കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി നിലവറ പിന്നീട് തുറക്കാം: സുപ്രീം കോടതി

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിവാദമായ ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്ര സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തിനായി സുപ്രീംകോടതി നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശ കോടതി അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍ എ.കെ. പട്‌നായിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിദഗ്ദ്ധസമിതി ഒരു വര്‍ഷം കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം.

സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് തന്നെ മതിയെന്നും കോടതി നിര്‍ദേശിച്ചു. വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്താമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.

സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് പ്ലാന്‍ തയ്യാറാക്കാന്‍ കെല്‍ട്രോണിന്റെ സഹായം ആവശ്യമെങ്കില്‍ തേടാം. ക്ഷേത്രസ്വത്തുക്കളുടെ മൂല്യനിര്‍ണയത്തിനും സുരക്ഷയ്ക്കും വേണ്ടി വരുന്ന ചെലവില്‍ 25 ലക്ഷം രൂപ പ്രതിവര്‍ഷം ക്ഷേത്ര മാനേജ്‌മെന്റ് നല്‍കണം. ബാക്കി തുക സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിലവറകള്‍ക്ക് ചുറ്റും ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷാമതില്‍ കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കേസ് പരിഗണിക്കുമെന്നും അന്ന് അന്തിമവാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

English summary
The Supreme Court has passed its interim judgement on the opening of the controversial B vault at the Padmanabhaswamy temple in Kerala. It has stated in its judgement that the said vault should not be opened till adequate security is provided.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X