കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരന്‍ ആക്രമിക്കപ്പെട്ടു

  • By Super
Google Oneindia Malayalam News

മെല്‍ബണ്‍: ഒരിടവേളയ്ക്കശേഷം ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വീണ്ടും തുടങ്ങി.

31 വയസ്സുകാരനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതാണ് ഏറ്റവും പുതിയ സംഭവം. നവംബര്‍ ആദ്യവാരത്തില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ ഇന്ത്യന്‍ വംശജന് നവംബര്‍ അഞ്ചിന് രാത്രിയിലാണ് കുത്തേറ്റത്. അന്നു തന്നെ ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാള്‍ പത്തു ദിവസത്തോളം ആശുപത്രിയിലായിരുന്നു.

ലവേഴ്‌സ് വാക്ക് സൗത്തില്‍ വച്ച് നവംബര്‍ അഞ്ചിന് രാത്രി 11:30ന് രണ്ട് പേര്‍ തന്നെ സമീപിച്ച് പണം ആവശ്യപ്പെട്ടു എന്നും പണമില്ല എന്ന് പറഞ്ഞപ്പോള്‍ ഇരുവരും ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അക്രമികളില്‍ ഒരാള്‍ തന്റെ വയറ്റില്‍ ആഞ്ഞിടിച്ചു എന്നും നിലത്ത് വീണുപോയ താന്‍ ധൈര്യം സംഭരിച്ച് സൗത്ത് യാര റയില്‍വെ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി ഓടി എന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു.

എന്നാല്‍, സ്‌റ്റേഷന് അടുത്ത് എത്തിയപ്പോള്‍ മാത്രമാണ് തന്റെ ശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നു എന്നും തനിക്ക് കുത്തേറ്റു എന്നും ഇയാള്‍ക്ക് മനസ്സിലായത്. ഉടന്‍ ഒരു ടാക്‌സിയില്‍ കയറി ആല്‍ഫ്രഡ് ആശുപത്രിയിലേക്ക് പോവുകയായിരുന്നുവത്രേ. അവിടെവച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു.

English summary
In Australia, a 31-year old Indian student was stabbed in the stomach by two men after he finished work in a South Yarra bar early this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X