കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു

  • By Lakshmi
Google Oneindia Malayalam News

Nedumbassery Airport
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ജീവനക്കാര്‍ മെല്ലെപ്പോക്ക് സമരത്തില്‍. ഇതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു.

വെള്ളിയാഴ്ച രാവിലെയുള്ള ആറ് വിമാനങ്ങള്‍ വൈകിയാണ് യാത്രതിരിച്ചത്. ദോഹ, ഷാര്‍ജ, ബഹറൈന്‍, അബുദാബി, ദുബായ്, ദമാം എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.

സമരംമൂലം എമിഗ്രേഷന്‍ കൗണ്ടറുകളില്‍ വെള്ളിയാഴ്ച രാവിലെ വന്‍ തിരക്ക് അനുഭവപ്പെട്ടു. വിമാനത്താവളത്തിലുള്ള 11 എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഒന്‍പതെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഇവയില്‍ പലതിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ല. ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സമരം.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാരെ സമരം ബാധിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് സമരം തുടങ്ങിയത്.

English summary
Flights from Nedumbassery airport will have a delayed start due to the slowdown strike by the Emigration officials. The strike started on Thursday midnight.Many Gulf flights are being delayed. Six flights which have to depart on Friday morning are running late. Flights towards Doha, Sharjah, Bahrain, Abu Dhabi, Dubai and Damam are having a delayed departure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X