കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം
കൊച്ചി: കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍ തസ്‌തികകളിലായി 31 ഒഴിവുകള്‍. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനം ഡിസംബര്‍ 3വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്‌തിക,വിഭാഗങ്ങള്‍,ഒഴിവുകള്‍, യോഗ്യത എന്നിവ ക്രമത്തില്‍.
സീനിയര്‍ പ്രോജകട് ഒഫീസര്‍(മെക്കാനിക്കല്‍-4,ഇലക്ട്രിക്കല്‍-2,ഇലക്ട്രോണിക്‌സ്-1, ഇന്‍സ്‌ട്രുമെന്റേഷന്‍-1,സിവില്‍-4): 60ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിങ് ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ യോഗ്യതാനന്തര പ്രവര്‍ത്തി പരിചയം.
പ്രായം: 2020 ഡിസംബര്‍ 3ന് 35 വയസ് കവിയരുത്.
പ്രൊജകട് ഓഫീസര്‍(മെക്കാനിക്കല്‍-13, ഇലക്ട്രിക്കല്‍6): 60ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയരിങ് ബിരുദം, കുറഞ്ഞത് രണ്ടുവര്‍ഷത്തെ യോഗ്യാനന്തര പ്രവര്‍ത്തി പരിചയം
പ്രായം: 2020 ഡിസംബര്‍ 3ന് 30 വയസ് കവിയരുത്
അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും
ശമ്പളം(ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം,മൂന്നാം വര്‍ഷം എന്നിങ്ങനെ ക്രമത്തില്‍)
സീനിയര്‍ പ്രൊജക്ട് ഓഫീസര്‍-47000 രൂപ,48000 രൂപ, 50000 രൂപ)
പ്രൊജക്ട് ഓഫീസര്‍: 37000 രൂപ,38000 രൂപ, 40000 രൂപ
കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ഇന്‍സിറ്റിറ്റിയൂഷ്‌നല്‍ ട്രെയ്‌നി(ഫിനാന്‍സ്)-18 ഒഴിവ്; ഇന്‍സ്റ്റിറ്യൂട്ട് ഒഫ് കോസ്‌റ്റ് അക്കൗണ്ട് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗമ്‌ടന്‍ര് ഓഫ് ഇന്ത്യയുടെ ഇന്റര്‍മീഡിയറ്റ് പരീക്ഷാ ജയം.
ഇന്‍സ്റ്റിറ്റിയൂഷ്‌നന്‍ ട്രെയിനി (കമ്പനിസെക്രട്ടേറിയേറ്റ)
ഒഴിവ്: ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഇന്റര്‍മീഡിയേറ്റ് പരീക്ഷാ ജയം
സ്റ്റൈപ്പന്റ്: 10000 രൂപ