കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരി : സുരക്ഷ ഇനി സി ഐ എസ് എഫിന്

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് കേരളാ പൊലീസിനെ പൂര്‍ണമായും ഒഴിവാക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെ സുരക്ഷാചുമതല സി ഐ എസ് എഫിനെ ഏല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റ തീരുമാനപ്രകാരമാണ് ഈ നടപടി.

എന്നാല്‍ വിമാനത്താവള പരിസരത്തെ സുരക്ഷാചുമതല ചെങ്ങമനാട് പൊലീസ് സ്റ്റേഷനു തന്നെയായിരിക്കും.വിമാനത്താവള സുരക്ഷാചുമതലയില്‍ നിന്നും കേരളാ പൊലീസിനെ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

മാസങ്ങള്‍ക്കു മുമ്പേ തന്നെ സുരക്ഷാചുമതല സി ഐ എസ് എഫ് ഏറ്റെടുത്തിരുന്നുവെങ്കിലും ഇവരെ സഹായിക്കാന്‍ പൊലീസും രംഗത്തുണ്ടായിരുന്നു. ഈ പൊലീസുകാരെയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. 240 സി ഐ എസ് എഫ് ഭടന്മാരാണ് ഇപ്പോള്‍ നെടുമ്പാശേരിയില്‍ ഡ്യൂട്ടിക്കുള്ളത്.

വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന വനിതാപൊലീസുകാരില്‍ ചിലരെ സി ഐ എസ് എഫിലേക്ക് ഡപ്യൂട്ടേഷനിലെടുക്കും. സി ഐ എസ് എഫില്‍ വനിതകളില്ലാത്തതിനാലാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X