തടി കുറയ്ക്കാൻ തീരുമാനിച്ചവരാണോ? മഞ്ഞുകാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കണം, ഈ ഭക്ഷണങ്ങൾ കഴിക്കൂ
തടി കുറയ്ക്കുക എന്നത് പലരുടെയും ലക്ഷ്യമായിരിക്കും, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. കൂടുതൽ ചെറുപ്പക്കാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് അമിതവണ്ണവും വയർ ചാടുന്നതും പോലെയുള്ള കാര്യങ്ങൾ. അത് കൊണ്ട് തന്നെ അവയെ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് കൂടുതൽ പേരും ഉറ്റുനോക്കുന്നത്. പലപ്പോഴും നമ്മൾ കരുതുന്നത് പോലെ പെട്ടെന്ന് തടി കുറയ്ക്കുക എന്നത് സാധ്യമായ കാര്യമല്ല.
മറിച്ച് നിങ്ങൾക്ക് അതിലേക്ക് എത്തുവാൻ ഒരുപാട് വഴികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം, ജിം പരിശീലനം എന്നിവയൊക്കെ. എന്നാൽ അതുകൊണ്ട് മാത്രം എല്ലാം നടക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും.കാരണം ഇവയ്‌ക്കൊപ്പം കൃത്യമായ ഭക്ഷണരീതിയും ഡയറ്റും ഒക്കെ പാലിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യം മോശമാവുകയേ ഉള്ളൂ. നിങ്ങൾ തടി കുറയ്ക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഡയറ്റിൽ താഴെ പറയുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കോളൂ.

തടി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും നല്ല പ്രോട്ടീൻ നിറഞ്ഞ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് അണ്ടിപ്പരിപ്പുകളും വിത്തുകളും. ബദാം, നിലക്കടല, വാൽനട്ട്, കശുവണ്ടി, പിസ്‌ത, ബ്രസീൽ നട്ട്, പൈൻ നട്ട് എന്നിവയെല്ലാം സ്ഥിരമായ ഊർജ്ജവും ആരോഗ്യകരമായ കൊഴുപ്പുകളും നൽകുന്നു. ചിയ, എള്ള്, ഫ്ലാക്‌സ് തുടങ്ങിയ വിത്തുകൾ സസ്യാഹാരം പിന്തുടരുന്നവർക്ക് മികച്ച പ്രോട്ടീൻ ഉറവിടങ്ങളാണ്. പതിവായി അണ്ടിപ്പരിപ്പുകൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
പലപ്പോഴായി ഇറങ്ങിയ വിവിധ പഠനങ്ങൾ പറയുന്നതനുസരിച്ച്, ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 4 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതാണ് പ്രത്യേകത. മുട്ട കഴിക്കുന്നത് കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടാനും അതുവഴി അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു എന്നതാണ് പ്രത്യേകത. മാത്രമല്ല ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. പ്രഭാതഭക്ഷണമായോ സാലഡിൽ ചേർത്തോ കഴിക്കാവുന്ന ഒന്ന് കൂടിയാണ് മുട്ട.
പാൽ ഉൽപ്പന്നങ്ങൾ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്ന ഭക്ഷണങ്ങളാണ്. ഇത് തണുപ്പ് കാലത്ത് പ്രത്യേകിച്ചും പ്രധാനമാണ്. പാലും തൈരും കുടൽ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമ്പോൾ, ചീസ് ഭക്ഷണത്തിന് സ്വാദും പ്രോട്ടീനും നൽകുന്നു.
സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിനായി മിതമായ അളവിൽ പാൽ ഉൽപ്പന്നങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ബീറ്റ്റൂട്ട് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറിയില്ലായിരിക്കാം, പക്ഷേ മറ്റ് പല കിഴങ്ങുവർഗ്ഗങ്ങളെക്കാളും കൂടുതൽ പ്രോട്ടീൻ ഇതിലുണ്ട്. ശൈത്യകാലത്ത് പ്രതിരോധശേഷിക്ക് പ്രാധാന്യമുള്ളതിനാൽ, ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർധിപ്പിക്കാൻ നമ്മെ വളരെയധികം സഹായിക്കുന്നു. സാലഡുകളിലോ സൂപ്പുകളിലോ മറ്റോ ബീറ്റ്റൂട്ട് ചേർക്കുന്നത് മൊത്തത്തിലുള്ള പോഷകാംശം വർധിപ്പിക്കാനുള്ള എളുപ്പവഴിയാണ്.
സ്വാഭാവികമായും പ്രോട്ടീൻ സമ്പുഷ്‌ടവും കൊഴുപ്പ് കുറവുമാണ് ചില മാംസങ്ങളിൽ. അതിൽ തന്നെ ചിക്കനും ടർക്കിയും പേശികളുടെ ശക്തി നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഗ്രിൽ ചെയ്‌തതോ, ബേക്ക് ചെയ്‌തതോ, സൂപ്പുകളിൽ ചേർത്തതോ ആയഈ മാംസങ്ങൾ വൈവിധ്യമാർന്നതും പോഷക സമൃദ്ധവുമാണ് എന്നതിനാൽ കഴിവതും ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications