കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സറിന് പുതിയ മരുന്ന്

Google Oneindia Malayalam News

Cancer
ലണ്ടന്‍: കാന്‍സറിന് കൂടുതല്‍ ഫലപ്രദമായ മരുന്നുകണ്ടെത്തിയതായി ലണ്ടനിലെ റോയല്‍ മാര്‍സ്ഡണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. കൃത്യമായും കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം ചികില്‍സിക്കാന്‍ കഴിയുന്നുവെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ച 922 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ ഭൂരിഭാഗം പേരും കൂടുതല്‍ കാലം ജീവിച്ചതായും വേദനയും പാര്‍ശ്വഫലങ്ങളും കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആല്‍ഫ റേഡിയേഷനാണ് ഈ രോഗികളില്‍ പരീക്ഷിച്ചത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നടക്കുന്ന റേഡിയേഷന്‍ ചികില്‍സ പലപ്പോഴും നല്ല കോശങ്ങളെയും ജനിതക ഘടന തന്നെയും മാറ്റി മറിയ്ക്കുന്നുണ്ട്. നിലിവുള്ള ബീറ്റാ പാര്‍ട്ടിക്കിളുകള്‍ ആയിരം തവണ ഹിറ്റിങ് നടത്തിയാണ് കാന്‍സര്‍ സെല്ലുകളെ തകര്‍ക്കുന്നതെങ്കില്‍ ആല്‍ഫ പാര്‍ട്ടിക്കിള്‍ രണ്ടോ മൂന്നോ ഹിറ്റ് കൊണ്ട് കോശങ്ങളെ ഇല്ലാതാക്കും.

English summary
A new powerful alpha radiation drug has been so successful against cancer. Found that patients lived longer and experience less pain and side effects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X