തവള തിന്നെന്ന് ഫേസ്ബുക്കില്‍; യുവാവ് കുടുങ്ങി

വ്യാഴാഴ്ച രാത്രി ഫേസ്ബുക്കിലൂടെയാണ് തവളക്കറിയുടെ വിശേഷങ്ങള്‍ ഗോമസ് കൂട്ടുകാരുമായി പങ്കുവെച്ചത്. സംഭവം പൊങ്ങച്ചമല്ലെന്ന് വിശേഷിപ്പിയ്ക്കാന്‍ ചത്ത തവളയെ കൈയില്‍ വെച്ചുകൊണ്ടുള്ള പടവും ഗോമസ് പോസ്റ്റ് ചെയ്തിരുന്നു.
ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍ 'വൈല്‍ഡ് ഗോവ നെറ്റ്‌വര്‍ക്' എന്ന പരിസ്ഥിതി സംഘടനയാണ് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ഇയാളുടെ വീട്ടില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ വെള്ളിയാഴ്ച റെയ്ഡ് നടത്തി. ഈ സമയം ഗോമസ് വീട്ടിലുണ്ടായിരുന്നില്ല. തവളയിറച്ചി പാകം ചെയ്തതിന്റെ തെളിവുകള്‍ വീട്ടില്‍നിന്നും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
മഴക്കാലത്ത് ഗോവന്‍ മേഖലയില്‍ തവളപിടിത്തം സജീവമാണ്. കഴിഞ്ഞകൊല്ലം മര്‍മഗോവയില്‍ 60 തവളകളുമായി ഒരാള്‍ ഉദ്യോഗസ്ഥരുടെ പിടിയിലായിരുന്നു.












Click it and Unblock the Notifications