കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെല്‍ബണില്‍ പ്രകടനത്തിനെതിരെ ആക്രമണം

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: വംശീയ ആക്രണങ്ങളില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിന്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്‌ച്‌ ആസ്‌ത്രേലിയയില്‍ പ്രകനടങ്ങള്‍ നടത്തി.

ഭാരത്‌ മാതാ കീ ജയ്‌ എന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ട്‌ നിരത്തുകള്‍ നിറഞ്ഞൊഴുകിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആസ്‌ത്രേലിയയില്‍ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട്‌ ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ്‌ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌.

മാര്‍ച്ചിനിടെ ഇരുപതോളം വിദ്യാര്‍ത്ഥികളെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇതില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌. പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ മുന്നിലിരുന്ന്‌ സമാധാനപരമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ത്ഥികളെ പൊലീസ്‌ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

സമാധാനപരമായി മാര്‍ച്ച്‌ നടത്തിയ വിദ്യാര്‍ത്ഥികളെ ഫ്‌ളിണ്ടേഴ്‌സ്‌ സ്‌്‌ട്രീറ്റില്‍വച്ച്‌ കുതിരപ്പൊലീസിനെ ഉപയോഗിച്ച ്‌പിരിച്ചുവിടാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്‌ ഇന്‍ ഓസ്‌ട്രേലിയ(ഫിസ), നാഷണല്‍ യൂണിയന്‍ ഓഫ്‌ സ്റ്റുഡന്റ്‌സ്‌ എന്നീ സംഘടനകള്‍ ചേര്‍ന്നാണ്‌ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്‌.

മെയ്‌ 24ന്‌ സ്‌ക്രൂഡ്രൈവര്‍ കൊണ്ട്‌ കുത്തേറ്റ്‌ ഗുരുതരാവസ്ഥയിലായ ശ്രാവണ്‍ കുമാര്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുന്ന റോയല്‍ മെല്‍ബണ്‍ ആശുപത്രി വളപ്പില്‍ നിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്‌ത്രേലിയയില്‍ പഠിക്കുന്നുണ്ട്‌. ഇതില്‍ 47,000 പേരും വിക്ടോറിയയിലാണ്‌.

ഇവിടെ ബഹുസംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന പൊലീസ്‌ സേനാംഗങ്ങളെ നിയോഗിക്കണമെന്നാണ്‌ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രധാന ആവശ്യം. ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഇനിയും ആക്രമണങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നാണ്‌ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ എണ്‍പതോളം വംശീയ അതിക്രമങ്ങളാണ്‌ ആസ്‌ത്രേലിയിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉണ്ടായത്‌. ഇതിനെതിരെ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന്‌ കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍രവി പ്രഖ്യാപിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X