കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ നിലപാട് വേദനിപ്പിച്ചു: സുധീരന്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: വികസനം സംബന്ധിച്ച വിഷയത്തില്‍ തന്നെ പരസ്യമായി വിമര്‍ശിച്ച എപി അബ്ദുള്ളക്കുട്ടിയെ ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സമീപനം വേദനിപ്പിച്ചുവെന്ന് വിഎം സുധീരന്‍.

വികസനകോണ്‍ഗ്രസില്‍ നിന്നും അബ്ദുല്ലക്കുട്ടി ഇറങ്ങിപ്പോയതും ചാനലുകളോടു സംസാരിച്ചതും എല്ലാവരും കണ്ടതാണ്. അബ്ദുല്ലക്കുട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്നു തന്നോടു പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവാദം അവസാനിപ്പിച്ചു എന്നു രമേശ് ലാഘവത്തോടെയും ഏകപക്ഷീയമായും പറഞ്ഞതു വേദനിപ്പിച്ചു.

എന്നോട് സംഭവത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല. കുറഞ്ഞതു തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരോടെങ്കിലും ചോദിക്കാമായിരുന്നു. ബിഒടി സംബന്ധിച്ച കേന്ദ്ര നിലപാട് എന്തായാലും വ്യവസ്ഥകളിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. ഇത് ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ തെറ്റുമില്ല- സുധീരന്‍ പറഞ്ഞു.

ഒരു പ്രശ്‌നത്തില്‍ ഒരാള്‍ പറയുന്നത് അംഗീകരിച്ച് ഏകപക്ഷീയമായി ഒരു നിഗമനത്തില്‍ പ്രസിഡന്റ് എത്തിയത് ശരിയല്ല. അഴിമതി തടയാനുള്ള മാര്‍ഗമാണ് ആദ്യം ആരായേണ്ടത്. അല്ലാതെ അഴിമതി നടന്നശേഷം അതിന്മേല്‍ അന്വേഷണത്തിന് മുറവിളി കൂട്ടുകയല്ല - സുധീരന്‍ പറഞ്ഞു

ഇതിനിടെ മുതിര്‍ന്ന നേതാവ് വി.എം. സുധീരനെതിരെ പ്രസ്താവനയിറക്കിയ എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടി കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കെഎസ്‌യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ മുഖമുദ്ര സഹിഷ്ണതയാണ്. അതുകൊണ്ടുതന്നെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്തതും അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയതും- അദ്ദേഹം പറഞ്ഞു.

English summary
Senior Congress leader VM Sudheeram said that he felt sad with the stand of KPPC President Ramesh Chennithala over the AP Abdullakutty issue. He also said that Chennithala should hear both side and take action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X