കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് കോഴ; പണംതന്നത് അമര്‍ സിങെന്ന്

  • By Ajith Babu
Google Oneindia Malayalam News

Vote for cash scam
ദില്ലി: വോട്ടിന് കോഴ തന്ന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജീവ് സക്‌സേനയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക കോടതി ജഡ്ജി സംഗീത ധിന്‍ഗ്രയുടേതാണ് ഉത്തരവ്. അതേസമയം എംപിമാര്‍ക്ക് നല്‍കാന്‍ തനിക്ക് പണം നല്‍കിയത് അന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍ സിങ് ആയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഞായറാഴ്ച ഉച്ചയ്ക്കു കസ്റ്റഡിയിലെടുത്ത സഞ്ജീവ് സക്‌സേനയാണു ചോദ്യം ചെയ്യലിനുശേഷം അറസ്റ്റിലായത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാദമുയര്‍ന്ന കാലത്തു സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ അഖില ഭാരതീയ ലോക്മഞ്ച് അധ്യക്ഷനുമായ അമര്‍സിങിന്റെ അനുയായി ആയിരുന്നു ഇയാള്‍.

വോട്ടിന് കോഴ അന്വേഷണത്തിലെ അലംഭാവത്തിനു സുപ്രീംകോടതി വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഇതുമായി ബന്ധപ്പെട്ട് സഞ്ജീവ് സക്‌സേനയെ അറസ്റ്റ് ചെയ്തത്. അമര്‍സിംഗിനെയും മറ്റു ചിലരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

വോട്ടിനു കോഴ സംഭവം പരസ്യമാക്കാനായി ബിജെപിയാണു സക്‌സേനയെ കെണിയില്‍ വീഴ്ത്തിയത്. ബിജെപി. എംപിമാര്‍ക്കു പണം നല്‍കുന്നതിനിടെ ഇയാള്‍ രഹസ്യക്യാമറയില്‍ കുടുങ്ങിയിരുന്നു. ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ അവിശ്വാസപ്രമേയത്തില്‍നിന്നു യുപിഎ സര്‍ക്കാരിനെ രക്ഷിക്കാനായി അമര്‍സിങിന്റെ നേതൃത്വത്തിലാണ് എംപിമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നതെന്നു ബി.ജെ.പി. ആരോപിച്ചിരുന്നു.

യു.പി.എ. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി.ജെ.പി. അംഗങ്ങള്‍ 2008 ജൂലൈ 22ന് ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ കളങ്കമേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നും ദില്ലി പൊലീസ് കഥ മെനയുകയാണെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

English summary
Sanjeev Saxena, arrested in the 2008 cash-for-votes scam, has claimed that former Samajwadi Party MP Amar Singh gave him the money to bribe some MPs to abstain during the trust vote in 2008
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X