Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററില്‍ ജോലി വേണോ? ഇതാ സുവര്‍ണാവസരം വന്നെത്തി

ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (NIC) സയന്റിസ്റ്റ് ബി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷക്ഷണിച്ചു. മാര്‍ച്ച് 27-ന് തുറന്ന അപേക്ഷാ വിന്‍ഡോ ഏപ്രില്‍ 24-ന് അവസാനിക്കും. രേഖാ പരിശോധനയുടെയും അഭിമുഖത്തിന്റെയും തീയതി ഔദ്യോഗിക വെബ്‌സൈറ്റില്‍ പിന്നീട് പ്രഖ്യാപിക്കും.

സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത്
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത്

താല്‍ക്കാലിക ഒഴിവുകള്‍ താഴെ പറയുന്നവയാണ്: കമ്പ്യൂട്ടര്‍ സയന്‍സ് & ഐടി (168), ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ (25), ഡാറ്റാ സയന്‍സ് & എഐ (50). ഈ ഒഴിവുകളുടെ എണ്ണം എന്‍ ഐ സിയുടെ തീരുമാനമനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം.

Jobs

കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികക്ക് എഞ്ചിനീയറിംഗ്/ടെക്‌നോളജി ബിരുദം ( ബി.ഇ./ബി.ടെക് ), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ബി-ലെവല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ അസോസിയേറ്റ് മെമ്പര്‍, ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയേഴ്സ് എന്നിവയിലൊന്ന് വേണം. കൂടാതെ, എം.എസ്സി., എം സി എ , എം ഇ / എം ടെക്, എം.ഫില്‍. എന്നീ ബിരുദാനന്തര ബിരുദങ്ങളും യോഗ്യതയായി പരിഗണിക്കും.

ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍, ഡാറ്റാ സയന്‍സ് & എഐ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സസ്, കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് സെക്യൂരിറ്റി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സോഫ്റ്റ്വെയര്‍ സിസ്റ്റം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്മെന്റ്, ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ മാനേജ്മെന്റ്, സൈബര്‍ നിയമം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ (ഏതെങ്കിലും ഒന്ന് അല്ലെങ്കില്‍ സംയോജിപ്പിച്ച്) യോഗ്യത വേണം.

ഡെറാഡൂണില്‍ യോഗം ചേരാന്‍ ശമ്പള കമ്മീഷന്‍; ശമ്പള വര്‍ധനവ് വൈകില്ല? നടപടികള്‍ വേഗത്തില്‍
ഡെറാഡൂണില്‍ യോഗം ചേരാന്‍ ശമ്പള കമ്മീഷന്‍; ശമ്പള വര്‍ധനവ് വൈകില്ല? നടപടികള്‍ വേഗത്തില്‍

2024, 2025, 2026 വര്‍ഷങ്ങളിലെ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഡാറ്റാ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗേറ്റ് സ്‌കോറുകള്‍ യോഗ്യതയായി പരിഗണിക്കും. പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 800 രൂപയാണ് അപേക്ഷഫീസ്. എസ് സി, എസ് ടി, ഭിന്നശേഷിക്കാര്‍, വനിതാ അപേക്ഷകര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല.

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം

അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് recruitment.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യല്‍, അപേക്ഷാ ഫീസ് അടയ്ക്കല്‍, കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവയാണ് നാല് ഘട്ടങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+