കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാക്കിസ്ഥാനില്‍ തടവിലാക്കപ്പെട്ട തമിഴര്‍ തിരിച്ചെത്തി
ചെന്നൈ: ഇറാനിലും പാക്കിസ്ഥാനിലുമായി 14 മാസം ജയിലടക്കപ്പെട്ടിരുന്ന തമിഴ്നാട്ടുകാരായ മത്സ്യതൊഴിലാളികള്‍ ഞായറാഴ്ച്ച രാവിലെ ഇവിടെ തിരിച്ചെത്തി.
ശനിയാഴ്ച്ചയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തടവിലാക്കിയവരെ മോചിപ്പിച്ചത്. തമിഴ്നാട്, കേന്ദ്രസര്‍ക്കാരുകളുടെ നിരന്തരശ്രമത്തെ തുടര്‍ന്നാണ് അവര്‍ മോചിതരായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ കരാര്‍ ജോലി ചെയ്യുകയായിരുന്ന മത്സ്യതൊഴിലാളികള്‍ കടല്‍ വഴി ഇറാനിലെത്തുകയായിരുന്നു. ഇറാനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ അവിടെ 77 ദിവസം തടവിലായി.
ഇറാന്‍ അധികൃതര്‍ പിന്നീട് പാക്കിസ്ഥാനിനടുത്ത് കടലില്‍ ഇവരെ വിട്ടു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിടികൂടിയ ഇവര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതല്‍ ജയിലിലായിരുന്നു.