കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി അണക്കെട്ടിന്റെ ചെരിവ് കൂടുന്നു

  • By Lakshmi
Google Oneindia Malayalam News

Idukki Arch Dam
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയില്‍ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്നു സര്‍ക്കാര്‍ കേന്ദ്ര ഡാം സുരക്ഷാ സമിതിയെ അറിയിച്ചു.

ഇടുക്കി ഡാമിന്റെ വശങ്ങളിലേക്കുള്ള ചലനം് അസ്വാഭാവികമായി വര്‍ധിക്കുന്നുണ്ടെന്നും വെള്ളം കുറയുമ്പോള്‍ ഡാമിനുണ്ടാകുന്ന ചെരിവാണു വര്‍ധിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നുമാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അണക്കെട്ട് സുരക്ഷാ സമിതിയെ അറിയിച്ചത്.

അണക്കെട്ടിന്റെ ഘടനയെക്കുറിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ വിദഗ്ധ പഠനം നടത്താന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

വര്‍ഷങ്ങളുടെ പഴക്കം മൂലമുള്ള ചെരിവാണു അണക്കെട്ടിനുള്ളതെന്നും അത്രയേറെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ വൈദ്യുതിബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡാം സുരക്ഷാ കമ്മറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്നും ബോര്‍ഡ് അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കി അണക്കെട്ട്. കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിച്ചു നിര്‍മിച്ച ഡാമിന് 169.16 മീറ്റര്‍ ഉയരമുണ്ട്.

60 കിലോമീറ്റര്‍ ചുറ്റളവില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളം ഭൂമിക്കടിയിലുള്ള പവര്‍ഹൗസിലെത്തിച്ചാണു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. മഴക്കാലത്തു ജലനിരപ്പ് ഉയരുമ്പോള്‍ ആര്‍ച്ച് ഡാം സ്വാഭാവികമായി പിന്നോട്ടു ചെരിയും.

വേനല്‍ക്കാലത്തു വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം എടുക്കുമ്പോള്‍ അണക്കെട്ട് മുന്നിലേക്കു നീങ്ങി പഴയസ്ഥിതിയിലെത്തും.

199495 വരെ ഏതാണ്ട് ഒരേ അളവിലായിരുന്നു ഇടുക്കി ഡാമിന്റെ ചലനം. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെള്ളം കുറയുമ്പോള്‍ ഡാമിന്റെ ചെരിവ് ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണു കെഎസ്ഇബി കണ്ടെത്തിയത്. ഒരു വര്‍ഷം ഒരു മില്ലീമീറ്റര്‍ എന്ന നിലയിലാണു മാറ്റം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X