കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്താണ് വേണ്ടത്', മോഹൻലാൽ ചോദിച്ചു; 'ആ 7 പേരിൽ ചിലർ മാഫിയ', വീണ്ടും തുറന്നടിച്ച് ഷമ്മി തിലകൻ

Google Oneindia Malayalam News

കൊച്ചി: അമ്മ യോഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കല്‍ നടപടിയുടെ വക്കില്‍ നില്‍ക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. താര സംഘടനയില്‍ നിലനില്‍ക്കുന്ന ചില പ്രവണതകള്‍ക്ക് എതിരെ തുറന്ന് പ്രതികരിക്കുന്ന അപൂര്‍വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഷമ്മി തിലകന്‍.

ഷമ്മി തിലകന്റെ വിശദീകരണം കേട്ടതിന് ശേഷം അമ്മ സംഘടനയുടെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലാകും പുറത്താക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം. അതിനിടെ അമ്മ സംഘടനയെ വീണ്ടും വിമര്‍ശിച്ച് ഷമ്മി തിലകന്‍ രംഗത്ത് വന്നിരിക്കുകയാണ്.

1

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കണം എന്നാണ് ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതെന്ന് അമ്മ നേതൃത്വം പറയുന്നു. ഷമ്മി തിലകന് വിശദീകരണത്തിന് ഒരു അവസരം കൂടി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ട്രഷറര്‍ സിദ്ധിഖും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുഹൃത്തുക്കളെ ഒപ്പവും ശത്രുക്കളെ അതിലേറെ ഒപ്പവും നിര്‍ത്തുക എന്നതാണ് അമ്മ ഉദ്ദേശിക്കുന്നതെന്ന് ഷമ്മി തിലകന്‍ പറയുന്നു.

2

അവര്‍ തന്നെ സംഘടനയ്ക്ക് ഉളളില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നത് തന്നെ നിശബ്ദനാക്കാന്‍ വേണ്ടിയാണ്. പരസ്യമായി അവര്‍ക്ക് എതിരെ ഒന്നും പറയരുത് എന്നതാണ് അവരുടെ ആവശ്യം. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ താന്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

3

നേരത്തെ 2019ലെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ബൈലോയുമായി ബന്ധപ്പെട്ട് താന്‍ നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. സംഘടനയ്ക്കുളളിലെ ഘടനാപരമായ മാറ്റങ്ങലും അച്ചടക്ക നടപടികളും സംബന്ധിച്ച് ബൈലോയില്‍ ചില മാറ്റങ്ങള്‍ വരുത്താനുളള നീക്കത്തിന്റെ നിയമസാധുതയെ കുറിച്ചാണ് താനും പാര്‍വ്വതി, രേവതി അടക്കം നാല് നടിമാരും ചോദ്യം ചെയ്തത്. ഭേദഗതി കൊണ്ട് വരണമെങ്കില്‍ അതിന് നിയമപരമായ ചില നടപടി ക്രമങ്ങളുണ്ട്.

4

മാത്രമല്ല ഭേദഗതി ഐടി കമ്മീഷണറുടെ അംഗീകാരത്തോടെ മാത്രമേ പാസ്സാക്കാന്‍ സാധിക്കുകയുമുളളൂ. അത് വാങ്ങിയിരുന്നില്ല. താന്‍ അക്കാര്യം യോഗത്തില്‍ ചൂണ്ടിക്കാട്ടി. 2004 മുതല്‍ ബൈലോയില്‍ വരുത്തിയ മാറ്റങ്ങള്‍ നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്ന് താന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ താന്‍ എഴുതി നല്‍കിയതിന് പിന്നാലെ ബൈലോയില്‍ ഭേദഗതി വരുത്താനുളള നീക്കം മരവിപ്പിച്ചു. തന്റെ അച്ഛനെ അമ്മ പുറത്താക്കിയത് ഈ നിയമസാധുത ഇല്ലാത്ത ബൈലോയിലെ വകുപ്പ് പറഞ്ഞാണ്.

5

അക്കാര്യം അമ്മ നേതൃത്വത്തെ ബോധ്യപ്പെടുത്തണം എന്നുണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അമ്മ ഒരു സംഘടന എന്ന നിലയ്ക്ക് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ നേതൃത്വത്തിലുളള 7 പേരില്‍ ചിലര്‍ ഒരു മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അക്കാര്യം പറയുന്നുണ്ട്. അവരുടെ പേര് ഹേമ കമ്മീഷന്‍ വെളിപ്പെടുത്തണം എന്ന് അമ്മ നേതൃത്വം എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തത്. താനത് ചെയ്യാന്‍ അവര്‍ പറയുന്നത് എന്തുകൊണ്ടാണ്.

6

നേതൃത്വത്തിലെ പ്രബലരായ 7 പേരില്‍ ചിലര്‍ക്കാണ് തന്നോട് പ്രശ്‌നമുളളത്. താന്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും എതിരെ പ്രവര്‍ത്തിക്കുകയോ ആരുടെയെങ്കിലും വേഷം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല. മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി.

7

എല്ലാ അംഗങ്ങള്‍ക്ക് ഗുണകരമായിട്ടുളള, ജനാധിപത്യപരമായിട്ടുളള ഒരു സംവിധാനമായി അമ്മ മാറണം എന്നാണ് താന്‍ പറയുന്നത്. അമ്മയുടെ ഫണ്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി വേണം. അവരെ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം. പണം ദുരുപയോഗത്തിനുളള തെളിവ് താന്‍ കൊടുത്തിട്ടുണ്ട്. ഇതൊക്കെ പറയുന്നത് കൊണ്ടാണ് അവര്‍ക്ക് തന്നോട് ദേഷ്യം. ഇത്തരം കാര്യങ്ങള്‍ താന്‍ ചോദിച്ച് കൊണ്ടേയിരിക്കും. സുതാര്യതയോടെ വേണം സംഘടന പ്രവര്‍ത്തിക്കാന്‍ എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി

English summary
Mohanlal asked what do you want from AMMA, Shammy Thilakan makes new revelations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X