കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്റെ ശിക്ഷയില്‍ ആഹ്ലാദമില്ല: ഉമ്മന്‍ചാണ്ടി

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ സിപിഎം നേതാവ് എം വി ജയരാജനെ ശിക്ഷിച്ചതില്‍ തനിക്ക് ആഹ്ലാദമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതികളോട് സിപിഎമ്മിനുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും ജനാധിപത്യത്തില്‍ ജുഡിഷ്യറി പ്രധാന ഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജുഡിഷ്യറിയുടെ പല തീരുമാനങ്ങളും പലപ്പോഴും ഗവണ്‍മെന്റിന് അസൗകര്യങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത് അസൗകര്യമായി കാണരുത്. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചപ്പോള്‍ കോടതിയുടെ പരിശുദ്ധിയെ പുകഴ്ത്തിയ സി പി എം, ഇപ്പോള്‍ ജയരാജനെ ശിക്ഷിച്ചപ്പോള്‍ കോടതിക്ക് നേരെ രൂക്ഷ വിമര്‍ശനം നടത്തുകയാണ്. ഈ നടപടി ശരിയല്ല- അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ എത്തിയാല്‍ ആറുമാസത്തിനകം കിളിരൂര്‍ കേസിലെ പ്രതികള്‍ക്ക് കയ്യാമം വയ്ക്കുമെന്ന് പറഞ്ഞ വി എസ് അച്യുതാനന്ദന്‍ അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഇതിന്റെ മാനക്കേട് മറയ്ക്കാനാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

കിളിരൂര്‍ കേസില്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതികളല്ലാതെ ഒരു പ്രതിയേയും അച്യുതാനന്ദന്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ കണ്ടെത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
CM Oommen Chandy said that he is not feeling happy with the court punishment against CPM leader MV Jayarajan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X