കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിനു കോഴ:സക്‌സേന അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

 vote-for-cash
ദില്ലി: വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിന് എംപിമാരെ കോഴ കൊടുത്ത് വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ് സക്‌സേനയെ പോലീസ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. കോഴ വിവാദം അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തുന്നു എന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്

2008 ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിനായി പണം നല്‍കി പ്രതിപക്ഷ എംപിമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ബിജെപി എംപിമാരായ അശോര് അര്‍ഗല്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹാവീര്‍ ബഗോഡ എന്നിവര്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി കോഴപ്പണമാണെന്ന് ആരോപിക്കുകയായിരുന്നു.

അമര്‍സിങിന്റെ സഹായിയായ സഞ്ജീവ് സക്‌സേന മുഖേനയാണ് കോഴപ്പണം കൈമാറിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സക്‌സേനയുമായുള്ള ബന്ധം അമര്‍സിങ്ങ് നിഷേധിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിലുള്ള അതൃപ്തി കോടതി അറിയിച്ച് രണ്ടു ദിവസത്തിനകമാണ് അറസ്റ്റുണ്ടായത്.

English summary
Sanjeev Saxena , a former aide of Amar Singh , has been arrested by the Delhi Police in connection with the cash-for-votes scandal of 2008. The arrest follows strong criticism from the Supreme Court for the tardy investigations into the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X