• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്വിറ്ററില്‍ ഗര്‍ഭച്ഛിദ്രം: യുവതിയ്ക്ക് വധഭീഷണി

  • By Lakshmi

ഫ്‌ളോറിഡ: ഗര്‍ഭച്ഛിദ്ര വിവരങ്ങള്‍ ട്വിറ്ററിലും യൂട്യൂബിലും പ്രസിദ്ധീകരിച്ച അമേരിക്കക്കാരിയ്‌ക്കെതിരെ പ്രതിഷേധവും വധഭീഷണിയും.

ഫ്‌ളോറിഡയിലെ ടാംപയിലുള്ള ആന്‍ജി ജാക്‌സണ്‍ എന്ന ഇരുപത്തിയേഴുകാരിയാണ് ഗര്‍ഭച്ഛിദ്ര വിവരങ്ങളുടെ ഗ്രാഫിക്കല്‍ വിവരങ്ങളടക്കം ട്വിറ്ററിലും യൂട്യൂബിലും പ്രസിദ്ധീകരിച്ചത്.

ഗര്‍ഭച്ഛിദ്ര വിവരങ്ങള്‍ നെറ്റില്‍ വന്നതോടെ ആന്റി അബോര്‍ഷന്‍ പ്രവര്‍ത്തകരില്‍ നിന്ന് ആയിരക്കണക്കിന് വിമര്‍ശനങ്ങളാണ് ആന്‍ജിയെത്തേടിയെത്തിയത്.

പലരും ഇവരെ കൊല്ലുമെന്ന് വരെ ട്വീറ്റുകളിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സന്ദേശങ്ങളില്‍ പലരും അവരെ ബേബി കില്ലര്‍' എന്നും മറ്റുമാണ് സംബോധന ചെയ്തിരിക്കുന്നത്.

പലരും ബൈബിളിലെ വരികള്‍ അവര്‍ക്ക് അയച്ചുകൊടുക്കുകയും അവരുടെ നാലു വയസ്സുള്ള കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ പ്രസവ സമയത്ത് കഷ്ടിച്ചാണ് ജാക്‌സണ് ജീവന്‍ തിരിച്ചുകിട്ടിയതത്രെ. ഇനി കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് അന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, മൂന്നാഴ്ചകള്‍ക്ക് ശേഷം താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് ജാക്‌സണും അവരുടെ സുഹൃത്തും തിരിച്ചറിയുന്നു. ഗര്‍ഭം വളരെ നേരത്തെ കണ്ടെത്തിയതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താനായി സര്‍ജറി നടത്തേണ്ടതില്ലെന്നും ഗുളിക രൂപത്തിലുള്ള മരുന്ന് കഴിച്ചാല്‍ മതിയെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.

ഗര്‍ഭച്ഛിദ്രത്തെ കുറിച്ച് മറ്റ് സ്ത്രീകള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് താനിത് ട്വിറ്ററിലും യൂട്യൂബിലും പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞാണ് അവര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അബോര്‍ഷന്‍ ശിശുഹത്യയാണെന്നും ആന്‍ജി പറയുന്നു.എനിക്ക് സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ ജനങ്ങള്‍ ഇപ്പോള്‍ എന്നെ കൊലയാളി എന്നു വിളിക്കുന്നു, എനിക്കെതിരെ ഭീഷണി മുഴക്കുന്നു. അവര്‍ വൃത്തികെട്ട രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുന്നതിനാലാണിത്. ഒരു സാംസ്‌കാരിക യുദ്ധം സൃഷ്ടിക്കാനാല്ല, ഒരാളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രമാണ് താന്‍ ആഗ്രഹിച്ചത്- അവര്‍ വിശദീകരിച്ചുയ

ഏറെക്കാലമായി വര്‍ധിച്ചുവരുന്ന ഗര്‍ഭച്ഛിത്രം അമേരിക്കയില്‍ ചൂടേറിയ ഒരു ചര്‍ച്ചാവിഷയമാണ്. ഗര്‍ഭച്ഛിദ്രം നടത്തികൊടുക്കുന്നുവെന്ന പേരില്‍ ഒട്ടേറെ ക്ലിനിക്കുകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിരുന്നു

കാര്യമെന്തൊക്കെയായാലും ഗര്‍ഭച്ഛിദ്രട്വീറ്റോടെ ഇവരെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായത്. ഇത് വിവാദമായശേഷം പിന്തുടരുന്നവരുടെ എണ്ണം 800ല്‍ നിന്ന് അതിന്റെ ഇരട്ടിയായി ഉയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X