കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസാര്‍-ഇ-ഷരീഫ് വടക്കന്‍ സഖ്യം പിടിച്ചു

  • By Staff
Google Oneindia Malayalam News

മോസ്കോ: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന പട്ടണമായ മസാര്‍-ഇ-ഷരീഫ് വടക്കന്‍ സഖ്യം പിടിച്ചെടുത്തു. താലിബാന്‍ പക്ഷത്ത് നിന്ന് കൂറുമാറിയ 4000 സൈനികരുടെ പിന്തുണയോടെ കമാന്റര്‍ അബ്ദുള്‍ റഷീദ് ദോസ്തത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുന്നേറ്റത്തിലാണ് വടക്കന്‍ സഖ്യം നേട്ടമുണ്ടാക്കിയത്.

വടക്ക്, വടക്ക്-കിഴക്കന്‍ ഭാഗങ്ങളിലൂടെ ദോസ്തത്തിന്റെ സേന മസാര്‍-ഇ-ഷരീഫിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ സഖ്യം നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഉസ്ബെക് യുദ്ധപ്രഭുവായ ദോസ്തം രണ്ട് ദിവസത്തിനുള്ളിലാണ് പട്ടണത്തിന്റെ ആധിപത്യം പിടിച്ചെടുത്തത്. താലിബാന്‍ സേനയില്‍ നിന്നും കാര്യമായ ചെറുത്തുനില്പ് ദോസ്തത്തിന് നേരിടേണ്ടിവന്നില്ല.

മസാര്‍-ഇ-ഷരീഫ് വിമാനത്താവളത്തില്‍ വടക്കന്‍ സഖ്യവും താലിബാന്‍ സേനയും തമ്മില്‍ കടുത്ത യുദ്ധം നടക്കുകയാണെന്ന് നേരത്തെ അഫ്ഗാന്‍ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇതാര്‍-താസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താലിബാനെതിരെ കരയില്‍ നിന്നുള്ള ആക്രമണം നടത്തുന്നതില്‍ മസാര്‍-ഇ-ഷരീഫ് പ്രധാന താവളമാക്കാനാണ് യുഎസ് സൈന്യത്തിന്റെ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X