കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണന്‍ കുട്ടിയെ പുറത്താക്കണമെന്ന് അച്യുതന്‍

  • By Lakshmi
Google Oneindia Malayalam News

പാലക്കാട്: തെരഞ്ഞെടുപ്പിനു മുന്‍പേ യുഡിഎഫില്‍ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്ന ചിറ്റൂരില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേയ്ക്ക്.

സീറ്റിനു വേണ്ടി പോരടിച്ച സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടിക്കെതിരെ നിലവിലെ എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ കോണ്‍ഗ്രസിലെ കെ.അച്യുതന്‍ രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ജനത സെക്രട്ടറി ജനറല്‍ കെ.കൃഷ്ണന്‍കുട്ടിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്നാണ് അച്യുതന്‍ ആവശ്യപ്പെട്ടു.

കൃഷ്ണന്‍കുട്ടിയെ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കും. പാലക്കാട്, നെന്‍മാറ, മണ്ണാര്‍ക്കാട് എന്നീ മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിനോട് എതിര്‍പ്പില്ല- അച്യുതന്‍ പറഞ്ഞു.

എന്നാല്‍ അച്യുതന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കാന് താനില്ലെന്നാണ് കൃഷ്ണ്‍കുട്ടി പറയുന്നത്. യിഡിഎഫ് മുന്നണി മര്യാദ പാലിച്ചിട്ടില്ല. യുഡിഎഫ് അധികാരത്തില്‍ വരുമോ എന്ന് ഉറപ്പുമില്ല. അതിനാല്‍ മുന്നണിയില്‍ തുടരണമോ എന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കണം- കൃഷ്ണന്‍കുട്ടി പറഞ്ഞു.

സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്‍കാമെന്നേറ്റ ചിറ്റൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതോടെയാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മുന്നണിയിലെത്തുമ്പോഴുണ്ടായിരുന്ന ധാരണ യു ഡി എഫ് തെറ്റിച്ചുവെന്നും കെ അച്യുതനുവേണ്ടി പ്രചാരണരംഗത്തുണ്ടാവില്ലെന്നും കൃഷ്ണന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.

സോഷ്യലിസ്റ്റ് ജനത ചിറ്റൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കില്ലെന്ന പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്‍മാസ്റ്റര്‍ കല്‍പ്പറ്റയിലെ ജനത സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാറിന് വോട്ട് നല്‍കിയിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ വോട്ട ചെയ്യാതെയാണ് മാസ്റ്റര്‍ പ്രതിഷേധിച്ചത്.

English summary
Deep crack in the relations between Congress and Socialist Janatha in Palakkad got exposed on with K Achuthan, Congress nominee for Chittur assembly segment demanding the ouster of K Krishnankutty &Co from UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X