കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്എഫ്ഡിസി സിനിമാനിര്‍മാണ രംഗത്തേയ്ക്ക്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. മലയാള സിനിമാരംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് മാനേജിംഗ് ഡയറക്ടര്‍ ശിവപ്രസാദ് മാര്‍ച്ച് 22 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

40 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള ചിത്രങ്ങളാണ് ആദ്യം നിര്‍മിക്കുക. നിര്‍മാണ ചെലവിന്റെ പകുതി ചലച്ചിത്ര വികസന കോര്‍പറേഷനും ബാക്കി പകുതി സഹനിര്‍മാതാവും വഹിക്കും.

ചിത്രത്തിന്റെ ടിവി ഉപഗ്രഹ വിതരണ അവകാശം തുടങ്ങി എല്ലാ വരുമാന മാര്‍ഗങ്ങളും പൂര്‍ണമായും മുതലെടുത്ത് ആകെ കിട്ടുന്ന വിറ്റു വരവ് തുല്യമായി കോര്‍പറേഷനും സഹനിര്‍മാതാവും വീതിച്ചെടുക്കും. ടി.വി. ചാനലും വിതരണ കമ്പനികളും ആവശ്യപ്പെടുന്നത് അനുസരിച്ച് ചിത്രത്തിന്റെ കഥയിലും താര നിര്‍ണയത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണെന്നും ശിവപ്രസാദ് പറഞ്ഞു.

അടുത്ത 16 മാസത്തില്‍ കോര്‍പറേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 12 ചിത്രങ്ങളുടെ ഉപഗ്രഹ ടിവി സംപ്രേക്ഷണത്തിനുള്ള അവകാശം സൂര്യാ ടിവിയ്ക്ക് വേണ്ടി വിലയ്ക്ക് വാങ്ങുന്ന ധാരണാപത്രത്തില്‍ കോര്‍പറേഷനും ചെന്നൈയിലെ സണ്‍ടിവിയും ഒപ്പുവച്ചു . ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നാലു ലക്ഷം രൂപ സബ്സിഡിയും പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിക്കും. ഒരു മാസത്തി നകം മൂന്ന് ചിത്രങ്ങളുടെ നിര്‍മാണം തുടങ്ങാനാണ് ഉദ്ദേശ്യം.

ബാലചന്ദ്രമേനോന്‍ കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന കൃഷ്ണാ-ഗോപാലകൃഷ്ണ എന്ന ചിത്രമാണ് ഇവയില്‍ ആദ്യത്തേത്. പ്രസ്തുത ചിത്രത്തില്‍ ബാലചന്ദ്രമോനോന് പുറമേ ശ്രീനിവാസന്‍, സായികുമാര്‍, ലാല്‍, മധുപാല്‍, ഇന്ദ്രജ, മയൂരി, കല്പന എന്നിവരും അഭിനയിക്കുന്നുണ്ട്. യേശുദാസും ചിത്രയും പാടിയതുള്‍പ്പെടെ നാലു ഗാനങ്ങള്‍ ഈ സിനിമയിലുണ്ട്. ഗാനങ്ങളുടെ റിക്കോര്‍ഡിങ് ഈ മാസം 23 ന് നടക്കും.

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥയെ ആസ്പദമാക്കി വി.ആര്‍. ഗോപിനാഥ് തിരക്കഥയും സംവിധാവും നിര്‍വഹിച്ച്, സുരേഷ്ഗോപി നായകനായി അഭിനയിക്കുന്ന ദേവസ്പര്‍ശം എന്ന ചിത്രമാണ് രണ്ടാമതായി നിര്‍മിക്കാനുദ്ദേശിക്കുസ്റത്. ഇതിന്റെ ചിത്രീകരണം പൂര്‍ണമായും വയനാട്ടിലായിരിക്കും. കെ. ജയകുമാര്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഗാനരചനയും, രമേഷ്നാരായണന്‍ സംഗീതസംവിധാനവും യേശുദാസ്, ഭാവനാരാധാകൃഷ്ണന്‍, അനില്‍റാം എന്നിവര്‍ ആലാപനവും നടത്തുന്ന മൂന്ന് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരിക്കും. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന പൂര്‍ണമായും മസ്കറ്റിലെ സലാലയില്‍ വച്ച് എടുക്കുന്ന ചിത്രമാണ് മൂന്നാമത്തേത്. ഒരു പ്രമുഖ ലബനീസ് നടി ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറായിട്ടുണ്ട്.

കോര്‍പറേഷന്‍ അടുത്ത കാലത്ത് വീഡിയോ ചിത്ര നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു. കോര്‍പറേഷന്‍ നിര്‍മിക്കുന്ന കാണാമറയത്ത് എന്ന പരമ്പര ഏഷ്യാനെറ്റില്‍ അധികം താമസിയാതെ സംപ്രേഷണം ആരംഭിക്കും. ദൂരദര്‍ശന് വേണ്ടി പരേതനായ എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ ഒരു ദേശത്തിന്റെ കഥ മെഗാസീരിയലാക്കുന്ന നടപടികള്‍ ഭാരത് വിഷന്‍ എന്ന കമ്പനിയുമായി പുരോഗമിക്കുന്നു. പ്രശസ്ത സംവിധായകന്‍ പി.എന്‍. മേനോനാണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X