കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം: ഹിലരി

  • By Nisha Bose
Google Oneindia Malayalam News

Hillary
ദില്ലി: തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ വ്യക്തമാക്കി. ഏതെങ്കിലും രാജ്യം തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും ഹിലരി പറഞ്ഞു. പാകിസ്താനിലെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രവാദത്തിന്റെ ഭവിഷ്യത്തുകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പാകിസ്താനാണെന്ന് ഹിലരി അഭിപ്രായപ്പെട്ടു. തീവ്രവാദികളുടെ ആക്രമണത്തില്‍ മരിക്കുന്നവരില്‍ അമേരിക്കക്കാരെക്കാള്‍ കൂടുതല്‍ പാകിസ്താന്‍ പൗരന്മാരാണ് ഉള്ളത്. തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്ക് സൈനികേതര ആണവമേഖലയില്‍ തുടര്‍ന്നും സഹായം നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഉറപ്പു നല്‍കിയതായി എസ്എം കൃഷ്ണ അറിയിച്ചു. സാമ്പത്തിക രംഗത്തെ സഹകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ വികസനത്തെക്കുറിച്ചും ചര്‍ച്ച നടത്തിയതായി എസ്എം കൃഷ്ണ അറിയിച്ചു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഹില്ലരി ക്ലിന്റണ്‍ ദില്ലിയിലെത്തിയത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, എന്നിവരുമായി ഹിലരി ചര്‍ച്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തും. 20ന് രാവിലെ ചെന്നൈയിലേക്കു പോകുന്ന ഹിലരി 21ന് ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മടങ്ങും.

English summary
Admitting that counter-terrorism was "first and foremost" on its minds after last week's Mumbai bomb blasts, the US on Tuesday pledged "full" support to India's efforts to protect itself from terror attacks, and said it will press Pakistan as "hard" as it can on terror.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X