കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17ാംദിനം കഴിഞ്ഞു അമ്‌ലോയില്‍ ആരും മരിച്ചില്ല

  • By Staff
Google Oneindia Malayalam News

ചണ്ഡിഗഡ്‌: അക്ഷരാര്‍ത്ഥത്തില്‍ അമ്‌ലോ ഗ്രാമം പേടിച്ചുവിറച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്‌ച സൂര്യന്‍ അസ്‌തമിക്കുവോളം ആരും മരിക്കരുതേയെന്ന ഗ്രാമവാസികളുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന ഗ്രാമദേവത കേട്ടുവെന്ന്‌ തോന്നുന്നു.

നാലു മാസമായി തുടരുന്ന പതിവ്‌ വ്യാഴാഴ്‌ച തെറ്റി. ഈ പതിനേഴാം ദിവസം ഇവിടെ ആരും മരിച്ചില്ല. നാലുമാസമായി പതിനേഴുദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്ഥിരമായി ഒരു മരണമെങ്കിലും ഹരിയാനയിലെ ഈ ഗ്രാമത്തില്‍ നടക്കുന്നുണ്ടായിരുന്നു.

ഓഗസ്‌റ്റ്‌ 6 വന്നെത്തരുതേയെന്നായിരുന്നു ഗ്രാമവാസികളുടെ പ്രാര്‍ത്ഥന. കാരണം ഇതുവരെ സംഭവിച്ചത്‌ തുടരുകയാണെങ്കില്‍ വ്യഴാഴ്‌ചയും ആരെങ്കിലും മരിച്ചിക്കും. എന്നാല്‍ വെള്ളിയാഴ്‌ച നേരം പുലര്‍ന്നപ്പോഴേയ്‌ക്കും അമ്‌ ലോയില്‍ സന്തോഷം അലയടിച്ചു.

തങ്ങളുടെ ഗ്രാമത്തെ ഗ്രസിച്ച ശാപം ഒഴിഞ്ഞുപോയെന്നോര്‍ത്ത്‌ ഗ്രാമീണര്‍ ഓരോരുത്തരും ദൈവത്തിന്‌ നന്ദിപറഞ്ഞു. കഴിഞ്ഞ നാലു മാസമായി ഇവിടെ പതിനേഴു ദിവസം ഇടവിട്ട്‌ മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആദ്യ മരണം നടന്നത്‌ മെയ്‌ 13ന്‌ അവസാനത്തേത്‌ ജൂലൈ 20നും.

കണക്കുപ്രകാരം വ്യാഴാഴ്‌ചയായിരുന്നു അടുത്ത പതിനേഴാം ദിവസം. എന്നാല്‍ ഗ്രാമത്തില്‍ ആര്‍ക്കും അത്യാഹിതമൊന്നും സംഭവിച്ചില്ല. കേള്‍ക്കുന്നവര്‍ക്ക്‌ അന്ധവിശ്വാസമെന്ന്‌ പറയാമെങ്കിലും ഗ്രാമവാസികള്‍ ഈ പ്രതിഭാസത്തില്‍ തീര്‍ത്തും ദുഖിതരും ഭയചകിതരുമായിരുന്നു.

മരണഭയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അമ്‌ലോ ഗ്രാമം പ്രശസ്‌തമായെന്നുതന്നെ പറയാം. പ്രമുഖമാധ്യമങ്ങളെല്ലാം ഇതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്തായാലും മരണഭീതിയൊഴിഞ്ഞ അമ്‌ലോയിലെ ജനങ്ങള്‍ ഇപ്പോള്‍ പതിവിലേറെ സമാധാനത്തിലാണ്‌. ഇനിയൊരിക്കലും ഇത്തരമൊരു ഭീതി ഉണ്ടാകരുതേയെന്നാണിവരുടെ പ്രാര്‍ത്ഥന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X