കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ രാസവസ്തു: സുരക്ഷാവീഴ്ചയെന്ന്

  • By Ajith Babu
Google Oneindia Malayalam News

Suspected explosives seized from Nedumbassery Airport
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും രാവിലെ 8.20 ന് പുറപ്പെടേണ്ടയിരുന്ന വിമാനത്തില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചെന്നൈയിലേക്ക് പോകാന്‍ തയ്യാറായിനിന്ന ഐപി 2482 കിങ്ഫിഷര്‍ വിമാനത്തിലാണ് രാസവസ്തു നിറച്ച കവര്‍ കണ്ടത്. ഇതേത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തി.

കാര്‍ഗോ ക്ലിയറന്‍സ് കഴിഞ്ഞ് കൊണ്ടുവന്ന പാര്‍സലില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക സാധ്യതയുള്ള രാസവസ്തു കണ്ടെത്തിയത്. വിമാത്താവളത്തിലെ സുരക്ഷാ വീഴ്ചയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ 8.30ന് യാത്രതിരിയ്‌ക്കേണ്ട കിങ് ഫിഷര്‍ വിമാനത്തില്‍ കയറ്റാനാണ് എക്‌സ് റേ പരിശോധനയും മറ്റും കഴിഞ്ഞെത്തിയ പാര്‍സല്‍ എത്തിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ സ്‌ഫോടനസാധ്യതയുള്ള ആസിഡും രാസപദാര്‍ത്ഥങ്ങളും കണ്ടെത്തുകയായിരുന്നു.

ബോറിക് ആസിഡാണ് കവറിലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കാര്‍ഗോ ക്ലിയറന്‍സില്‍ ഇത് കണ്ടെത്താതിരുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ് ടിക്കാണിയ്ക്കപ്പെടുന്നു.

സംഭവത്തെക്കുറിച്ച് വിമാനത്താവള ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധന നടത്താതെയാണോ രാസവസ്തു വിമാനത്തില്‍ കയറ്റിയതെന്ന് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാപരിശോധനയ്ക്കുശേഷം വിമാനം ചെന്നൈയിലേക്ക് യാത്രതിരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X