ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റിക്റ്റര്‍ സ്‌കെയ്‌ലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സെന്റായി നഗരത്തിനു 143 മൈല്‍ അകലെയാണു പ്രഭവകേന്ദ്രം. ചില പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമിതിരകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആണവനിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.
മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തില്‍ 23000 പേര്‍ മരിക്കുകയും ഫുക്കുഷിമ അണുനിലയം തകരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications