കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശേരി ബസ് കത്തിക്കല്‍ കേസ് എന്‍ഐഎയ്ക്ക്

  • By Staff
Google Oneindia Malayalam News

Kalamassery bus burning
കൊച്ചി: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്നും കശ്മീരിലേക്ക് യുവാക്കളെ റിക്രൂ‍ട്ട് ചെയ്ത കേസുമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.

കോഴിക്കോട് ഇരട്ട സ്ഫോടനവും ചെറിയതുറ കലാപവും സംബന്ധിച്ച അന്വേഷണം നേരത്തെ തന്നെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു. ഇവയില്‍ തെളിവെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന് പുറമേയാണ് രണ്ട് കേസുകളുടെ അന്വേഷണം കൂടി എന്‍‌ഐ‌എ ഏറ്റെടുത്തിരിക്കുന്നത്. കളമശ്ശേരി കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ സൂഫിയ മദനിയെ വീണ്ടും ചോദ്യം ചെയ്യും.

കശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ എന്‍‌ഐ‌എ തുടരന്വേഷണമാണ് നടത്തുക. 356/2008 എന്ന ക്രൈം നമ്പരിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ കേസിന്‍റെ വിചാരണ തലശ്ശേരിയില്‍ തന്നെ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ഫ്രറാസ് നവാസിനെ ചോദ്യം ചെയ്യുമെന്നും എന്‍ഐഎ അറിയിച്ചു.

തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന സമാനമായ കേസുകള്‍ കൂടി അന്വേഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ കേസുകള്‍ അന്വേഷിക്കാനുള്ള അനുമതി നല്‍കിയത്. കേരളത്തില്‍ ഓഫീസ് തുറക്കാന്‍ എന്‍ഐഎ ആലോചിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X