെ എം.സി.എ./എം.എസ്.സി.(H) എന്നിവയിലേതെങ്കിലും വേണം.
എഡ്യൂക്കേഷന്‍ ബ്രാഞ്ചിലേക്ക് ഗണിതം/ഓപ്പറേഷണല്‍ റിസര്‍ച്ച് (ബി.എസ്.സി.ക്ക് ഫിസിക്സ് പഠിച്ചിരിക്കണം) അല്ലെങ്കില്‍ ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് (ബി.എസ്.സി.ക്ക് മാത്സ് പഠിച്ചിരിക്കണം)/മെറ്റീരിയോളജി/ഓഷ്യാനോഗ്രഫി/അറ്റ്മോസ്ഫറിക് സയന്‍സസ് (ബി.എസ്.സി.ക്ക് ഫിസിക്സും മാത്സും പഠിച്ചിരിക്കണം) എന്നിവയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ എം.എസ്.സി./എം.എ. നേടിയിരിക്കണം.
അല്ലെങ്കില്‍, മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍/എം.സി.എ.യില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്/എം.ടെക് (ബിരുദ തലത്തില്‍ ഫിസിക്സോ മാത്സോ പഠിച്ചിരിക്കണം) യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കൂടാതെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്, അല്ലെങ്കില്‍ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍/കണ്ട്രോള്സ്/റഡാര്‍ ആന്‍ഡ് മൈക്രോവേവ്/ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്മ്യൂണിക്കേഷന്‍/ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസ്സിംഗ്/വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍/ലേസര്‍ ആന്‍ഡ് ഇലക്ട്രോ ഓപ്ടിക്സ്/VLSI/പവര്‍ സിസ്റ്റംസ്/കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റംസ്/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷനില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ എം.ഇ./എം.ടെക്.
അല്ലെങ്കില്‍, തെര്‍മല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്/മെഷീന് ഡിസൈന്‍/സിസ്റ്റം ആന്‍ഡ് കണ്ട്രോള്സ്/മാനുഫാക്ചറിംഗ്/മെക്കാട്രോണിക്സ്/മെറ്റീരിയോളജി/ഓഷ്യാനോഗ്രഫി/അറ്റ്മോസ്ഫറിക് സയന്‍സസ് (ബിരുദ തലത്തില്‍ ഫിസിക്സും മാത്സും പഠിച്ചിരിക്കണം) എന്നിവയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ എം.ഇ./എം.ടെക്. എന്നീ യോഗ്യതകളും പരിഗണിക്കും. എഡ്യൂക്കേഷന്‍ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ കുറഞ്ഞത് 60% മാര്‍ക്ക് നിര്‍ബന്ധമാണ്.
എഞ്ചിനീയറിംഗ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ് (ഏട)) തസ്തികയിലേക്ക് മറൈന്‍ എഞ്ചിനീയറിംഗ്, ഏറോ സ്പേസ് എഞ്ചിനീയറിംഗ്, മെറ്റലര്‍ജി എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍സ് എഞ്ചിനീയറിംഗ്, മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്.
സബ് മറൈന്‍ ടെക് എഞ്ചിനീയറിംഗ് തസ്തികയ്ക്ക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്, കണ്ട്രോള് എഞ്ചിനീയറിംഗ്, ഏറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് & മാനേജ്മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്ട്രോള്, മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍ എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്.
ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ് (GS)) തസ്തികയ്ക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, പവര്‍ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്.
സബ് മറൈന്‍ ടെക് ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (AEC) എന്നിവയിലേതെങ്കിലും ഒന്നില്‍ 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്.
പ്രായപരിധി
(2027 ജനുവരി 1 അടിസ്ഥാനമാക്കി): എക്സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ഹൈഡ്രോ കേഡര്‍): 2002 ജനുവരി 2-നും 2007 ജൂലൈ 1-നും ഇടയില്‍ ജനിച്ചവര്‍. പൈലറ്റ്, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്സര്‍വേഴ്സ്): 2003 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍.
എയര്‍ ട്രാഫിക് കണ്ട്രോളര് (ATC), എഡ്യൂക്കേഷന്‍: 2002 ജനുവരി 2-നും 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍. ലോജിസ്റ്റിക്സ്: 2002 ജനുവരി 2-നും 2007 ജൂണ്‍ 1-നും ഇടയില്‍ ജനിച്ചവര്‍. എഞ്ചിനീയറിംഗ് ബ്രാഞ്ച് (GS), ഇലക്ട്രിക്കല്‍ ബ്രാഞ്ച് (GS): 2002 ജനുവരി 2-നും 2007 ജൂലൈ 1-നും ഇടയില്‍ ജനിച്ചവര്‍.
തിരഞ്ഞെടുപ്പ് പ്രക്രിയ പ്രധാനമായും യോഗ്യതാ ബിരുദത്തിന് ലഭിച്ച നോര്‍മലൈസ്ഡ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. Join Indian Navy വെബ്സൈറ്റില്‍ ലഭ്യമായ ഫോര്‍മുല ഉപയോഗിച്ചാണ് മാര്‍ക്കുകള്‍ നോര്‍മലൈസ് ചെയ്യുന്നത്. ബി.ഇ./ബി.ടെക് പൂര്‍ത്തിയാക്കിയവരോ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളോ ആണെങ്കില്‍, അഞ്ചാം സെമസ്റ്റര്‍ വരെയുള്ള മാര്‍ക്കുകള്‍ എസ്.എസ്.ബി. ഷോര്‍ട്ട്ലിസ്റ്റിംഗിനായി പരിഗണിക്കും.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാം പൂര്‍ത്തിയാക്കിയ എം.എസ്.സി., എം.സി.എ., എം.ബി.എ., എം.ടെക്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സെമസ്റ്ററുകളിലെയും മാര്‍ക്കുകള്‍ പരിഗണിക്കും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-ഫൈനല്‍ വര്‍ഷത്തിലെ പ്രകടനമാണ് ഷോര്‍ട്ട്ലിസ്റ്റിംഗിന് ആധാരം. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ അക്കാദമിയില്‍ ചേരാന്‍ അനുവദിക്കില്ല. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ എസ്.എസ്.ബി. അഭിമുഖത്തിനായി ഇ-മെയില്‍ അല്ലെങ്കില്‍ എസ്.എം.എസ്. വഴി അറിയിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ഇ-മെയില്‍/മൊബൈല്‍ നമ്പര്‍ മാറ്റരുത്. എസ്.എസ്.ബി. സെന്റര്‍ മാറ്റാന്‍ ഒരു കാരണവശാലും അനുവാദിക്കില്ല. അഭിമുഖത്തിനിടെയുണ്ടാകുന്ന പരിക്കുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ആദ്യമായി എസ്.എസ്.ബി. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എ.സി. 3 ടിയര്‍ റെയില്‍ യാത്രാക്കൂലി അനുവദിക്കുന്നതാണ്. എസ്.എസ്.ബി. നടപടിക്രമങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ വെബ്സൈറ്റില്‍ (www.joinindiannavy.gov.in) ലഭ്യമാണ്. ഓരോ എന്ട്രിയിലും ഒഴിവുകളുടെ ലഭ്യതയും മെഡിക്കല്‍ ക്ലിയറന്‍സും അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
-
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും'











Click it and Unblock the Notifications